T20 World Cup 2021: പാക് പടയെ തല്ലിത്തുരത്തി കംഗാരുക്കള്‍, മത്സരവിധി മാറ്റിയെഴുതിയ മൂന്ന് പ്രകടനങ്ങളിതാ
ദുബായ്: ടി20 ലോകകപ്പിലെ രണ്ടാം കിരീടം സ്വപ്‌നംകണ്ട പാകിസ്താനെ സെമിയില്‍ തകര്‍ത്ത് ഓസ്‌ട്രേലിയ. അഞ്ച് വിക്കറ്റിനാണ് കംഗാരുപ്പട വിജയം നേടിയത്. പാകിസ്താന്റെ രണ്ടാം ഹോം ഗ്രൗണ്ടെന്ന് വിശേഷിപ്പിക്കാവുന്ന ദുബായില്‍ ടോസ് മുതല്‍ ഭാഗ്യം ഓസീസിനൊപ്പം നിന്നു. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ ഒരോവറും അഞ്ച് വിക്കറ്റും ബാക്കിയാക്കി ഓസീസ് വിജയം നേടുകയായിരുന്നു.

ഗ്രൂപ്പുഘട്ടത്തില്‍ അഞ്ചിലും ജയിച്ച പാകിസ്താന്റെ ബൗളര്‍മാര്‍ നിര്‍ണ്ണായക മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ചതാണ് തിരിച്ചടിയായതെന്ന് പറയാം. ദുബായില്‍ ആദ്യം ബാറ്റ് ചെയ്യുകയെന്നത് പ്രയാസമുള്ള കാര്യമാണെങ്കിലും മികച്ച പ്രകടനം നടത്താന്‍ പാകിസ്താനായി. എന്നാല്‍ ബൗളിങ് നിര പ്രതീക്ഷക്കൊത്ത് ഉയരാത്തത് പാകിസ്താന്റെ പോരാട്ടം സെമിയില്‍ അവസാനിപ്പിച്ചു. മത്സരഫലത്തെ മാറ്റിമറിച്ച മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: IND vs NZ: ജോലി ഭാരം കുറക്കാന്‍ ബിസിസിഐ, ബുംറക്കും റിഷഭിനും ടെസ്റ്റില്‍ വിശ്രമം നല്‍കിയേക്കും

മാത്യു വേഡ്-മാര്‍ക്കസ് സ്‌റ്റോയിനിസ് കൂട്ടുകെട്ട്
ഓസ്‌ട്രേലിയയുടെ ടോപ് ഓഡറിനെ എറിഞ്ഞിടാന്‍ പാകിസ്താന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. ആരോണ്‍ ഫിഞ്ച് (0),മിച്ചല്‍ മാര്‍ഷ് (28),സ്റ്റീവ് സ്മിത്ത് (5),ഗ്ലെന്‍ മാക്‌സ് വെല്‍ (7) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ 12.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 96 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ എത്തി. ഒരു ഘട്ടത്തില്‍ തോല്‍വിയെ ഓസീസ് മുന്നില്‍ക്കണ്ടെങ്കിലും ആറാം വിക്കറ്റിലെ സ്‌റ്റോയിനിസ് (40*),വേഡ് (41*) കൂട്ടുകെട്ട് പാകിസ്താന്റെ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ 81 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്.

കൂടുതല്‍ ആക്രമിച്ച് കളിച്ച മാത്യു വേഡ് 17 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും പറത്തിയപ്പോള്‍ രണ്ട് ഫോറും സിക്‌സുമാണ് മാര്‍ക്കസ് സ്‌റ്റോയിനിസ് നേടിയത്. 19ാം ഓവര്‍ എറിഞ്ഞ ഷഹീന്‍ അഫ്രീദിക്കെതിരേ 22 റണ്‍സാണ് ഈ കൂട്ടുകെട്ട് അടിച്ചെടുത്തത്. മൂന്ന് സിക്‌സാണ് ഈ ഓവറില്‍ വേഡ് പറത്തിയത്. ഈ കൂട്ടുകെട്ടിനെ വീഴ്ത്താനാവാത്തതാണ് പാകിസ്താന്റെ തോല്‍വിയുടെ പ്രധാന കാരണം.
Also Read: T20 World Cup: മിച്ചെല്‍ പയറ്റിയത് ധോണിയുടെ തന്ത്രം! ധോണി പറഞ്ഞത് ഓര്‍മ വന്നുവെന്ന് ഡൂള്‍

ഹസന്‍ അലിയുടെ മോശം ഫോം
പാകിസ്താന്‍ പേസര്‍ ഹസന്‍ അലിയുടെ നിരാശപ്പെടുത്തുന്ന പ്രകടനവും തോല്‍വിക്ക് കാരണമായി. നാല് ഓവറില്‍ 44 റണ്‍സാണ് താരം വിട്ടുകൊടുത്തത്. കൂടാതെ നിര്‍ണ്ണായക സമയത്ത് മാത്യു വേഡിന്റെ ക്യാച്ചും നഷ്ടപ്പെടുത്തി. ഷഹീന്‍ എറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തില്‍ മിഡ് വിക്കറ്റിലേക്കുയര്‍ന്ന പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഹസന്‍ അലിക്ക് സാധിച്ചില്ല. ഈ ക്യാച്ച് മത്സരഫലം തീരുമാനിച്ചു. പിന്നീട് കളിച്ച മൂന്ന് പന്തും സിക്‌സര്‍ പറത്തിയാണ് മാത്യു വേഡ് ഓസീസിനെ വിജയത്തിലേക്കെത്തിച്ചത്. ഹസന്‍ അലിയുടെ ക്യാച്ച് മത്സരത്തില്‍ നിര്‍ണ്ണായകമായെന്ന് മത്സരശേഷം പാക് നായകന്‍ ബാബര്‍ ആസമും തുറന്ന് പറഞ്ഞിരുന്നു.
Also Read: T20 World Cup: 11 ബോളില്‍ 27, കിവീസ് ഫൈനലിലും- വിജയം ആഘോഷിക്കാതെ നീഷാം, കാരണമറിയാം

ആസിഫ് അലി,ഷുഹൈബ് മാലിക്ക് തിളങ്ങിയില്ല
ലഭിച്ച മികച്ച തുടക്കത്തെ മുതലാക്കാന്‍ പാകിസ്താന്റെ മധ്യനിരക്ക് സാധിക്കാതെ പോയി. പ്രധാനമായും ഡെത്ത് ഓവറിലെ പ്രകടനം. മുഹമ്മദ് റിസ്വാന്‍ (67),ബാബര്‍ ആസം (39),ഫഖര്‍ സമാന്‍ (55*) എന്നിവര്‍ തിളങ്ങിയപ്പോള്‍ ആസിഫ് അലിയും (0),ഷുഹൈബ് മാലിക്കും (1) പെട്ടെന്ന് മടങ്ങി. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ആസിഫ് അലി അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്തുമെന്ന് പാകിസ്താന്‍ പ്രതീക്ഷിച്ചെങ്കിലും നേരിട്ട ആദ്യ പന്തില്‍ത്തന്നെ താരം പുറത്തായി. ഷുഹൈബ് മാലിക്കിനും വെടിക്കെട്ട് നടത്താനായില്ല. അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താനാവാതെ പോയത് പാകിസ്താന്റെ തോല്‍വികളുടെ കാരണങ്ങളിലൊന്നായി പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications