Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇതു ദ്രാവിഡ് സ്റ്റൈല്‍- പുതിയ റോളില്‍ ദൗത്യം തുടങ്ങി, ആദ്യം ചെയ്തത് ഇതാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി സ്ഥാനമേറ്റെടുത്ത മുന്‍ നായകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡ് തന്റെ ദൗത്യത്തിനു തുടക്കമിട്ടിരിക്കുകയാണ്. ടി20 ലോകകപ്പിനു ശേഷം കാലാവധി അവസാനിച്ച രവി ശാസ്ത്രിയുടെ പകരക്കാരനായാണ് ദ്രാവിഡ് കോച്ചായി നിയമിതനായത്. ഈ മാസം 17 മുതല്‍ ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് അദ്ദേഹം ടീമിനെ ആദ്യം സജ്ജമാക്കുക.

സ്ഥാനമൊഴിഞ്ഞ വിരാട് കോലിക്കു പകരം രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യന്‍ ടി20 ടീമിനെ സെലക്ടര്‍മാര്‍ കുറച്ചു ദിവസം മുമ്പ് തിരഞ്ഞെടുത്തത്. കെഎല്‍ രാഹുലിനെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്.

 താരങ്ങളെ വിളിച്ച് സംസാരിച്ചു

താരങ്ങളെ വിളിച്ച് സംസാരിച്ചു

താരങ്ങള്‍ക്കൊപ്പം പരിശീലന സെഷന്‍ ആരംഭിക്കുന്നതിനു മുമ്പ് ദ്രാവിഡ് ആദ്യം ചെയ്തത് ടീമിലെ ഓരോ കളിക്കാരെയും പ്രത്യേകമായി വിളിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം ഇതിന്റെ തിരക്കിലായിരുന്നു. ഓരോ താരത്തിന്റെയും ശാരീരികവും മാനസികവുമായ അവസ്ഥയെക്കുറിച്ചാണ് ദ്രാവിത് മനസ്സിലാക്കിയത്. അതിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് അവരില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സംസാരിക്കുകയും ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.
തുടര്‍ച്ചയായ മല്‍സരങ്ങള്‍ ശാരീരികമായും മാനസികമായും തളര്‍ത്തിയതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആവശ്യമുള്ളവര്‍ക്കു ബ്രേക്കെടുക്കാമെന്നും ദ്രാവിഡ് ഓരോ താരവുമായും സംവദിക്കവെ അറിയിച്ചു. മാത്രമല്ല ടീമില്‍ ഓരോരുത്തരുടെയും സ്ഥാനത്തിന്റെ കാര്യത്തിലും അദ്ദേഹം ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 കോച്ചിങ് സംഘം

കോച്ചിങ് സംഘം

ദ്രാവിഡിന്റെ കോച്ചിങ് സംഘത്തിലെ മറ്റുള്ളവരെ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബൗളിങ് കോച്ചായി നേരത്തേ ദ്രാവിഡിനു കീഴില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന പരസ് മാംബ്രെ തന്നെ വരുമെന്ന് ഉറപ്പായിട്ടുണ്ട്. ഫീല്‍ഡിങ് കോച്ചായി ടി ദിലീപ് വരുമെന്നാണ് വിവരം. ഭരത് അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവര്‍ക്കു പകരമായിരിക്കും ഇവര്‍ ചുമതലയേറ്റെടുക്കുക. ബാറ്റിങ് കോച്ചായി നേരത്തേ ശാസ്ത്രിയുടെ പരിശീലക സംഘത്തിലുണ്ടായിരുന്ന വിക്രം റാത്തോര്‍ തന്നെ വരുമെന്നാണ് വിവരം. ഈ റോളിലേക്കു റാത്തോര്‍ വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലേക്കു തിരഞ്ഞെടുക്കപ്പെട്ട 16 താരങ്ങളോടും ശനിയാഴ്ച (നവംബര്‍ 13) ജയ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ടി20 പരമ്പരയ്ക്കും ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമുകളെ പ്രഖ്യാപിച്ചു കഴിഞ്ഞു ടെസ്റ്റില്‍ അജിങ്ക്യ രഹാനെയും വിരാട് കോലിയുമാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ രഹാനെയാണ് ക്യാപ്റ്റന്‍. കോലിക്കു വിശ്രമം നല്‍കിയതിനാലാണിത്. മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തുന്ന അദ്ദേഹം നായകസ്ഥാനവും ഏറ്റെടുക്കും.

 ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

 ഇന്ത്യന്‍ ടെസ്റ്റ് ടീം

ഇന്ത്യന്‍ ടെസ്റ്റ് ടീം

അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര (വൈസ് ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Friday, November 12, 2021, 21:41 [IST]
Other articles published on Nov 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+