വിരാട് കോലി ഏകദിന, ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞേക്കും, അവന്റെ ലക്ഷ്യം മറ്റൊന്ന്- രവി ശാസ്ത്രി
മുംബൈ: ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യക്ക് മറക്കാനാവാത്ത ടൂര്‍ണമെന്റായി മാറിയതിന് കാരണങ്ങള്‍ പലതാണ്. ചരിത്രത്തിലാദ്യമായി പാകിസ്താനോട് ടി20 ലോകകപ്പ് തോറ്റതും ഇത്രയും അനുകൂല സാഹചര്യം ആയിരുന്നിട്ടും സെമി പോലും കാണാതെ പുറത്തായതുമെല്ലാം ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണ്. വിരാട് കോലി ടി20 നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതിനും രവി ശാസ്ത്രി പരിശീലകസ്ഥാനം ഒഴിയുന്നതിനുമെല്ലാം ഇത്തവണത്തെ ടി20 ലോകകപ്പ് സാക്ഷ്യം വഹിച്ചു.
അപ്രതീക്ഷിതമായാണ് വിരാട് കോലി ടി20 നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. ടി20 നായകനെന്ന നിലയില്‍ തരക്കേടില്ലാത്ത റെക്കോഡുണ്ടായിട്ടും എന്തിനാണ് കോലി നായകസ്ഥാനം ഒഴിഞ്ഞതെന്നത് പല ആരാധകരിലും ഇപ്പോഴും ചിന്തിക്കുന്ന കാര്യമാണ്. ഐസിസി കിരീടമില്ലാത്തതിനാലാണ് കോലിയുടെ പടിയിറക്കമെന്നും ടീം മാനേജ്‌മെന്റ് നിര്‍ബന്ധിപ്പിച്ച് നായകസ്ഥാനം ഒഴിയാന്‍ ആവിശ്യപ്പെട്ടതാണെന്നും തുടങ്ങി നിരവധി അഭ്യൂഹങ്ങള്‍ ഇതിനെ ചുറ്റിപ്പറ്റിയുണ്ട്.
Also Read : T20 World Cup: അടുത്ത ലോകകപ്പില്‍ ആരൊക്കെ ഇന്ത്യന്‍ ടീമിലുണ്ടാവും? സീറ്റുറപ്പുള്ള അഞ്ച് പേരിതാ

കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. നായകനെന്ന നിലയിലെ സമ്മര്‍ദ്ദം ബാറ്റിങ്ങിനെ ബാധിക്കുന്നതിനാല്‍ ടി20 നായകസ്ഥാനം രാജിവെച്ച് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നതാണ് കോലി പറഞ്ഞത്. എന്നാല്‍ സത്യത്തില്‍ കോലിയെന്തിനാണ് ടി20 നായകസ്ഥാനം ഒഴിഞ്ഞത്?മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറയുന്നത് ഇങ്ങനെയാണ്.
'ചുവപ്പുബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം കോലിക്ക് കീഴില്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരായിരുന്നു. മാനസികമായി സമ്മര്‍ദ്ദം തോന്നിത്തുടങ്ങിയതിനാലാവും അവന്‍ ടി20 നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. ഭാവിയിലേക്ക് മുന്നേറാന്‍ തന്റെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് അവന് തോന്നിക്കാണും. പെട്ടെന്നെടുത്ത തീരുമാനമായിരിക്കില്ല ഇത്. എന്നാല്‍ ഇതേ തീരുമാനം ചിലപ്പോള്‍ ഏകദിനത്തിലും 'ടെസ്റ്റിലും അവന്‍ സ്വീകരിച്ചേക്കും.

ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായാവും ഇത്തരമൊരു തീരുമാനം. എന്നാല്‍ അവന്റെ മാനസിക നിലയേയും ശാരീരിക ക്ഷമതയേയും ആശ്രയിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ താരമല്ല കോലി. നിരവധി പ്രമുഖ താരങ്ങള്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്'- രവി ശാസ്ത്രി പറഞ്ഞു.
രവി ശാസ്ത്രി-കോലി കൂട്ടുകെട്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലം തന്നെയായിരുന്നു. ഐസിസി കിരീടമെന്ന നേട്ടത്തിലേക്കെത്താന്‍ ഇരുവരുടെയും കൂട്ടുകെട്ടിന് സാധിച്ചില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിനെ ടെസ്റ്റില്‍ ഉന്നതയിലേക്കെത്തിക്കാന്‍ ഈ കൂട്ടുകെട്ടിനായി. ഓസ്‌ട്രേലിയയില്‍ രണ്ട് തവണയാണ് ഇന്ത്യ രവി ശാസ്ത്രിയുടെ പരിശീലനത്തിന് കീഴില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത്. സെന രാജ്യങ്ങളിലെല്ലാം ഇന്ത്യ ടി20 പരമ്പര നേടിയത് ഈ കൂട്ടുകെട്ടിന്റെ മികവിലാണ്.

ഇനിയും എത്രനാള്‍ കോലി ക്രിക്കറ്റില്‍ തുടരുമെന്നത് പ്രസക്തമായ ചോദ്യമാണ്. കോലിയുടെ ഫിറ്റ്‌നസ് പരിശോധിക്കുമ്പോള്‍ ചുരുങ്ങിയത് അഞ്ച് ആറ് വര്‍ഷമെങ്കിലും അദ്ദേഹത്തിന് സാധിച്ചേക്കും. ഫിറ്റ്‌നസില്‍ അത്രത്തോളം പ്രാധാന്യം നല്‍കുന്ന താരമാണ് കോലി. 'കോലി ഇന്ത്യന്‍ ടീമിലെ മറ്റാരെക്കാളും ഫിറ്റായുള്ള താരമാണ്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ശാരീരികമായി ഫിറ്റായിരിക്കുകയാണ് നീണ്ട കരിയറിന് വേണ്ടത്. ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസിഡറാണവന്‍. താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായ ഇടവേളയെടുക്കുന്നത് താരങ്ങളെ മാനസികമായി കൂടുതല്‍ മെച്ചപ്പെടുത്തും.മത്സരങ്ങള്‍ തീരുമാനിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതായുണ്ട്. മറ്റേത് ടീമിനെക്കാളും ക്രിക്കറ്റ് ഇന്ത്യ കളിക്കുന്നുണ്ട്.അതിനാല്‍ കൃത്യമായ ഇടവേളയില്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കണം. എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും ശ്രദ്ധിക്കേണ്ട കാര്യമാണിത്'- രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications