For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ന്യൂസീലന്‍ഡ് കപ്പടിക്കുമോ? ഈ മൂന്ന് കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രം നടക്കും

ദുബായ്: ആവേശ പോരാട്ടങ്ങള്‍ക്കൊടുവില്‍ ടി20 ലോകകപ്പിലെ കിരീട ജേതാവിനെ അറിയാനുള്ള സമയമായിരിക്കുകയാണ്. ഇന്ത്യന്‍ സമയം നാളെ രാത്രി 7.30ന് നടക്കുന്ന ന്യൂസീലന്‍ഡ്-ഓസ്‌ട്രേലിയ മത്സരത്തിലെ വിജയിയാവും ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടുക. രണ്ട് ടീമും കന്നി ടി20 ലോകകപ്പ് കിരീടമാണ് ലക്ഷ്യംവെക്കുന്നത്. ഓസ്‌ട്രേലിയ അഞ്ച് ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ള ടീമാണെങ്കിലും ടി20 ലോകകപ്പ് കിരീടം മോഹമായി തുടരുകയാണ്.

1

ഓസ്‌ട്രേലിയ സെമിയില്‍ പാകിസ്താനെ തകര്‍ത്തപ്പോള്‍ നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ സെമിയില്‍ തകര്‍ത്താണ് ന്യൂസീലന്‍ഡിന്റെ ഫൈനല്‍ പ്രവേശനം. നേര്‍ക്കുനേര്‍ 14 തവണ ഏറ്റുമുട്ടിയപ്പോള്‍ 9 തവണയും ജയം കംഗാരുക്കള്‍ക്കായിരുന്നു. തുടര്‍ച്ചയായ നാലാം ഐസിസി ട്രോഫി ഫൈനലില്‍ കളിക്കുന്ന ന്യൂസീലന്‍ഡിന് കപ്പടിക്കാനാവുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്ഥിരതകൊണ്ട് എതിരാളികളെപ്പോലും ആരാധകരാക്കിത്തീര്‍ക്കുന്ന നിരയാണ് ന്യൂസീലന്‍ഡിന്റേത്. കലാശപ്പോരാട്ടത്തില്‍ ടോസ് നിര്‍ണ്ണായക ഘടകമാവുമെന്നുറപ്പ്. ഇത്തവണ ടി20 ലോകകപ്പ് കിരീടം ന്യൂസീലന്‍ഡ് നേടണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ സംഭവിക്കണം. അല്ലാത്ത പക്ഷം കടുപ്പമാവും. എന്തൊക്കെയാണ് ആ മൂന്ന് കാര്യങ്ങളെന്ന് പരിശോധിക്കാം.

Also Read: T20 World Cup: ഔട്ട് അല്ലായിരുന്നു, എന്നിട്ടും വാര്‍ണര്‍ എന്തിന് ക്രീസ് വിട്ടു? കാരണം മാക്‌സ്‌വെല്ലെന്ന് വേഡ്

ഡേവിഡ് വാര്‍ണറെ നേരത്തെ പുറത്താക്കണം

ഡേവിഡ് വാര്‍ണറെ നേരത്തെ പുറത്താക്കണം

അവസാന ഐപിഎല്ലിലും ടി20 ലോകകപ്പിന്റെ തുടക്കത്തിലും നിറം മങ്ങിയ ഡേവിഡ് വാര്‍ണര്‍ ഇപ്പോള്‍ പഴയ ഫോമിലേക്കെത്തിയിരിക്കുകയാണ്. പാകിസ്താനെതിരായ സെമി ഫൈനലില്‍ 49 റണ്‍സാണ് വാര്‍ണര്‍ നേടിയത്. കരുത്തരായ പാകിസ്താന്‍ ബൗളര്‍മാര്‍ക്കെതിരേ വെടിക്കെട്ട് ബാറ്റിങ് തന്നെയാണ് വാര്‍ണര്‍ നടത്തിയത്. ഇതേ പ്രകടനം ന്യൂസീലന്‍ഡിനെതിരേ വാര്‍ണര്‍ നടത്തിയാല്‍ മികച്ച തുടക്കം ഓസീസിന് ലഭിക്കും. അങ്ങനെയാണെങ്കില്‍ വലിയ സ്‌കോറിലേക്ക് എത്താന്‍ ഓസീസിനെയത് സഹായിച്ചേക്കും. അതിനാല്‍ ഓസീസിന്റെ തുടക്കം പാളണം. ആരോണ്‍ ഫിഞ്ച് മോശം ഫോമിലാണെന്നിരിക്കെ ട്രന്റ് ബോള്‍ട്ടിന് ന്യൂബോളില്‍ മികവ് കാട്ടാനാവുമോയെന്നാണ് കണ്ടറിയേണ്ടത്. നിലയുറപ്പിക്കും മുമ്പ് വാര്‍ണറെ മടക്കുകയെന്നത് മത്സരഫലത്തില്‍ നിര്‍ണ്ണായകമാവുന്ന കാര്യമാണ്.

Also Read: T20 World Cup 2021: 'രണ്ട് ദിവസം മുഹമ്മദ് റിസ്വാന്‍ ഐസിയുവിലായിരുന്നു', വെളിപ്പെടുത്തി പാക് ടീം ഡോക്ടര്‍

ആദം സാംബയുടെ സ്പിന്‍ കെണി

ആദം സാംബയുടെ സ്പിന്‍ കെണി

നിശബ്ദനായി വന്ന് തന്റെ ജോലി ഭംഗിയായി ചെയ്തുകൊണ്ടിരിക്കുകയാണ് ഓസീസ് സ്പിന്നര്‍ ആദം സംബ. അധികം ചര്‍ച്ചയായി ആദം സാംബ എത്തുന്നില്ല. ടൂര്‍ണമെന്റിലെ വാഴ്ത്തപ്പെടാത്ത ഹീറോയാണ് സാംബ. ആറ് മത്സരത്തില്‍ നിന്ന് 12 വിക്കറ്റുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു. അതും 5.69 എന്ന മികച്ച ഇക്കോണമിയില്‍. ബംഗ്ലാദേശിനെതിരേ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി.

Also Read: T20 World Cup: മനസ്സില്‍ അതായിരുന്നു, ഇറങ്ങിയത് പരിഭ്രമത്തോടെ!- ഓസീസ് ഹീറോ വേഡ്

4

ന്യൂസീലന്‍ഡ് ബാറ്റിങ് നിര കരുതിയിരിക്കേണ്ട നിശബ്ദ വിപ്ലവകാരിയാണ് സാംബ. മധ്യ ഓവറുകളില്‍ കളി പിടിച്ചെടുക്കാന്‍ സാംബക്ക് സാധിക്കുന്നുണ്ട്. ദുബായിലേത് വലിയ മൈതാനമായതിനാല്‍ത്തന്നെ സാംബയെ കടന്നാക്രമിക്കാനുള്ള തീരുമാനം വിക്കറ്റില്‍ കലാശിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ കിവീസ് സാംബക്ക് എത്ര വിക്കറ്റ് നല്‍കുമെന്നത് വളരെ നിര്‍ണ്ണായകമാവും.

Also Read: T20 World Cup 2021: പാകിസ്താനെ വീഴ്ത്തി കംഗാരുക്കള്‍ ഫൈനലില്‍, നേടിയെടുത്ത അഞ്ച് റെക്കോഡുകളിതാ

ടോസില്‍ പതറരുത്

ടോസില്‍ പതറരുത്

ദുബായിലെ പിച്ചില്‍ ടോസ് നിര്‍ണ്ണായകമാണെന്ന് പറയേണ്ട കാര്യമില്ല. ടൂര്‍ണമെന്റിലെ ഇത്തവണത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് കൂടുതലും ജയിച്ചത്. ദുബായിലെ സാഹചര്യത്തില്‍ ആദ്യം പന്തെറിയുന്നവര്‍ക്ക് മികച്ച വേഗവും സ്വിങ്ങും പിച്ചില്‍ ലഭിക്കും. രണ്ടാമത് പന്ത് ചെയ്യുമ്പോള്‍ ഈ ആനുകൂല്യം ലഭിക്കില്ല. മഞ്ഞ് വീഴ്ച്ചയെത്തുടര്‍ന്ന് പന്ത് തെന്നിപ്പോവാനും ബാറ്റ്‌സ്മാന് അനുകൂലമായി കാര്യങ്ങള്‍ മാറാനുമാണ് സാധ്യത.

Also Read:T20 World Cup 2021: പാക് പടയെ തല്ലിത്തുരത്തി കംഗാരുക്കള്‍, മത്സരവിധി മാറ്റിയെഴുതിയ മൂന്ന് പ്രകടനങ്ങളിതാ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നാലും പതറാതെ മികച്ച സ്‌കോര്‍ നേടുകയെന്നതാണ് പ്രധാന കാരണം. അതിന് പരിചയസമ്പന്നരായ മാര്‍ട്ടിന്‍ ഗുപ്്റ്റിന്‍,കെയ്ന്‍ വില്യംസന്‍ എന്നിവരുടെ മിന്നും പ്രകടനം അത്യാവശ്യമാണ്. രണ്ട് പേരും മികച്ച സ്‌കോര്‍ നേടേണ്ടത് നിര്‍ണ്ണായക പോരാട്ടത്തില്‍ ടീമിനെ സംബന്ധിച്ച് അനിവാര്യമാണ്. വില്യംസന് ടൂര്‍ണമെന്റില്‍ മികവിലേക്കെത്താനായിട്ടില്ല.

Story first published: Saturday, November 13, 2021, 17:21 [IST]
Other articles published on Nov 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+