വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 'ഗെയ്ല്‍ മുതല്‍ വരുണ്‍വരെ', ഗ്രൂപ്പുഘട്ട ഫ്‌ളോപ്പ് 11 ഇതാ, ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്

ദുബായ്: ടി20 ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിലേക്ക് ആവേശം എത്തിയിരിക്കുകയാണ്. സെമി ഫൈനലുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും സെമി ടിക്കറ്റെടുത്തിരിക്കുകയാണ്. ഓസ്‌ട്രേലിയ കരുത്തരായ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡിന്റെ ഫൈനല്‍ പ്രവേശനം. പ്രതീക്ഷിച്ച പല വമ്പന്മാരും നിറം മങ്ങിയ ടി20 ലോകകപ്പായിരുന്നു ഇത്.

ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തിയ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമെല്ലാം സെമി പോലും കാണാതെ പുറത്തായി. യുഎഇയിലെ പിച്ച് ബാറ്റിങ്ങിന് വലിയ അനുകൂലമായല്ല ലോകകപ്പിന് തയ്യാറാക്കിയത്. അതിനാല്‍ പ്രതീക്ഷക്കൊത്ത ബാറ്റിങ് വെടിക്കെട്ട് ഇത്തവണ കാണാനായില്ല. ടി20 സ്‌പെഷ്യലിസ്റ്റുകളായ വെസ്റ്റ് ഇന്‍ഡീസൊക്കെ ഇത്തവണ മികച്ചൊരു ടീം ടോട്ടല്‍ പോലും നേടിയില്ലെന്ന് പറയാം.

T20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാം T20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാം

ഇന്ത്യ ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്നതിനാല്‍ ഇത്തവണ കപ്പ് നേടുമെന്ന് പ്രവചിച്ചവരായിരുന്നു കൂടുതല്‍ ആളുകളും. എന്നാല്‍ ഇന്ത്യ പാകിസ്താനോടും ന്യൂസീലന്‍ഡിനോടും തോറ്റു. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ തുടങ്ങിയവര്‍ക്കൊന്നും പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാനായില്ലെന്ന് പറയാം. പല പ്രമുഖ താരങ്ങളും ഗ്രൂപ്പുഘട്ടത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ലോകകപ്പ് പോരാട്ടം ഫൈനലിലേക്കെത്തവെ ഗ്രൂപ്പുഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളോപ്പ് 11 പരിശോധിക്കാം.

 ക്രിസ് ഗെയ്ല്‍- ക്വിന്റന്‍ ഡീകോക്ക്

ക്രിസ് ഗെയ്ല്‍- ക്വിന്റന്‍ ഡീകോക്ക്

42ാം വയസില്‍ ടി20 ലോകകപ്പ് കളിക്കാനെത്തിയ ക്രിസ് ഗെയ്ല്‍ ഇത്തവണ വലിയ തോല്‍വിയായിരുന്നുവെന്ന് തന്നെ പറയാം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം 10 മത്സരത്തില്‍ നിന്ന് 193 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സിപിഎല്ലിലും അദ്ദേഹം നിരാശപ്പെടുത്തിയെങ്കിലും വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് ടീമിലേക്ക് ഗെയ്‌ലിനെ പരിഗണിക്കുകയായിരുന്നു. 45 റണ്‍സാണ് അദ്ദേഹത്തിന് ആകെ നേടാനായത്. 15 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഗെയ്‌ലിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം ഇത്തവണ വെസ്റ്റ് ഇന്‍ഡീസ് സെമി കാണാത്തതിന്റെ കാരണങ്ങളിലൊന്നായി പറയാം.

ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കാണ് സഹ ഓപ്പണര്‍. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഇത്തവണത്തെ ടി20 ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഡീകോക്ക് നാല് മത്സരത്തില്‍ നിന്ന് നേടിയത് 69 റണ്‍സാണ്. ഇംഗ്ലണ്ടിനെതിരേ 34 റണ്‍സ് നേടിയതാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബ്ലാക് ലീവ്‌സ് മാറ്ററിന് അനുകൂലമായി മുട്ടുകുത്താന്‍ വിസമ്മതിച്ച് വിവാദം സൃഷ്ടിക്കുകയും ചെയ്തു. അഞ്ചില്‍ നാല് മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമി കാണാതെ പുറത്താവുകയായിരുന്നു.

ലിന്റന്‍ ദാസ്, അവിഷ്‌ക ഫെര്‍ണാണ്ടോ

ലിന്റന്‍ ദാസ്, അവിഷ്‌ക ഫെര്‍ണാണ്ടോ

ബംഗ്ലാദേശിന്റെ ലിന്റന്‍ ദാസാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ബംഗ്ലാദേശ് നിരയില്‍ ഏറ്റവും സ്ഥിരതയുള്ള താരങ്ങളിലൊരാളാണ് ലിന്റന്‍ ദാസ്. 27കാരനായ താരം അഞ്ച് മത്സരത്തില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് ഗ്രൂപ്പുഘട്ടത്തില്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 44 റണ്‍സ് നേടിയതാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. തന്റെ മികവിനൊത്ത പ്രകടനം ടി20 ലോകകപ്പില്‍ കാഴ്ചവെക്കാന്‍ ലിന്റന്‍ ദാസിനായില്ലെന്ന് പറയാം.

ശ്രീലങ്കയുടെ അവിഷ്‌ക ഫെര്‍ണാണ്ടോയാണ് നാലാമന്‍. ടീം വലിയ പ്രതീക്ഷവെച്ച താരങ്ങളിലൊരാളാണ് അവിഷ്‌ക ഫെര്‍ണാണ്ടോയെങ്കിലും ഇതിനോട് നീതികാട്ടാന്‍ അദ്ദേഹത്തിനായില്ല.23കാരനായ താരം നാല് ഇന്നിങ്‌സില്‍ നിന്ന് വെറും 20 റണ്‍സാണ് ആകെ നേടിയത്. ഇതില്‍ ഒരു തവണ മാത്രമാണ് രണ്ടക്കം കാണാനായത്. താരത്തിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം ശ്രീലങ്കയെ പ്രതികൂലമായി ബാധിച്ചു.

റഹ്മാനുല്ല ഗുര്‍ബാസ്, ആന്‍ഡ്രേ റസല്‍

റഹ്മാനുല്ല ഗുര്‍ബാസ്, ആന്‍ഡ്രേ റസല്‍

അഫ്ഗാനിസ്ഥാന്റെ റഹ്മാനുല്ല ഗുര്‍ബാസാണ് അഞ്ചാമന്‍. ടീമിന്റെ ബാറ്റിങ് നിരയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള താരമായിരുന്നു ഗുര്‍ബാസ്. ടോപ് ഓഡറിലായിരുന്നു അദ്ദേഹം അഫ്ഗാനിസ്ഥാനായി തിളങ്ങിയിരുന്നത്. അഞ്ച് മത്സരത്തില്‍ നിന്ന് 85 റണ്‍സാണ് ഗുര്‍ബാസ് ടി20 ലോകകപ്പില്‍ ആകെ നേടിയത്. സ്‌കോട്ട്‌ലന്‍ഡിനെതിരേ നേടിയ 46 റണ്‍സാണ് ഉയര്‍ന്നസ്‌കോര്‍.

വെസ്റ്റ് ഇന്‍ഡീസിന്റെ ആന്‍ഡ്രേ റസല്‍ ടി20 ഫോര്‍മാറ്റില്‍ എത്രത്തോളം മികവുള്ള താരമാണെന്ന് പറയേണ്ട കാര്യമില്ല. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് റസല്‍. എന്നാല്‍ ടി20 ലോകകപ്പില്‍ അദ്ദേഹം നിലം തൊട്ടില്ല. അഞ്ച് മത്സരത്തില്‍ നിന്ന് ആകെ നേടിയത് 25 റണ്‍സാണ്. ഇതില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായി. മൂന്ന് വിക്കറ്റും നേടാന്‍ റസലിനായി. എന്നാല്‍ റസലിന്റെ ടി20 റെക്കോഡുകളും ഇത്തവണത്തെ പ്രകടനവും നോക്കുമ്പോള്‍ ടി20 ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് തന്നെ പറയേണ്ടി വരും.

കീറോണ്‍ പൊള്ളാര്‍ഡ്, മുസ്തഫിസുര്‍ റഹ്മാന്‍

കീറോണ്‍ പൊള്ളാര്‍ഡ്, മുസ്തഫിസുര്‍ റഹ്മാന്‍

വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. മുംബൈ ഇന്ത്യന്‍സിനൊപ്പം 2020ലെ യുഎഇ ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ പൊള്ളാര്‍ഡ് ഇത്തവണ ടി20 ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് പറയാം. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ പൊള്ളാര്‍ഡിനായില്ല. യുഎഇയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരമാണ് പൊള്ളാര്‍ഡെങ്കിലും അത് മുതലാക്കാനായില്ല.

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനാണ് എട്ടാമന്‍. യുഎഇയില്‍ ഐപിഎല്ലില്‍ കളിച്ച പേസറാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായില്ല. സ്ലോ ബോളുകളും കട്ടറുകളും നന്നായി കൈകാര്യം ചെയ്യുന്ന മുസ്തഫിസുറിന്റെ ശൈലിക്ക് അനുകൂലമാണ് യുഎഇയിലെ സാഹചര്യമെങ്കിലും താരം നിരാശപ്പെടുത്തി.

ദുഷ്മന്ത ചമീര, വരുണ്‍ ചക്രവര്‍ത്തി, ലഹിരു കുമാര

ദുഷ്മന്ത ചമീര, വരുണ്‍ ചക്രവര്‍ത്തി, ലഹിരു കുമാര

ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയാണ് ഒമ്പതാം നമ്പറില്‍. വലിയ പ്രതീക്ഷ നല്‍കിയ യുവ പേസര്‍മാരിലൊരാളാണ് ദുഷ്മന്ത ചമീര. 39 മത്സരത്തില്‍ നിന്ന് 38 വിക്കറ്റുകള്‍ നേടിയ താരമാണ് ചമീര. എന്നാല്‍ ലോകകപ്പില്‍ നാല് വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. അതും 9.8 എന്ന ഉയര്‍ന്ന ഇക്കോണമിയില്‍.താരം നിരാശപ്പെടുത്തിയത് ടീമിനെയും ബാധിച്ചു.

ഇന്ത്യയുടെ യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് 10ാമന്‍. ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ വലിയ പ്രതീക്ഷ നല്‍കിയ താരം ലോകകപ്പില്‍ നനഞ്ഞ പടക്കമായി. ഒരു വിക്കറ്റ് പോലും നേടാന്‍ വരുണിന് സാധിച്ചില്ല. ശ്രീലങ്കയുടെ ലഹിരു കുമാരയാണ് 11ാമന്‍. നാല് മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇക്കോണമി 10.8ഉും.

Story first published: Friday, November 12, 2021, 18:34 [IST]
Other articles published on Nov 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X