For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: പാകിസ്താനെ വീഴ്ത്തി കംഗാരുക്കള്‍ ഫൈനലില്‍, നേടിയെടുത്ത അഞ്ച് റെക്കോഡുകളിതാ

ദുബായ്: ടി20 ലോകകപ്പിലെ പാകിസ്താന്റെ കിരീട മോഹങ്ങള്‍ക്ക് ഓസ്‌ട്രേലിയ അന്ത്യം കുറിച്ചിരിക്കുകയാണ്. ഗ്രൂപ്പില്‍ തോല്‍വി അറിയാതെ സെമിയിലേക്കെത്തിയ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസീസ് ഒരോവറും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തി വിജയം നേടിയെടുക്കുകയായിരുന്നു. മാത്യു വേഡിന്റെയും (41*) മാര്‍ക്കസ് സ്‌റ്റോയിനിസിന്റെയും (40) അപരാജിത കൂട്ടുകെട്ടാണ് ഓസീസിന് ജയമൊരുക്കിയത്.

1

പേരുകേട്ട പാകിസ്താന്റെ ബൗളിങ് നിര ഡെത്ത് ഓവറില്‍ തല്ലുവാങ്ങിക്കൂട്ടിയതും തോല്‍വിയുടെ കാരണമായി. മാത്യു വേഡിനെ നിര്‍ണ്ണായക സമയത്ത് ഹസന്‍ അലി കൈവിട്ട് കളഞ്ഞതും തിരിച്ചടിയായി. പാകിസ്താന്റെ രണ്ടാം ഹോം ഗ്രൗണ്ടെന്ന് വിശേഷിപ്പിക്കുന്ന ദുബായിലാണ് ടീമിന്റെ ഈ തോല്‍വി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ആവേശ സെമിയില്‍ പിറന്ന അഞ്ച് പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: ക്രിക്കറ്റില്‍ ഇതു 'കിവിക്കാലം', ന്യൂസിലാന്‍ഡ് എങ്ങനെ ഇത്രയും കേമന്‍മാരായി? കാരണങ്ങളുണ്ട്

പാകിസ്താന്റെ വിജയക്കുതിപ്പിന് അവസാനം

പാകിസ്താന്റെ വിജയക്കുതിപ്പിന് അവസാനം

പാകിസ്താന്റെ യുഎഇയിലെ വിജയക്കുതിപ്പിന് ഒടുവില്‍ ഓസീസ് അന്ത്യം കുറിച്ചിരിക്കുകയാണ്. 2015 നവംബറില്‍ ഇംഗ്ലണ്ടിനെതിരേ സൂപ്പര്‍ ഓവറിലാണ് ഇതിന് മുമ്പ് പാകിസ്താന്‍ യുഎഇയില്‍ തോറ്റത്. അതിന് ശേഷം 16 തുടര്‍ ജയങ്ങള്‍ യുഎഇയില്‍ നേടി. ഒരു ജയം കൂടി നേടിയിരുന്നെങ്കില്‍ യുഎഇയില്‍ കൂടുതല്‍ തുടര്‍ ജയങ്ങളെന്ന റെക്കോഡില്‍ അഫ്ഗാനിസ്ഥാനൊപ്പമെത്താന്‍ പാകിസ്താനാവുമായിരുന്നു. എന്നാല്‍ 16 തുടര്‍ ജയങ്ങള്‍ക്ക് പിന്നാലെ ഓസീസ് പാകിസ്താനെ മുട്ടുകുത്തിച്ചിരിക്കുകയാണ്.

Also Read: IND vs NZ: ജോലി ഭാരം കുറക്കാന്‍ ബിസിസിഐ, ബുംറക്കും റിഷഭിനും ടെസ്റ്റില്‍ വിശ്രമം നല്‍കിയേക്കും

അപൂര്‍വ്വ നേട്ടത്തില്‍ മുഹമ്മദ് റിസ്വാന്‍

അപൂര്‍വ്വ നേട്ടത്തില്‍ മുഹമ്മദ് റിസ്വാന്‍

പാകിസ്താന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്റെ ബാറ്റിങ് പ്രകടനം ഇത്തവണ വളരെ ഗംഭീരമായിരുന്നു.ടൂര്‍ണമെന്റിലൂടെനീളം സ്ഥിരതയോടെ കളിക്കാന്‍ റിസ്വാനായി. ഓസ്‌ട്രേലിയക്കെതിരേ 67 റണ്‍സ് നേടിയതോടെ ഒരു കലണ്ടര്‍ വര്‍ഷം 1000 ടി20 റണ്‍സ് നേടുന്ന ആദ്യത്തെ താരമായി മാറിയിരിക്കുകയാണ് റിസ്വാന്‍. 86.1 ശരാശരിയില്‍ 1033 റണ്‍സാണ് റിസ്വാന്‍ ഈ വര്‍ഷം നേടിയത്. 11 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

Also Read: T20 World Cup 2021: മോയിന്‍ അലിക്ക് മോര്‍ഗന്‍ ഓവര്‍ നല്‍കിയില്ല, എന്തുകൊണ്ട്? ചോദ്യം ഉയര്‍ത്തി ആകാശ് ചോപ്ര

2500 റണ്‍സ് ക്ലബ്ബിലേക്ക് വാര്‍ണറും ബാബര്‍ ആസമും

2500 റണ്‍സ് ക്ലബ്ബിലേക്ക് വാര്‍ണറും ബാബര്‍ ആസമും

അന്താരാഷ്ട്ര ടി20യില്‍ 2500 റണ്‍സ് ക്ലബ്ബിലേക്ക് ഡേവിഡ് വാര്‍ണറും ബാബര്‍ ആസമും. കോലിയെ മറികടന്നാണ് ബാബറിന്റെ ഈ നേട്ടം. കോലി 68 ഇന്നിങ്‌സില്‍ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ടപ്പോള്‍ 62 ഇന്നിങ്‌സില്‍ നിന്ന് ബാബര്‍ ഈ നേട്ടത്തിലെത്തി. അതേ സമയം 87 ഇന്നിങ്‌സില്‍ നിന്നാണ് വാര്‍ണര്‍ ഈ നേട്ടത്തിലേക്കെത്തിയത്. 49 റണ്‍സാണ് പാകിസ്താനെതിരേ വാര്‍ണര്‍ നേടിയത്.

Also Read: T20 World Cup: മിച്ചെല്‍ പയറ്റിയത് ധോണിയുടെ തന്ത്രം! ധോണി പറഞ്ഞത് ഓര്‍മ വന്നുവെന്ന് ഡൂള്‍

ഷദാബ് ഖാന്റെ റെക്കോഡ് പ്രകടനം

ഷദാബ് ഖാന്റെ റെക്കോഡ് പ്രകടനം

ടി20 ലോകകപ്പ് സെമി ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമെന്ന റെക്കോഡാണ് പാകിസ്താന്‍ സ്പിന്നര്‍ ഷദാബ് ഖാന്‍ നേടിയത്. നാല് ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഷദാബ് നേടിയത്. എന്നാല്‍ ഈ പ്രകടനത്തിനും പാകിസ്താനെ രക്ഷിക്കാനായില്ല. 2014ല്‍ ശ്രീലങ്കയുടെ അജന്ത മെന്‍ഡിസ് 12 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്.

Also Read: T20 World Cup: 11 ബോളില്‍ 27, കിവീസ് ഫൈനലിലും- വിജയം ആഘോഷിക്കാതെ നീഷാം, കാരണമറിയാം

ദുബായിലെ ടോസിന്റെ കളി

ദുബായിലെ ടോസിന്റെ കളി

ദുബായില്‍ ടോസ് നിര്‍ണ്ണായക ഘടകമായി മാറിയിരിക്കുകയാണ്. 2021 ഒക്ടോബറിന് ശേഷം 19 ടി20 മത്സരങ്ങള്‍ ദുബായില്‍ നടന്നു. ഇതില്‍ 17 മത്സരത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് തിരഞ്ഞെടുക്കുമെന്ന് ചുരുക്കം. ഓസ്‌ട്രേലിയക്ക് ടോസ് ലഭിച്ചതോടെ പാകിസ്താന് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു.രണ്ടാമത് പന്തെറിയുക ദുഷ്‌കരമാണെങ്കിലും അവസാന നിമിഷം വരെ പൊരുതാന്‍ പാകിസ്താന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.

Story first published: Friday, November 12, 2021, 13:52 [IST]
Other articles published on Nov 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+