T20 World Cup: ഔട്ട് അല്ലായിരുന്നു, എന്നിട്ടും വാര്‍ണര്‍ എന്തിന് ക്രീസ് വിട്ടു? കാരണം മാക്‌സ്‌വെല്ലെന്ന് വേഡ്

ദുബായ്: ടി20 ലോകകപ്പില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ദുബായില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ഒരോവറും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

Why David Warner didn't review the caught behind? | Oneindia Malayalam

മാത്യു വേഡിന്റെയും (41*) മാര്‍ക്കസ് സ്‌റ്റോയിനിസിന്റെയും (40*) കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയക്ക് വിജയം സമ്മാനിച്ചത്. ഡേവിഡ് വാര്‍ണര്‍ 49 റണ്‍സും നേടി മികവ് കാട്ടി. വെടിക്കെട്ട് ഷോട്ടുകളുമായി മുന്നേറിയ വാര്‍ണര്‍ ഷദാബ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. എന്നാല്‍ വാര്‍ണറുടെ ബാറ്റില്‍ പന്ത് ടെച്ചില്ലായിരുന്നു. എന്നാല്‍ റിവ്യൂ ചെയ്യാന്‍ തയ്യാറാകാതെ വാര്‍ണര്‍ മടങ്ങി. പിന്നീട് പന്ത് ബാറ്റില്‍ ടെച്ചില്ലായിരുന്നുവെന്ന് വ്യക്തമായതോടെ വാര്‍ണര്‍ റിവ്യൂ കൊടുക്കാത്തതിനെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നു.

T20 World Cup: മനസ്സില്‍ അതായിരുന്നു, ഇറങ്ങിയത് പരിഭ്രമത്തോടെ!- ഓസീസ് ഹീറോ വേഡ്T20 World Cup: മനസ്സില്‍ അതായിരുന്നു, ഇറങ്ങിയത് പരിഭ്രമത്തോടെ!- ഓസീസ് ഹീറോ വേഡ്

ഇപ്പോഴിതാ ഔട്ട് അല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് വാര്‍ണര്‍ റിവ്യൂ ചെയ്യാന്‍ തയ്യാറാകാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസീസ് താരം മാത്യു വേഡ്. ഗ്ലെന്‍ മാക്‌സ് വെല്ലാണ് അതിന് കാരണമെന്നാണ് വേഡ് പറഞ്ഞത്. 'ക്രീസില്‍ നില്‍ക്കുമ്പോള്‍ തീരുമാനം എടുക്കാന്‍ അധികം സമയം ലഭിക്കില്ല. അവിടെയൊരു ശബ്ദം കേട്ടിരുന്നു. വാര്‍ണര്‍ക്ക് ഉറപ്പില്ലായിരുന്നു. എന്നാല്‍ ബാറ്റില്‍ തട്ടിയിരുന്നോയെന്ന സംശയവുമുണ്ടായിരുന്നു.

എന്നാല്‍ നോണ്‍സ്‌ട്രൈക്കില്‍ നിന്നിരുന്ന ഗ്ലെന്‍ മാക്‌സ് വെല്‍ ഒരു ശബ്ദം കേട്ടിരുന്നു. അത് മാക്‌സ് വെല്‍ പറഞ്ഞതോടെയാണ് റിവ്യൂ തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനമെടുക്കുക വളരെ പ്രയാസമാണ്. എത്രയോ സന്ദര്‍ഭങ്ങളില്‍ ബാറ്റില്‍ ടെച്ചുണ്ടായിട്ടും അതില്ലായിരുന്നുവെന്ന് ബാറ്റ്‌സ്മാന്‍ ചിന്തിച്ചിട്ടുണ്ട്. ശബ്ദം കേട്ടതിനെത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ്. അടുത്ത മത്സരത്തില്‍ ഇത്തരമൊരു പിഴവ് സംഭവിക്കില്ലെന്ന് കരുതാം. രണ്ട് റിവ്യൂ മാത്രമാണുള്ളത്. അതിനാല്‍ വളരെ സൂക്ഷിച്ച് മാത്രമെ ഇതിനെ ഉപയോഗിക്കാനാവു'- വേഡ് പറഞ്ഞു.

വാര്‍ണര്‍ മികച്ച ഫോമില്‍ കളിക്കുന്നതിനിടെയാണ് ഇത്തരമൊരു പുറത്താകല്‍. മൂന്ന് വീതം ഫോറും സിക്‌സും വാര്‍ണര്‍ നേടി. 163.33 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. വാര്‍ണര്‍ ക്രീസിലുണ്ടായിരുന്നെങ്കിലും ഇതിലും നേരത്തെ വിജയലക്ഷ്യം മറികടക്കാന്‍ ഒരുപക്ഷെ ഓസ്‌ട്രേലിയക്ക് സാധിക്കുമായിരുന്നു. ആരോണ്‍ ഫിഞ്ച് ഗോള്‍ഡന്‍ ഡെക്കായതിന് ശേഷം വാര്‍ണര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഓസീസിന് അടിത്തറയേകിയത്. എന്നാല്‍ അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് ആശയക്കുഴപ്പം മൂലം വാര്‍ണര്‍ക്ക് നഷ്ടമായതെന്ന് പറയാം.

ആറാം വിക്കറ്റില്‍ മാര്‍ക്കസ് സ്‌റ്റോയിനിസും (40) മാത്യു വേഡും (41) ചേര്‍ന്ന് സൃഷ്ടിച്ച അപരാജിത കൂട്ടുകെട്ടാണ് ഓസ്്‌ട്രേലിയക്ക് വിജയം സമ്മാനിച്ചത്. 81 റണ്‍സാണ് ഇരുവരും ടീമിന് സമ്മാനിച്ചത്. ഇതില്‍ വേഡിന്റെ പ്രകടനമാണ് കൂടുതല്‍ മികച്ചുനിന്നത്. 17 മത്സരത്തില്‍ നിന്ന് നാല് സിക്‌സും രണ്ട് ഫോറുമാണ് വേഡ് നേടിയത്. സ്റ്റോയിനിസ് 31 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറും നേടി. ഷഹീന്‍ അഫ്രീദിയെ തുടര്‍ച്ചയായി മൂന്ന് പന്തുകളാണ് വേഡ് സിക്‌സര്‍ പറത്തിയത്. ഹസന്‍ അലി കൈവിട്ട് കളഞ്ഞപ്പോള്‍ ലഭിച്ച ഊര്‍ജത്തില്‍ നിന്നാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചെടുത്തതെന്ന് പറയാം.

ഗ്രൂപ്പുഘട്ടത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് പാകിസ്താന്‍ സെമിയിലെത്തിയത്. കൂടാതെ ദുബായില്‍ 16 തുടര്‍ ജയങ്ങളുടെ റെക്കോഡും പാകിസ്താനുണ്ടായിരുന്നു. എന്നാല്‍ മാത്യു വേഡിന്റെ ആപ്രതീക്ഷിത ആക്രമണത്തിന് മുന്നില്‍ പാകിസ്താന്‍ പകച്ചുപോയെന്ന് തന്നെ പറയാം. പാകിസ്താന്റെ വജ്രായുധമായ ഷഹീനെത്തന്നെ പഞ്ഞിക്കിട്ടാണ് ഓസീസിന്റെ ഫൈനല്‍ പ്രവേശനമെന്നതാണ് ശ്രദ്ധേയമായ കാര്യം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, November 12, 2021, 14:08 [IST]
Other articles published on Nov 12, 2021

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X