
മാര്‍ക്കസ് സ്റ്റോയിനിസ് (40),മാത്യു വേഡ് (41) കൂട്ടുകെട്ടാണ് പാകിസ്താന്റെ പ്രതീക്ഷകളെ തകര്‍ത്തത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 81 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. പാകിസ്താന്റെ ബൗളിങ് നിരക്ക് അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനാവാത്തത് തിരിച്ചടിയായി. 19ാം ഓവര്‍ എറിയാനെത്തിയ ഷഹീന്‍ അഫ്രീദിയെ ഹാട്രിക്ക് സിക്‌സര്‍ പറത്തിയാണ് വേഡ് ഓസീസിനെ വിജയത്തിലേക്കെത്തിച്ചത്.
Also Read: IND vs NZ: ഇതു ദ്രാവിഡ് സ്റ്റൈല്‍- പുതിയ റോളില്‍ ദൗത്യം തുടങ്ങി, ആദ്യം ചെയ്തത് ഇതാണ്

ഇപ്പോഴിതാ ഷഹീന്‍ അഫ്രീദിയുടെ ബൗളിങ് പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി. ഷഹീന്‍ 19ാം ഓവര്‍ അല്‍പ്പം കൂടി ബുദ്ധി ഉപയോഗിച്ച് എറിയണമായിരുന്നുവെന്നാണ് അഫ്രീദി പറഞ്ഞത്. ഷാഹിദ് അഫ്രീദിയുടെ മകളെ വിവാഹം ചെയ്യാന്‍ പോകുന്ന താരമാണ് ഷഹീന്‍.
Also Read: T20 World Cup: 'ഗെയ്ല്‍ മുതല്‍ വരുണ്‍വരെ', ഗ്രൂപ്പുഘട്ട ഫ്‌ളോപ്പ് 11 ഇതാ, ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്

'ഷഹീന്റെ ആ ഓവറില്‍ ഞാന്‍ സന്തുഷ്ടനല്ല.ഹസന്‍ അലി ക്യാച്ച് വിട്ടതുകൊണ്ട് അത് നല്ല ഓവറായിരുന്നുവെന്ന് പറയാനാവില്ല. കാരണം അതിന് ശേഷം മൂന്ന് സിക്‌സുകള്‍ വഴങ്ങി. മികച്ച പേസുള്ള താരമാണവന്‍. എന്നാല്‍ ഇതിനെ ബുദ്ധിപൂര്‍വം ഉപയോഗിക്കേണ്ടതായുണ്ട്. ക്യാച്ച് നഷ്ടപ്പെട്ടെങ്കില്‍ അവന്‍ ബുദ്ധി ഉപയോഗിക്കണമായിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് വേഗ യോര്‍ക്കറുകള്‍ എറിയണമായിരുന്നു. ഇത്തരത്തില്‍ അടിവാങ്ങേണ്ട ബൗളറല്ല അവന്‍'-അഫ്രീദി പറഞ്ഞു.
Also Read: T20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാം

19ാം ഓവറിന്റെ മൂന്നാം പന്തില്‍ മിഡ് വിക്കറ്റിലേക്ക് മാത്യു വേഡി അടിച്ചുയര്‍ത്തിയ പന്ത് കൈപ്പിടിയിലാക്കുക പ്രയാസമായിരുന്നു. ഹസന്‍ അലിക്ക് ഇത് ക്യാച്ചാക്കാന്‍ സാധിക്കാതെ പോയത് മത്സരഫലത്തെ മാറ്റി. പിന്നീടുള്ള മൂന്ന് പന്തും സിക്‌സര്‍ പറത്തിയാണ് വേഡ് ഷഹീനോട് കണക്കുതീര്‍ത്തത്. ഗ്രൂപ്പുഘട്ടത്തില്‍ തീപ്പൊരി പ്രകടനം നടത്തിയ പേസറാണ് ഷഹീന്‍. ഇന്ത്യക്കെതിരേ രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,വിരാട് കോലി എന്നിവരുടെ വിക്കറ്റെടുത്ത് കൈയടി നേടാന്‍ ഷഹീനായിരുന്നു.
Also Read: IND vs NZ: വിഹാരിയുടെ അഭാവം, വിമര്‍ശനം ശക്തം- പുറത്താക്കിയതോ, വിശ്രമമോ?

21കാരനായ താരം ഇടം കൈയന്‍ പേസറെന്ന നിലയില്‍ ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാല്‍ സെമിയിലെ പ്രകടനം ഷഹീന് വലിയ നാണക്കേടായിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ വഴങ്ങേണ്ടി വന്നതാണ് നാണക്കേടായത്. ഷഹീന്‍ വളര്‍ന്നുവരുന്ന താരമാണെന്നും അനുഭവസമ്പത്തിലൂടെ പഠിക്കുമെന്നും അഫ്രീദി പറഞ്ഞു.

'ടൂര്‍ണമെന്റിലുടെനീളം അവന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ന്യൂബോളില്‍ വസീം ആക്രം,മുഹമ്മദ് അമീര്‍ എന്നിവരെപ്പോലെ മികവുള്ളവനാണ് ഷഹീന്‍. മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണ്. ക്രിക്കറ്റില്‍ അനുഭവസമ്പത്തില്‍ നിന്ന് അവന്‍ പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഭാവിയിലേക്കായി സ്വയം തയ്യാറാവുകയാണ് വേണ്ടത്'-അഫ്രീദി പറഞ്ഞു.

ഗ്രൂപ്പില്‍ അഞ്ച് മത്സരവും ജയിച്ച പാകിസ്താന്‍ സെമിയില്‍ തോറ്റത് ആരാധകരെയും വളരെ നിരാശരാക്കിയിട്ടുണ്ട്. ടീമിനെതിരേ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. പ്രധാനമായും ഹസന്‍ അലിക്കെതിരെയാണ് ആരാധക പ്രതിഷേധം. ഹസന്‍ അലി ക്യാച്ച് വിട്ടത് ഇന്ത്യക്കായിരായ ഭാര്യക്ക് വേണ്ടിയാണെന്നൊക്കെയാണ് ആരാധക പ്രതികരണം. അതേ സമയം താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെതിരേ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണത്തെ പാകിസ്താന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും അവര്‍ കിരീടം അര്‍ഹിച്ചിരുന്നു.


Click it and Unblock the Notifications











