IND vs NZ: ഈ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായകം, നിരാശപ്പെടുത്തിയാല്‍ ഇനിയൊരു മടങ്ങിവരവില്ല
മുംബൈ: ടി20 ലോകകപ്പിലെ തിരിച്ചടികള്‍ മറന്ന് ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡ് പരമ്പരക്ക് തയ്യാറെടുക്കുകയാണ്. മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെട്ട പരമ്പരയ്ക്കുള്ള ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ മാസം 17നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യ പല സൂപ്പര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാണ് പരമ്പരക്കിറങ്ങുന്നത്. നിരവധി യുവതാരങ്ങള്‍ക്ക് ടി20 പരമ്പരയില്‍ അവസരം നല്‍കിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയിലും ചില സര്‍പ്രൈസുകള്‍ ഇന്ത്യ നടത്തിയിട്ടുണ്ട്.

ഇന്ത്യ ഇനിയൊരിക്കലും ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് കരുതിയ പല താരങ്ങളെയും ന്യൂസീലന്‍ഡ് പരമ്പരയിലേക്ക് പരിഗണിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പിനായി ഇപ്പോഴേ തയ്യാറെടുക്കുകയാണ് ഇന്ത്യ. ചില താരങ്ങളെ സംബന്ധിച്ച് ന്യൂസീലന്‍ഡ് പരമ്പര വളരെ നിര്‍ണ്ണായകമാണ്. നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവിന് അവസരം ലഭിച്ചേക്കില്ല. അത്തരത്തിലുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: T20 World Cup 2021: ആര് നേടും കിരീടം? ഓസ്‌ട്രേലിയയോ ന്യൂസീലന്‍ഡോ? പീറ്റേഴ്‌സന്റെ പ്രവചനം

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ സീനിയര്‍ പേസറായ ഭുവനേശ്വര്‍ കുമാര്‍ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഏറ്റവും നിരാശപ്പെടുത്തിയ ബൗളര്‍മാരിലൊരാളാണ്. 31കാരനായ താരത്തിന്റെ ബൗളിങ്ങിന് പഴയ മൂര്‍ച്ചയില്ല. പഴയതുപോലെ ന്യൂബോളില്‍ സ്വിങ് കണ്ടെത്താനോ ഡെത്ത് ഓവറിലെ റണ്ണൊഴുക്ക് തടയാനോ ഭുവിക്ക് സാധിക്കുന്നില്ല. ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ മാത്രമാണ് ഇന്ത്യ ഭുവിയെ കളിപ്പിച്ചത്. എന്തായാലും ന്യൂസീലന്‍ഡ് പരമ്പരയിലും താരം ടീമിലിടം നേടിയിട്ടുണ്ട്. നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുള്ളതിനാല്‍ കിവീസ് പരമ്പരയില്‍ നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് പറയാം.
Also Read: T20 World Cup 2021: ന്യൂസീലന്‍ഡ് കപ്പടിക്കുമോ? ഈ മൂന്ന് കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രം നടക്കും

അക്ഷര്‍ പട്ടേല്‍
ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍ പട്ടേല്‍. രവീന്ദ്ര ജഡേജ ടീമില്‍ സ്ഥിരതയോടെ കളിക്കുന്നതോടെ തഴയപ്പെട്ട താരമാണ് അക്ഷര്‍ പട്ടേല്‍. ഐപിഎല്ലില്‍ മികവ് കാട്ടുന്ന അക്ഷറിനെ കിവീസിനെതിരായ ടി20 പരമ്പരക്ക് ഇന്ത്യ പരിഗണിച്ചിട്ടുണ്ട്. ജഡേജയുടെ അഭാവത്തില്‍ അക്ഷറിന് അവസരവും ലഭിച്ചേക്കും. എന്നാല്‍ ഇത് താരത്തിന്റെ അവസാന അവരസരമായി മാറാന്‍ സാധ്യതകളേറെ. 27കാരനായ താരത്തിന് കിവീസിനെതിരേ തിളങ്ങാനായില്ലെങ്കില്‍ ഇനി അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.
Also Read: IND vs NZ: 'ആരും അന്തം വിടും', നിലവിലെ ഇന്ത്യന്‍ സെലക്ടര്‍മാരുടെ അഞ്ച് കൗതുക തീരുമാനങ്ങള്‍

അജിന്‍ക്യ രഹാനെ
ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാണ് അജിന്‍ക്യ രഹാനെ. വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്നത് അജിന്‍ക്യ രഹാനെയാണ്. എന്നാല്‍ സമീപകാലത്തായി അദ്ദേഹത്തിന്റെ ബാറ്റിങ് വളരെ മോശമാണ്. ഇംഗ്ലണ്ട് പരമ്പരയിലെല്ലാം നിരാശപ്പെടുത്തിയ അദ്ദേഹത്തിന്റെ ശരാശരി 15 മാത്രമായിരുന്നു. മുന്‍ പ്രകടന കണക്കുകളുടെ അടിസ്ഥാനത്തില്‍ പിടിച്ചുനില്‍ക്കുന്ന രഹാനെ ന്യൂസീലന്‍ഡിനെതിരേ നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവ് നടത്തിയേക്കില്ല. അവസരം കാത്ത് നിരവധി യുവതാരങ്ങള്‍ പുറത്ത് നില്‍ക്കുന്നതിനാല്‍ രഹാനെക്ക് കാര്യങ്ങള്‍ എളുപ്പമല്ല.
Also Read: സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് പണിയാവുമോ? കോലിയും രോഹിത്തും ഉടക്കുമോ? സല്‍മാന്‍ ബട്ട് പറയുന്നു

വൃദ്ധിമാന്‍ സാഹ
റിഷഭ് പന്ത് ഫോമിലേക്കെത്തിയതോടെ ബെഞ്ചിലിരുന്ന് വിശ്രമിക്കാന്‍ മാത്രമാണ് വൃദ്ധിമാന്‍ സാഹക്ക് അവസരം. വലിയ ഇടവേളക്ക് ശേഷമാണ് ന്യൂസീലന്‍ഡ് പരമ്പരയിലൂടെ സാഹ പ്ലേയിങ് 11ലേക്ക് മടങ്ങിവരാനൊരുങ്ങുന്നത്. 37കാരനായ താരത്തിന്റെ അവസാന പരമ്പരയായി ഇത് മാറാനും സാധ്യതകളേറെ. യുവതാരങ്ങള്‍ക്ക് വളര്‍ന്ന് വരേണ്ടതായുണ്ട്.കെ എസ് ഭരത് മികവ് കാട്ടുന്ന സാഹചര്യത്തില്‍ സാഹ കിവീസ് പരമ്പരയില്‍ നിരാശപ്പെടുത്തിയാല്‍ ടീമില്‍ നിന്ന് എന്നെന്നേക്കുമായി പുറത്താവുമെന്നുറപ്പ്.
Also Read: IND vs NZ: അജിന്‍ക്യ രഹാനെ ടെസ്റ്റ് നായകന്‍, അതിലൊരു പ്രശ്‌നമുണ്ട്, ചോദ്യങ്ങളുയരും- ആകാശ് ചോപ്ര

ആര്‍ അശ്വിന്‍
വലിയ ഇടവേളക്ക് ശേഷം ടി20 ലോകകപ്പിലൂടെയാണ് അശ്വിന്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴിതാ ന്യൂസീലന്‍ഡ് പരമ്പരയിലും അശ്വിനെ പരിഗണിച്ചിട്ടുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങാന്‍ അശ്വിനായിരുന്നു. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയാല്‍ അശ്വിന് അടുത്ത ടി20 ലോകകപ്പിലേക്കുള്ള പ്രതീക്ഷകളും സജീവമാക്കാം. നിരാശപ്പെടുത്തിയാല്‍ ടീമില്‍ നിന്ന് പൂര്‍ണ്ണമായും തഴയാനുള്ള സാധ്യതയും ഏറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications