For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 'ആരും അന്തം വിടും', നിലവിലെ ഇന്ത്യന്‍ സെലക്ടര്‍മാരുടെ അഞ്ച് കൗതുക തീരുമാനങ്ങള്‍

മുംബൈ: ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ ക്ഷീണം മറന്ന് ന്യൂസീലന്‍ഡിനെതിരായ പരമ്പരക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഇന്ത്യ. 17നാരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ടി20യും രണ്ട് ടെസ്റ്റുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിനോടകം രണ്ട് പരമ്പരക്കുമുള്ള ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. വിരാട് കോലി-രവി ശാസ്ത്രി കൂട്ടുകെട്ട് പടിയിറങ്ങി രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ടെത്തുമ്പോള്‍ എന്താവും ഇന്ത്യന്‍ ക്രിക്കറ്റിനെ കാത്തിരിക്കുന്നതെന്ന് കണ്ടറിയാം.

1


അടിമുടി മാറ്റങ്ങളോടെയുള്ള ടീം പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. തുടര്‍ച്ചയായി കളിക്കുന്ന പല സൂപ്പര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയപ്പോള്‍ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരവും നല്‍കിയിട്ടുണ്ട്. വെങ്കടേഷ് അയ്യര്‍,ഹര്‍ഷല്‍ പട്ടേല്‍,റുതുരാജ് ഗെയ്ക് വാദ്,ആവേഷ് ഖാന്‍ എന്നിവരുടെയെല്ലാം ടീമിലേക്കുള്ള വരവ് ശുഭ സൂചനയാണ്.

Also Read: T20 World Cup 2021: 'അല്‍പ്പം കൂടി ബുദ്ധി ഉപയോഗിക്കണമായിരുന്നു', ഷഹീനെ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി

2

ചേതന്‍ ശര്‍മ നയിക്കുന്ന ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ദേബാശിഷ് മൊഹന്തി,ഹര്‍വീന്ദര്‍ സിങ്,സുനില്‍ ജോഷി,അബി കുരുവിള എന്നിവരാണുണ്ടായിരുന്നു. ഇവരെല്ലാവരും 2000ന് മുമ്പ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചവരാണ്.ഈ സെലക്ഷന്‍ കമ്മിറ്റിയെടുത്ത ആറ് കൗതുക തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IND vs NZ: ശ്രേയസ് അയ്യര്‍ എന്തുകൊണ്ട് ആദ്യമായി ടെസ്റ്റ് ടീമില്‍? കോലിക്ക് പകരക്കാരനോ? കാരണമറിയാം

ഹര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍

ഹര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍

ടി20 ലോകകപ്പിന് മുമ്പ് തന്നെ ഫിറ്റ്‌നസ് പ്രശ്‌നം നേരിട്ടിരുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ.ഏറെ നാളുകളായി പരിക്ക് വേട്ടയാടുന്ന താരത്തിന്റെ ഐപിഎല്ലിലെ പ്രകടനവും തീര്‍ത്തും മോശമായിരുന്നു. എന്നിട്ടും അഗദ്ദേഹം ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിച്ചു. പന്തെറിയാന്‍ സാധിക്കാതിരുന്ന ഹര്‍ദിക്കിനെ ഫിനിഷര്‍ റോളിലാണ് പരിഗണിച്ചത്. ഈ കമ്മിറ്റിയെടുത്ത മണ്ടന്‍ തീരുമാനമാണിത്. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര മത്സരം കളിച്ച് ഫിറ്റ്‌നസും ഫോമും തെളിയിച്ചാല്‍ മാത്രമെ ഇനി തിരിച്ച് ടീമില്‍ അവസരമുണ്ടാവൂ എന്നാണ് ലഭിക്കുന്ന സൂചന. ഹര്‍ദിക്കിന് പകരം വെങ്കടേഷ് അയ്യരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

Also Read: IND vs NZ: ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമായി, മികച്ച പ്ലേയിങ് 11ല്‍ ആര്‍ക്കൊക്കെ സ്ഥാനം? പരിശോധിക്കാം

അഞ്ച് സ്പിന്നര്‍മാര്‍ ലോകകപ്പ് ടീമില്‍

അഞ്ച് സ്പിന്നര്‍മാര്‍ ലോകകപ്പ് ടീമില്‍

യുഎഇയില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്ന് വിലയിരുത്തി അഞ്ച് സ്പിന്നര്‍മാരെ ഈ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തു. പിന്നീട് അക്ഷര്‍ പട്ടേലിനെ ഒഴിവാക്കി ശര്‍ദുല്‍ ഠാക്കൂറിനെ തല്‍സ്ഥാനത്തേക്കെത്തിച്ചു. മോശം ഫോമിലുള്ള രാഹുല്‍ ചഹാര്‍ ടീമില്‍ ഇടം പിടിച്ചപ്പോള്‍ യുസ് വേന്ദ്ര ചഹാലിന് ഇന്ത്യ തഴഞ്ഞു. ഇന്ത്യക്കായി അധികം ടി20 കളിക്കാത്ത മുഹമ്മദ് ഷമി ടീമിലേക്കെത്തിയതും കൗതുകകരമായ തീരുമാനമായിരുന്നു. ദീപക് ചഹാറിനെ റിസര്‍വ് താരമായാണ് പരിഗണിച്ചത്.

Also Read:

കിവീസ് പരമ്പരക്ക് ഹനുമ വിഹാരിയില്ല

കിവീസ് പരമ്പരക്ക് ഹനുമ വിഹാരിയില്ല

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി,രോഹിത് ശര്‍മ,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയത് മനസിലാക്കാവുന്ന കാര്യമാണ്. എന്നാല്‍ വിദേശ പിച്ചുകളിലടക്കം ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയ ഹനുമ വിഹാരിയെ ഒഴിവാക്കിയത് എന്തിനെന്ന് മനസിലാവുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനുള്ള ഇന്ത്യയുടെ എ ടീമില്‍ വിഹാരിയേയും പരിഗണിക്കുമെന്നാണ് വിവരം. എന്നാല്‍ എന്തിനാണ് ഇത്തരമൊരു പരീക്ഷണമെന്നത് കണ്ടറിയണം.

Also Read: വിരാട് കോലി ഏകദിന, ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞേക്കും, അവന്റെ ലക്ഷ്യം മറ്റൊന്ന്- രവി ശാസ്ത്രി

ജയന്ത് യാദവ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍

ജയന്ത് യാദവ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍

നീണ്ട ഇടവേളക്ക് ശേഷം സ്പിന്‍ ഓള്‍റൗണ്ടറായ ജയന്ത് യാദവിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചിരിക്കുകയാണ്. 2017ന്റെ തുടക്കസമയത്താണ് ജയന്ത് അവസാന ടെസ്റ്റ് കളിച്ചത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തരമൊരു തിരിച്ചുവിളി എന്തിനെന്ന് വ്യക്തമാകുന്നില്ല. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമൊന്നും വലിയ പ്രകടനം നടത്താന്‍ ജയന്തിനായിട്ടില്ല. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ട ഈ സമയത്ത് ഇത്തരമൊരു തിരഞ്ഞെടുത്ത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

Also Read: T20 World Cup: അടുത്ത ലോകകപ്പില്‍ ആരൊക്കെ ഇന്ത്യന്‍ ടീമിലുണ്ടാവും? സീറ്റുറപ്പുള്ള അഞ്ച് പേരിതാ

ഇന്ത്യ എ ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറില്ല

ഇന്ത്യ എ ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറില്ല

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് തയ്യാറെടുക്കുന്ന ഇന്ത്യയുടെ എ ടീമിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറില്ല. നാല് ദിനം നീണ്ടുനില്‍ക്കുന്ന മൂന്ന് മത്സരങ്ങളാണ് ഇന്ത്യ എ ടീം കളിക്കുന്നത്. ഇന്ത്യയുടെ എ ടീമില്‍ ഉപേന്ദ്ര യാദവ് മാത്രമാണ് വിക്കറ്റ് കീപ്പറായുള്ളത്. വൃദ്ധിമാന്‍ സാഹയും കെ എസ് ഭരതുമാണ് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുള്ളത്. റിഷഭ് പന്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

Story first published: Saturday, November 13, 2021, 16:56 [IST]
Other articles published on Nov 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+