വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ Test: ഇവരെ എന്തിന് തഴഞ്ഞു? ദ്രാവിഡിന്റെ പരിഷ്‌കാരമോ? ഇടം അര്‍ഹിച്ചിരുന്ന മൂന്ന് പേരിതാ

മുംബൈ: ടി20 ലോകകപ്പിന്റെ തിരിച്ചടികള്‍ മറന്ന് ഇന്ത്യന്‍ ടീം പുതിയൊരു തുടക്കത്തിന് തയ്യാറെടുക്കുകയാണ്. രവി ശാസ്ത്രിയും വിരാട് കോലിയും വഴിമാറുമ്പോള്‍ രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ യുഗത്തിനാണ് തുടക്കമാവുന്നത്. ടി20 ലോകകപ്പില്‍ സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. ഇതിന് ശേഷം ഇന്ത്യക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി ന്യൂസീലന്‍ഡ് പരമ്പരയാണ്. മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പര ഈ മാസം 17നാണ് നടക്കുന്നത്.

നിരവധി യുവതാരങ്ങള്‍ക്കടക്കം അവസരം നല്‍കി ടി20 ടീമിനെ നേരത്തെ തന്നെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചിരിക്കുകയാണ്. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍ ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ,റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം ടീമിലിടം പിടിച്ചിട്ടുണ്ട്.

ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് അപ്രതീക്ഷിതമായി ടീമിലിടം പിടിച്ച രണ്ട് താരങ്ങള്‍. എന്നാല്‍ ഇന്ത്യ ടീം പ്രഖ്യാപിച്ചപ്പോള്‍ ചില താരങ്ങളുടെ അഭാവം ശ്രദ്ധേയമായി. ഇന്ത്യ ഒഴിവാക്കിയതാണോ അതോ വിശ്രമം നല്‍കിയതാണോ എന്നാണ് വ്യക്തമാകേണ്ടത്. എന്തായാലും ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിച്ചിട്ടും ലഭിക്കാതെ പോയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

IND vs NZ: വിഹാരിയുടെ അഭാവം, വിമര്‍ശനം ശക്തം- പുറത്താക്കിയതോ, വിശ്രമമോ?IND vs NZ: വിഹാരിയുടെ അഭാവം, വിമര്‍ശനം ശക്തം- പുറത്താക്കിയതോ, വിശ്രമമോ?

ഹനുമ വിഹാരി

ഹനുമ വിഹാരി

ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായ താരമാണ് ഹനുമ വിഹാരി. സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ കഴിയുന്ന താരം സമീപകാലത്തായി മികച്ച പ്രകടനമാണ് ടീമിനൊപ്പം കാഴ്ചവെച്ചിട്ടുള്ളത്. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഇന്ത്യ അവസരം നല്‍കിയില്ല. 12 ടെസ്റ്റില്‍ നിന്ന് 32.84 ശരാശരിയില്‍ 624 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. വിദേശ മൈതാനങ്ങളിലെ ഇന്ത്യയുടെ വിശ്വസ്തന്‍മാരിലൊരാളാണ് ഹനുമ വിഹാരി.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയില്‍ ആര്‍ അശ്വിനുമായി ചേര്‍ന്ന് വിഹാരി ഇന്ത്യയെ രക്ഷപെടുത്തിയതൊന്നും ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. എന്തുകൊണ്ടാണ് വിഹാരിയെ ഇന്ത്യ ന്യൂസീലഡ് പരമ്പരക്ക് പരിഗണിക്കാത്തതെന്ന് വ്യക്തമല്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുന്നോടിയായി ഇന്ത്യ എ ടീം അവര്‍ക്കെതിരേ സന്നാഹം കളിക്കുന്നുണ്ട്. ഈ ടീമില്‍ വിഹാരിയെ ഉള്‍പ്പെടുത്താനാണ് പദ്ധതിയിടുന്നതെന്നതാണ് ക്രിക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ഇന്ത്യന്‍ ആരാധകര്‍ ലോര്‍ഡ് എന്ന് വിളിച്ച് വാഴ്ത്തുന്ന പേസ് ഓള്‍റൗണ്ടറാണ് ശര്‍ദുല്‍ ഠാക്കൂര്‍. ടീം പ്രതിസന്ധിയിലാവുന്ന സമയത്തെല്ലാം പന്തുകൊണ്ടും ബാറ്റുകൊണ്ടും രക്ഷകനായി എത്തുന്ന ശീലം ശര്‍ദുലിനുണ്ട്. സമീപകാലത്തെ ഇന്ത്യയുടെ ടെസ്റ്റ് ടീമുകളിലെല്ലാം ശര്‍ദുല്‍ ഠാക്കൂറുണ്ടായിരുന്നു. എന്നാല്‍ കിവീസ് പരമ്പരയില്‍ പരിഗണിച്ചിട്ടില്ല. അതിന്‍െ കാരണം എന്താണെന്ന് ചോദ്യങ്ങള്‍ ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. അവസാന രണ്ട് ടെസ്റ്റില്‍ നിന്ന് ഏഴ് വിക്കറ്റും രണ്ട് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ മുഴുവന്‍ മത്സരവും കളിച്ച ശര്‍ദുല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുകയും ഒരു മത്സരം കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിശ്രമം അനുവദിക്കേണ്ട സാഹചര്യം നിലവിലില്ല. അതിനാല്‍ എന്തുകൊണ്ട് ശര്‍ദുലിനെ ഒഴിവാക്കിയെന്നത് ടീം മാനേജ്‌മെന്റ് തന്നെ വ്യക്തമാക്കേണ്ടതാണ്.

അഭിമന്യു ഈശ്വരന്‍

അഭിമന്യു ഈശ്വരന്‍

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുകളുള്ള താരമാണ് അഭിമന്യു ഈശ്വരന്‍.ബംഗാള്‍ ഓപ്പണിങ് ബാറ്റ്‌സ്മാനെ പല ടൂര്‍ണമെന്റിലും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചെങ്കിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. അവസാന ഇംഗ്ലണ്ട് പര്യടനത്തിലും ടീമില്‍ അഭിമന്യു ഉണ്ടായിരുന്നു. എന്നാല്‍ കിവീസ് പരമ്പരയില്‍ അദ്ദേഹത്തെ തഴഞ്ഞു. ഒരു അവസരം പോലും നല്‍കാതെയാണ് തഴഞ്ഞതെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

Story first published: Friday, November 12, 2021, 20:33 [IST]
Other articles published on Nov 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X