
ഇന്ത്യന്‍ ടീമിലെ പല താരങ്ങളും തുടര്‍ച്ചയായി മത്സരം കളിക്കുന്നതിന്റെ ക്ഷീണത്തിലാണ്. അതിനാല്‍ ജസ്പ്രീത് ബുംറ,രോഹിത് ശര്‍മ,റിഷഭ് പന്ത് എന്നിവരൊന്നും ടെസ്റ്റ് പരമ്പര കളിക്കില്ല. വിരാട് കോലി ടി20 പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കും. എന്നാല്‍ രണ്ടാം ടെസ്റ്റിലൂടെ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ നയിക്കുക.
Also Read: T20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാം

ഇന്ത്യയെ സംബന്ധിച്ച് ന്യൂസീലന്‍ഡിനോട് കണക്കുവീട്ടാനുള്ള അവസരമാണ് മുന്നിലുള്ളത്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് കിരീടം നേടിയത്. ഇതിന് കണക്കുതീര്‍ക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രവി ശാസ്ത്രിയെന്ന പരിശീലകന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ അത്യുന്നതങ്ങളിലേക്കെത്തിച്ചാണ് പടിയിറങ്ങിയത്. രാഹുല്‍ ദ്രാവിഡ് എത്തുമ്പോള്‍ ഇന്ത്യയുടെ പ്രകടന നിലവാരം ഉയര്‍ന്നുതന്നെ നില്‍ക്കുമോയെന്ന് കണ്ടറിയണം.
പല സൂപ്പര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ച് ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. നിലവിലെ ടീമില്‍ നിന്ന് കിവീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യയുടെ മികച്ച പ്ലേയിങ് 11 പരിശോധിക്കാം.
Also Read: IND vs NZ: വിഹാരിയുടെ അഭാവം, വിമര്‍ശനം ശക്തം- പുറത്താക്കിയതോ, വിശ്രമമോ?

മായങ്ക് അഗര്‍വാള്‍-കെ എല്‍ രാഹുല്‍
ഓപ്പണറായി മായങ്ക് അഗര്‍വാളിന് അവസരം നല്‍കേണ്ടതാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് ഉപയോഗിക്കാവുന്ന താരമാണെങ്കിലും വേണ്ടവിധം അവസരം അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്ന് പറയാം. 2018ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 76,42 എന്നിങ്ങനെ സ്‌കോര്‍ നേടിയാണ് വരവറിയിച്ചത്. ഇന്ത്യന്‍ പിച്ചില്‍ സവിശേഷ മികവുള്ള മായങ്ക് അമിതമായി പ്രതിരോധിച്ച് കളിക്കുന്ന താരമല്ല. 14 ടെസ്റ്റില്‍ നിന്ന് 45.73 ശരാശരിയില്‍ 1052 റണ്‍സാണ് അദ്ദേഹം നേടിയത്. 2019ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു. ബംഗ്ലാദേശിനെതിരേ 243 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ വിദേശ പിച്ചില്‍ മികച്ച പ്രകടനമല്ല മായങ്ക് നടത്തിയിട്ടുള്ളത്.

കെ എല്‍ രാഹുലാണ് സഹ ഓപ്പണര്‍. ടെസ്റ്റില്‍ നിന്ന് പല തവണ തഴയപ്പെട്ട താരം അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 2014ലെ ബോക്‌സിങ് ഡേ ടെസ്റ്റിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ രാഹുലിന് അധികം അവസരം ടെസ്റ്റില്‍ ലഭിച്ചിട്ടില്ല. 29കാരനായ താരം 40 ടെസ്റ്റില്‍ നിന്ന് 2321 റണ്‍സാണ് നേടിയത്. ആറ് സെഞ്ച്വറിയാണ് നേടിയത്. 199 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഓപ്പണര്‍മാരാണ് ഇരുവരും.

ചേതേശ്വര്‍ പുജാര,ശുഭ്മാന്‍ ഗില്‍,അജിന്‍ക്യ രഹാനെ
മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തന്‍ ചേതേശ്വര്‍ പുജാര തന്നെ. സമീപകാലത്തെ പ്രകടനം പ്രതീക്ഷക്കൊത്തുയരുന്നില്ലെങ്കിലും ടെസ്റ്റ് ടീമിലെ ഇന്ത്യയുടെ നട്ടെല്ലായി പുജാര തന്നെ മൂന്നാം നമ്പറിലുണ്ടാവും.33കാരനായ താരം 2010ലാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. 90 ടെസ്റ്റില്‍ നിന്ന് 6494 റണ്‍സ് നേടിയിട്ടുള്ള പുജാരയുടെ പേരില്‍ 18 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയുമുണ്ട്. മൂന്ന് തവണ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്.
Also Read: T20 World Cup: മനസ്സില്‍ അതായിരുന്നു, ഇറങ്ങിയത് പരിഭ്രമത്തോടെ!- ഓസീസ് ഹീറോ വേഡ്

നാലാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലിനാണ് അവസരം നല്‍കേണ്ടത്. ആദ്യ ടെസ്റ്റില്‍ വിരാട് കോലി ഇല്ലാത്തതിനാല്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നത് ഗില്ലിനെയാണ്. അമിത പ്രതിരോധത്തിന് മുതിരാത്ത താരമാണ് ഗില്‍. പല ഷോട്ടുകളിലും കോലിയോട് സാമ്യത പുലര്‍ത്തുന്ന ഗില്ലിന് കൂടുതല്‍ അവസരവും ഓപ്പണിങ്ങിലാണ് ലഭിച്ചിട്ടുള്ളത്. എട്ട് ടെസ്റ്റില്‍ നിന്ന് 31.84 ശരാശരിയില്‍ 414 റണ്‍സാണ് നേടിയിട്ടുള്ളത്.
Also Read: T20 World Cup 2021: പാകിസ്താനെ വീഴ്ത്തി കംഗാരുക്കള്‍ ഫൈനലില്‍, നേടിയെടുത്ത അഞ്ച് റെക്കോഡുകളിതാ

അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെയാണുള്ളത്. ടീമിന്റെ നായകനായ രഹാനെയുടെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ രഹാനെ വമ്പന്‍ പരാജയമായിരുന്നു. എന്നാല്‍ പരിചയസമ്പന്നനായ രഹാനെയില്‍ ഇന്ത്യ ഇപ്പോഴും വിശ്വാസം അര്‍പ്പിക്കുകയാണ്. 78 ടെസ്റ്റില്‍ നിന്ന് 39.63 ശരാശരിയില്‍ 4756 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

വൃദ്ധിമാന്‍ സാഹ,രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍
ആറാം നമ്പറില്‍ വൃദ്ധിമാന്‍ സാഹക്കാണ് അവസരം. റിഷഭ് പന്തിന്റെ അഭാവത്തില്‍ സാഹയ്ക്ക് തന്നെ അവസരം ലഭിച്ചേക്കും. റിഷഭ് ഫോമിലേക്കെത്തിയതോടെ 37കാരനായ സാഹ ഏറെ നാളുകളായി പ്ലേയിങ് 11ന് പുറത്താണ്. ഇടവേളക്ക് ശേഷം സാഹക്ക് ഇത്തവണ അവസരം ലഭിച്ചേക്കും. 38 ടെസ്റ്റില്‍ നിന്ന് 29.09 ശരാശരിയില്‍ 1251 റണ്‍സാണ് സാഹയുടെ പേരിലുള്ളത്.
Also Read: INDvs NZ: ഇന്ത്യന്‍ ടെസ്റ്റ് ടീമും റെഡി- രണ്ടു ടെസ്റ്റ്, രണ്ടു നായകര്‍; ശ്രേയസ്, ഭരത് ടീമില്‍

രവീന്ദ്ര ജഡേജയാണ് ഏഴാം നമ്പറില്‍. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ ന്യൂസീലന്‍ഡിനെതിരേ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. 2012ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ അദ്ദേഹം 56 ടെസ്റ്റില്‍ നിന്ന് 34.05 ശരാശരിയില്‍ 2145 റണ്‍സും 227 വിക്കറ്റും നേടിയിട്ടുണ്ട്. ഒരു തവണ 10 വിക്കറ്റ് പ്രകടനവും ഒമ്പത് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.
Also Read: T20 World Cup: നാണക്കേട്, ആ ഷോട്ട് കളിക്കാന്‍ വാര്‍ണര്‍ക്ക് എങ്ങനെ തോന്നി? തുറന്നടിച്ച് ഗംഭീര്‍

സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് എട്ടാം നമ്പറില്‍. ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള സ്പിന്നറാണ് ആര്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അശ്വിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. 35കാരനായ അശ്വിന്‍ 79 ടെസ്റ്റില്‍ നിന്ന് 413 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 30 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഏഴ് തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 250,300,350 വിക്കറ്റുകള്‍ വേഗത്തില്‍ സ്വന്തമാക്കിയ താരമാണ് അശ്വിന്‍. അഞ്ച് സെഞ്ച്വറിയും അശ്വിന്റെ പേരിലുണ്ട്.
Also Read: T20 World Cup 2021: ദുരന്തമായി ഹസന്‍ അലി, തല്ലുംവാങ്ങി ക്യാച്ചും വിട്ടു, പിന്തുണയുമായി ബാബര്‍ ആസം

ഉമേഷ് യാദവ്,ഇഷാന്‍ ശര്‍മ,മുഹമ്മദ് സിറാജ്
സീനിയര്‍ പേസര്‍ ഉമേഷ് യാദവാണ് ഒമ്പതാം നമ്പറില്‍. നാട്ടില്‍ 28 ടെസ്റ്റ് കളിച്ചിട്ടുള്ള ഉമേഷ് 96 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇഷാന്ത് ശര്‍മയാണ് 10ാമന്‍. 104 മത്സരത്തില്‍ നിന്ന് 311 ടെസ്റ്റ് വിക്കറ്റ് നേടിയ ഇഷാന്തിന് കിവീസിനെതിരേ മികച്ച റെക്കോഡുണ്ട്. എട്ട് മത്സരത്തില്‍ നിന്ന് 38 വിക്കറ്റാണ് കിവീസിനെതിരേ നേടിയത്. മുഹമ്മദ് സിറാജാണ് 11ാമന്‍. സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന യുവ പേസറാണ് സിറാജ്.ഒമ്പത് ടെസ്റ്റില്‍ നിന്ന് 30 വിക്കറ്റ് ഇതിനോടകം താരം നേടിക്കഴിഞ്ഞു.


Click it and Unblock the Notifications











