T20 World Cup: അടുത്ത ലോകകപ്പില്‍ ആരൊക്കെ ഇന്ത്യന്‍ ടീമിലുണ്ടാവും? സീറ്റുറപ്പുള്ള അഞ്ച് പേരിതാ
മുംബൈ: 2021 ടി20 ലോകകപ്പ് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. ഫേവറേറ്റുകളായി കിരീട പ്രതീക്ഷകളോടെയെത്തിയ ഇന്ത്യ സെമി പോലും കാണാതെയാണ് ഇത്തവണ പുറത്തായത്. വിരാട് കോലി ഇന്ത്യയുടെ ടി20 നായകനായി കളിക്കുന്ന അവസാന ടൂര്‍ണമെന്റായിരുന്നിട്ടും ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനായില്ലെന്നതാണ് വസ്തുത. ഐപിഎല്‍ യുഎഇയില്‍ കളിച്ചതിന് പിന്നാലെ ടി20 ലോകകപ്പിനിറങ്ങിയ ഇന്ത്യക്കൊപ്പം മികച്ച താരനിരയും ഉണ്ടായിരുന്നെങ്കിലും അതൊന്നും മുതലാക്കാനായില്ല.
ടി20 ലോകകപ്പിന്റെ തിരിച്ചടികള്‍ മറന്ന് ന്യൂസീലന്‍ഡ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അടുത്ത വര്‍ഷം ഒക്ടോബറില്‍ മറ്റൊരു ടി20 ലോകകപ്പ് കൂടി നടക്കാനുണ്ട്. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് നാണക്കേട് മാറ്റാനുള്ള സുവര്‍ണ്ണാവസരമാണ്. ഇത്തവണ ഇന്ത്യന്‍ ടീമില്‍ കളിച്ച പല താരങ്ങളും അടുത്ത ലോകകപ്പിനുണ്ടായേക്കില്ല. ടീമില്‍ വലിയ അഴിച്ചുപണി തന്നെ നടത്താനാണ് സാധ്യത. ഇത്തവണ ഇന്ത്യക്കായി ലോകകപ്പ് കളിച്ച താരങ്ങളില്‍ അടുത്ത ലോകകപ്പിലും ഇടം പിടിക്കാന്‍ സാധ്യതയുള്ള അഞ്ച് പേരിതാ.
Also Read : IND vs NZ Test: ഇവരെ എന്തിന് തഴഞ്ഞു? ദ്രാവിഡിന്റെ പരിഷ്‌കാരമോ? ഇടം അര്‍ഹിച്ചിരുന്ന മൂന്ന് പേരിതാ

വിരാട് കോലി
ഇന്ത്യയുടെ ടി20 നായകസ്ഥാനം രാജിവെച്ചെങ്കിലും വിരാട് കോലി ഇന്ത്യയുടെ ടി20 ടീമില്‍ സജീവമായി തുടര്‍ന്നേക്കും. നായകനെന്ന നിലയിലെ സമ്മര്‍ദ്ദം ഒഴിവാകുന്നതോടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തോ മൂന്നാം നമ്പറിലോ വിരാട് കോലി തുടര്‍ന്നേക്കും. അന്താരാഷ്ട്ര ടി20യില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള താരം കോലിയാണ്. ഓസ്‌ട്രേലിയന്‍ ലോകകപ്പിലും ഇന്ത്യയുടെ ബാറ്റിങ്ങിലെ പ്രധാന ആശ്രയം കോലി തന്നെയായിരിക്കും.

രോഹിത് ശര്‍മ
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയാവും ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പില്‍ ടീമിനെ നയിക്കുക. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് രോഹിത്തിന് നായകസ്ഥാനം ലഭിച്ചത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച കരോഹിത് ലഭിച്ച അവസരങ്ങളില്‍ ഇന്ത്യന്‍ നായകനെന്ന നിലയിലും തിളങ്ങി. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാണ് രോഹിത്. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും രോഹിത് ശര്‍മയുടെ മികവിനെ ഇന്ത്യ ലോകകപ്പില്‍ ഇന്ത്യ വളരെ പ്രതീക്ഷവെക്കുന്നു.

കെ എല്‍ രാഹുല്‍
വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുലും ടീമിലുണ്ടാവും. നിലവിലെ ഇന്ത്യയുടെ ടി20 താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കെ എല്‍ രാഹുല്‍. രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനായിവരാന്‍ സാധ്യത കല്‍പ്പിക്കുന്ന താരങ്ങളിലൊരാളാണ് രാഹുല്‍. ഓസീസ് ലോകകപ്പിലും രാഹുല്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാവുമെന്നുറപ്പ്. 2021ലെ ലോകകപ്പില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 194 റണ്‍സാണ് രാഹുല്‍ നേടിയത്. ടീമിന്റെ ഓപ്പണറായിത്തന്നെ രാഹുല്‍ കളിക്കാനാണ് സാധ്യത കൂടുതല്‍.

ജസ്പ്രീത് ബുംറ
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബൗളര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. ഡെത്ത് ഓവറിലും നിര്‍ണ്ണായക ഘട്ടങ്ങളിലും ക്യാപ്റ്റന്മാരുടെ വിശ്വസ്തനാണ് ബുംറ. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ കെല്‍പ്പുള്ള ബുംറ റണ്‍സ് വിട്ടുകൊടുക്കാനും വളരെ മടിയുള്ള താരമാണ്.ഓസ്‌ട്രേലിയയില്‍ വേഗപിച്ചില്‍ ഇന്ത്യയുടെ വജ്രായുധം ബുംറയാവും. തീര്‍ച്ചയായും ഇന്ത്യയുടെ ടീമില്‍ ഇടം ഉറപ്പുള്ള താരമാണ് ബുംറ. ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ബുംറയുടെ പ്രകടനം നിര്‍ണ്ണായകമാവും.

രവീന്ദ്ര ജഡേജ
സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ ടീമിലുറപ്പാണ്. വിക്കറ്റ് നേടാന്‍ മാത്രമല്ല നിര്‍ണ്ണായകമായ റണ്‍സ് നേടാനും മിടുക്കനാണ് ജഡേജ. 2021 ലോകകപ്പില്‍ 39 റണ്‍സും ഏഴ് വിക്കറ്റുമാണ് അദ്ദേഹം നേടിയത്. അതും ആറിന് താഴെ ഇക്കോണമിയില്‍. ഇന്ത്യയുടെ മധ്യനിരക്ക് കരുത്ത് പകര്‍ന്ന് ജഡേജ ഓസ്‌ട്രേലിയയിലുമുണ്ടാവും. ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാവി നായകനായി പരിഗണിക്കപ്പെടുന്ന താരമാണ് ഇടം കൈയന്‍ സ്പിന്നറായ ജഡേജ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications