T20 World Cup: നാണക്കേട്, ആ ഷോട്ട് കളിക്കാന്‍ വാര്‍ണര്‍ക്ക് എങ്ങനെ തോന്നി? തുറന്നടിച്ച് ഗംഭീര്‍

ഐസിസിയുടെ ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഒരു ഷോട്ടിനെ രൂക്ഷമായി വിര്‍മര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്തതാണ് ഈ ഷോട്ടെന്നു അദ്ദേഹം തുറന്നടിച്ചു. മല്‍സരത്തില്‍ 49 റണ്‍സുമായി വാര്‍ണര്‍ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു.

Gautam Gambhir questions David Warner's sportsmanship | Oneindia Malayalam

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സെമിയില്‍ മുന്‍ ചാംപ്യന്മാരും കിരീട ഫേവറിറ്റുകളുമായ പാകിസ്താനെ അഞ്ചു വിക്കറ്റിനു ഞെട്ടിച്ച് ഫൈനലിലേക്കു മുന്നേറിയിരുന്നു. ഞായറാഴ്ച ഇതേ വേദിയില്‍ തന്നെ നടക്കാനിരിക്കുന്ന സെമിയില്‍ ന്യൂസിലാന്‍ഡാണ് ഓസീസിന്റെ എതിരാളികള്‍.

 വാര്‍ണറുടെ വിവാദ ഷോട്ട്

വാര്‍ണറുടെ വിവാദ ഷോട്ട്

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ എട്ടാമത്തെ ഓവറിലായിരുന്നു ഏറെ വിമര്‍മശനങ്ങള്‍ക്കു വഴിയൊരുക്കിയ വാര്‍ണറുടെ വിവാദ ഷോട്ട്. ഈ ഓവര്‍ ബൗള്‍ ചെയ്തത് സ്പിന്നര്‍ മുഹമ്മദ് ഹഫീസായിരുന്നു. ആദ്യ ബോള്‍ ചെയ്യുന്നതിനിടെ ഹഫീസിന്റെ കൈയില്‍ നിന്നും നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബോള്‍ രണ്ടു തവണ പിച്ച് ചെയ്ത് വൈഡിലേക്കു നീങ്ങി. പക്ഷെ വാര്‍ണര്‍ വിട്ടില്ല. ഇങ്ങോട്ട് കയറി നിന്ന് അദ്ദേഹം ബോളിനെ സിക്‌സറിലേക്കു പറത്തുകയായിരുന്നു. അംപയര്‍ പിന്നാലെ ഇതു നോ ബോള്‍ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഫ്രീഹിറ്റും ഓസീസിന് ലഭിച്ചു. പക്ഷെ രണ്ടു റണ്‍സാണ് ഫ്രീഹിറ്റില്‍ നേടാനായത്.

 ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്തത്

ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്തത്

ഇത്തരമൊരു ബോളില്‍ വാര്‍ണര്‍ ഷോട്ട് കളിച്ചതില്‍ ഗംഭീര്‍ ഒട്ടും സംതൃപ്തനല്ല, ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്തതാണ് അദ്ദേഹം ചെയ്തതെന്നു ഗംഭീര്‍ കുറ്റപ്പെടുത്തി. ഈ സംഭവത്തില്‍ ആര്‍ അശ്വിന്റെ അഭിപ്രായമെന്താണെന്നു അദ്ദേഹത്തെ ടാഗ് ചെയ്ത് ഗംഭീര്‍ ചോദിക്കുകയും ചെയ്തു. നേരത്തേ ഐപിഎല്ലിനിടെ മങ്കാദിങ് റണ്ണൗട്ടിലൂടെ വിവാദ നായകനായിട്ടുള്ള താരമാണ് അശ്വിന്‍. ക്രിക്കറ്റിന്റെ സ്പിരിറ്റിനു എതിരായിരുന്നു ഇതെന്നു അന്നു വലിയ വിമര്‍ശനങ്ങളും അദ്ദേഹം നേരിട്ടിരുന്നു.

ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്ത എത്ര ദയവീനായ പ്രകടനമാണ് വാര്‍ണറുടേത്! നാണക്കേട്, ആര്‍ അശ്വിന്‍ എന്തു പറയുന്നു എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

പക്ഷെ അംപയര്‍ അതു സിക്‌സറായി കണക്കാക്കുകയും നോ ബോള്‍ വിളിക്കുകയും ചെയ്തതോടെ ക്രിക്കറ്റിന്റെ നിമയങ്ങള്‍ക്ക് അനുസൃതമായി അതില്‍ കുഴപ്പുമുണ്ടെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ ഗംഭീറിന്റെ ട്വീറ്റ് വരും ദിവസങ്ങളില്‍ ക്രിക്കറ്റിന്റെ സ്പിരിറ്റുമായി ബന്ധപ്പെട്ട് കൂടുതര്‍ ചര്‍ച്ചകള്‍ക്കു വഴിമരുന്നിടുമെന്നുറപ്പായിട്ടുണ്ട്.

 വാര്‍ണറുടെ പുറത്താവല്‍

വാര്‍ണറുടെ പുറത്താവല്‍

ഈ കളിയില്‍ ഡേവിഡ് വാര്‍ണറുടെ പുറത്താവലും നിര്‍ഭാഗ്യകരമായിരുന്നു. യഥാര്‍ഥത്തില്‍ ഔട്ടല്ലാതിരുന്നിട്ടും അംപയര്‍ക്കു സംഭവിച്ച ഒരു പിഴവിന്റെ പേരില്‍ അദ്ദേഹത്തിനു മടങ്ങേണ്ടി വരികയായിരുന്നു. മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെയാണ് 11ാമത്തെ ഓവറിലെ ആദ്യ ബോളില്‍ വാര്‍ണര്‍ മടങ്ങിയത്. സ്പിന്നര്‍ ഷദാബ് ഖാനായിരുന്നു ബൗളര്‍. ഓവറിലെ ആദ്യ ബോള്‍ വാര്‍ണര്‍ ആഞ്ഞുവീശിയെങ്കിലും ബോളില്‍ കൊണ്ടില്ല. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ക്യാച്ചെടുക്കുകയും ചെയ്തു. ഷദാബും റിസ്വാനും മറ്റു പാക് താരങ്ങളും വിക്കറ്റിനായി ശക്തമായി അപ്പീല്‍ ചെയ്തതിനു പിന്നാലെ അംപയര്‍ ഔട്ടും വിളിച്ചു. ഡിആര്‍എസിനു ശ്രമിക്കാതെ വാര്‍ണര്‍ ഉടന്‍ ക്രീസ് വിടുകയായിരുന്നു. ബോള്‍ ടച്ച് ചെയ്തിട്ടുണ്ടെന്ന ധാരണയിലായിരുന്നു അദ്ദേഹം മടങ്ങിയത്. പക്ഷെ എവിടെയും ബോള്‍ ടച്ച് ചെയ്തിരുന്നില്ലെന്ന് റീപ്ലേകളില്‍ വ്യക്തമായതോടെയാണ് അംപയര്‍ക്കു സംഭവിച്ച വലിയ അബദ്ധം വ്യക്തമായത്. മല്‍സരത്തില്‍ ഓസീസ് പരാജയപ്പെട്ടിരുന്നെങ്കില്‍ ഈ പുറത്താവല്‍ വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കുകയും അംപയര്‍ക്കെതിരേ ആരാധക രോഷമുണ്ടാവുകയും ചെയ്യുമായിരുന്നു. പക്ഷെ ഓസ്‌ട്രേലിയ വിജയിച്ചതിനാല്‍ ഈ സംഭവത്തെക്കുറിച്ച് അധികമാരും ചര്‍ച്ച ചെയ്യുന്നില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, November 12, 2021, 12:09 [IST]
Other articles published on Nov 12, 2021

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X