സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് പണിയാവുമോ? കോലിയും രോഹിത്തും ഉടക്കുമോ? സല്‍മാന്‍ ബട്ട് പറയുന്നു
മുംബൈ: ഇക്കഴിഞ്ഞ ടി20 ലോകകപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.ടി20 നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞതോടെ പകരക്കാരനായി രോഹിത് ശര്‍മ നായകസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.ഇതോടെ ഏറെക്കാലമായി ഇന്ത്യ ചര്‍ച്ച ചെയ്തിരുന്ന സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യന്‍ ടീമിലും നടപ്പിലാക്കിയിരിക്കുകയാണ്. പരിശീലകനായി രാഹുല്‍ ദ്രാവിഡും എത്തിയതോടെ വലിയ മാറ്റങ്ങള്‍ വരുന്ന ദിവസങ്ങളിലുണ്ടാവും.

ഏകദിന നായകസ്ഥാനത്ത് നിന്നും കോലിയെ മാറ്റാനുള്ള സാധ്യതകളുമുണ്ട്. മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം ഒഴിഞ്ഞ് കോലി ബാറ്റിങ്ങില്‍ ശ്രദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും പരിശീലകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ രവി ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അന്തരീക്ഷം വിലയിരുത്തുമ്പോള്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി തിരിച്ചടിയാവാനുള്ള സാധ്യത കൂടുതലാണ്.
Also Read: IND vs NZ Test: ഇവരെ എന്തിന് തഴഞ്ഞു? ദ്രാവിഡിന്റെ പരിഷ്‌കാരമോ? ഇടം അര്‍ഹിച്ചിരുന്ന മൂന്ന് പേരിതാ

വിരാട് കോലി-രോഹിത് ശര്‍മ എന്നിവര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള സൂചനകള്‍ ഏറെ നാളുകളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്തുവരുന്നതാണ്. ഇതിന്റെ രണ്ട് പേര്‍ക്കുമായി നായകസ്ഥാനം നല്‍കിയത് ടീമിനുള്ളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇപ്പോഴിതാ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് ഗുണം ചെയ്യുമോ ഇല്ലെയോ എന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണറും അവതാരകനുമായ സല്‍മാന്‍ ബട്ട്.
Also Read: IND vs NZ: ഇതു ദ്രാവിഡ് സ്റ്റൈല്‍- പുതിയ റോളില്‍ ദൗത്യം തുടങ്ങി, ആദ്യം ചെയ്തത് ഇതാണ്

'വിരാട് കോലി-രോഹിത് ശര്‍മ,രണ്ട് പേരും രണ്ട് വ്യക്തികളാണ്.അതിനാല്‍ത്തന്നെ സ്വാഭാവികമായും അഭിപ്രായ വ്യത്യാസം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. രണ്ട് പേരുടെയും വിഭാഗം രണ്ടാണ്. രോഹിത് ടി20യില്‍ നയിക്കുമ്പോള്‍ ഏകദിനത്തിലും ടെസ്റ്റിലും കോലി ക്യാപ്റ്റനാവുന്നു. രണ്ട് പേരും ഒരുമിച്ച് നിരവധി തവണ കളിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കേട്ടിട്ടില്ല. രണ്ട് പേരും പരസ്പരം മനസിലാക്കുന്നവരാണെന്നാണ് കരുതുന്നത്.
Also Read: T20 World Cup: 'ഗെയ്ല്‍ മുതല്‍ വരുണ്‍വരെ', ഗ്രൂപ്പുഘട്ട ഫ്‌ളോപ്പ് 11 ഇതാ, ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്

അവരുടെ പരിധി അവര്‍ക്കറിയാം. അതിനുള്ളില്‍ നില്‍ക്കാനാവും അവര്‍ ശ്രമിക്കുക. കോലി ക്യാപ്റ്റനും രോഹിത് വൈസ് ക്യാപ്റ്റനും ആയിരുന്ന സമയത്ത് നിരവധി പ്രശ്‌നങ്ങളെ ഒന്നിച്ച് കൈകാര്യം ചെയ്തിട്ടുണ്ട്. ഒരുമയോടെയാണ് രണ്ട് പേരും തീരുമാനങ്ങളെടുത്തിരുന്നത്. എതിര്‍ അഭിപ്രായം ഉണ്ടാവാനുള്ള സാധ്യകളുണ്ടെങ്കില്‍ അത് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്'-സല്‍മാന്‍ ബട്ട് പറഞ്ഞു.
Also Read: T20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാം

എന്നാല്‍ നേരത്തെ മുതല്‍ രോഹിത്-കോലി അഭിപ്രായ ഭിന്നത ഇന്ത്യന്‍ ക്രിക്കറ്റില്‍ പരസ്യമായ രഹസ്യമാണ്. രോഹിത്തിന്റെ ടെസ്റ്റിലേക്കുള്ള വരവ് വൈകാനുള്ള കാരണം കോലിയാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്. കൂടാതെ രോഹിത്തിനെ ഇന്ത്യയുടെ ടി20 നായകനാക്കണമെന്ന ആവിശ്യം നേരത്തെ മുതല്‍ ഉയര്‍ന്നിരുന്നു. ഇതില്‍ കോലിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാല്‍ ഇതെല്ലാം അഭ്യൂഹങ്ങളായിരുന്നു.
Also Read: IND vs NZ: വിഹാരിയുടെ അഭാവം, വിമര്‍ശനം ശക്തം- പുറത്താക്കിയതോ, വിശ്രമമോ?

കളത്തില്‍ രണ്ട് പേരും തമ്മിലുള്ള ശരീര ഭാഷ വലിയ സുഹൃത്തുക്കളെപ്പോലെയായിരുന്നില്ല. ഇന്ത്യയുടെ പരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ നേതൃത്വത്തില്‍ രണ്ട് പേരും തമ്മിലുള്ള പ്രശ്‌നം പറഞ്ഞ് തീര്‍ത്തെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം കൂടുതല്‍ സൗഹാര്‍ദ്രപരമായാണ് ഇരുവരും പെരുമാറിയിരുന്നത്. അഞ്ച് ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിനെ ചൂടിച്ച നായകനാണ് രോഹിത് ശര്‍മ. അതേ സമയം ആര്‍സിബിയെ ഒരു തവണ പോലും കിരീടത്തിലേക്കെത്തിക്കാന്‍ കോലിക്കായിട്ടില്ല.

അധികം വൈകാതെ കോലി ഏകദിന നായകസ്ഥാനവും ഒഴിവാക്കിയേക്കും. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും കോലിക്ക് നേടാനായിട്ടില്ല. പഴയ പ്രതാപത്തിലേക്കെത്താന്‍ സാധിക്കാത്തത് ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്നതിനാലാണ് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ പ്രകടനം മോശമാണ്. ഇത് വിലയിരുത്തി ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കാനുള്ള സാധ്യതകളേറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications