
ഡെവോന്‍ കോണ്‍വേയുടെ പരിക്കിന്റെ ക്ഷീണത്തിലാണ് കെയ്ന്‍ വില്യംസനും സംഘവും ഇറങ്ങുന്നത്. അതേ സമയം കിരീട ഫേവറേറ്റുകളായ പാകിസ്താനെതിരേ നേടിയ തകര്‍പ്പന്‍ജയത്തിന്റെ ആത്മവിശ്വാസമാവും ഓസീസിന്റെ ശക്തി. പ്രവചനങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലെങ്കിലും പല പ്രമുഖരും ഇതിനോടകം തങ്ങളുടെ പ്രവചനങ്ങള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സന്റെ തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ്.
Also Read: T20 World Cup: അടുത്ത ലോകകപ്പില്‍ ആരൊക്കെ ഇന്ത്യന്‍ ടീമിലുണ്ടാവും? സീറ്റുറപ്പുള്ള അഞ്ച് പേരിതാ

'എല്ലാ മേഖലയിലും പിഴിവുകളില്ലാത്ത നിരയാണ് ന്യൂസീലന്‍ഡ്. എന്നാല്‍ ഓസ്‌ട്രേലിയ ജയിക്കുമെന്നാണ് തോന്നുന്നത്. ചരിത്രം അങ്ങനെയാണ് പറയുന്നത്. ഈ രണ്ട് ടീമും തമ്മില്‍ വന്ന പ്രധാന ഐസിസി ഫൈനലുകളില്ലെല്ലാം കിവീസിനെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു.2015ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ സംഭവിച്ചത് നോക്കുക. ഓസ്‌ട്രേലിയ കപ്പുയര്‍ത്തുന്നത് കാണാനുള്ള ആകാംക്ഷയിലാണുള്ളത്'-പീറ്റേഴ്‌സന്‍ പറഞ്ഞു.
Also Read: IND vs NZ: ഇതു ദ്രാവിഡ് സ്റ്റൈല്‍- പുതിയ റോളില്‍ ദൗത്യം തുടങ്ങി, ആദ്യം ചെയ്തത് ഇതാണ്

അഞ്ച് ഏകദിന ലോകകപ്പ് കിരീടം അലമാരയിലുള്ളവരാണെങ്കിലും ഇതുവരെ ടി20 ലോകകപ്പ് കിരീടം എത്തിപ്പിടിക്കാന്‍ ഓസ്‌ട്രേലിയക്കായിട്ടില്ല. ഇത്തവണ അതിനുള്ള സുവര്‍ണ്ണാവസരമാണ് ഓസ്‌ട്രേലിയക്കുള്ളത്. മികച്ച താരനിര ഓസീസ് ടീമിനൊപ്പമുണ്ട്. നിര്‍ണ്ണായക മത്സരത്തില്‍ ഭാഗ്യം തുണച്ചാല്‍ ടി20 ലോകകപ്പില്‍ മുത്തമിടാന്‍ കംഗാരുക്കള്‍ക്കാവും. ന്യൂസീലന്‍ഡിനെതിരായ മാനസികമായ ആധിപത്യവും ആരോണ്‍ ഫിഞ്ചിനെയും സംഘത്തെയും തുണച്ചേക്കും.
Also Read: T20 World Cup: 'ഗെയ്ല്‍ മുതല്‍ വരുണ്‍വരെ', ഗ്രൂപ്പുഘട്ട ഫ്‌ളോപ്പ് 11 ഇതാ, ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്

മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ വിവിഎസ് ലക്ഷ്മണും ഓസ്‌ട്രേലിയ ജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഡെവോന്‍ കോണ്‍വേയുടെ പരിക്കാണ് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടുന്നത്. 'ഡെവോന്‍ കോണ്‍വേയുടെ പരിക്കിനെത്തുടര്‍ന്ന് ന്യൂസീലന്‍ഡിനെതിരേ ഓസ്‌ട്രേലിയക്ക് അല്‍പ്പം മുന്‍തൂക്കമുണ്ട്. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ കൂടുതല്‍ ജയിക്കുന്നതായാണ് ടൂര്‍ണമെന്റില്‍ കാണുന്നത്'-ലക്ഷ്മണ്‍ പറഞ്ഞു.
Also Read: T20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാം

ഓസ്‌ട്രേലിയക്ക് ചില താരങ്ങളുടെ ഫോം ഔട്ട് വലിയ തലവേദനായുണ്ടാക്കുന്നത്. പ്രധാനമായും നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ ഫോം. ടൂര്‍ണമെന്റില്‍ മികച്ചൊരു പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. സ്റ്റീവ് സ്മിത്ത്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയില്ല. മിച്ചല്‍ മാര്‍ഷിനും സ്ഥിരതയില്ല. പാകിസ്താനെതിരായ മത്സരത്തിലെ പ്രകടനത്തോടെ മാര്‍ക്കസ് സ്‌റ്റോയിനിസും മാത്യു വേഡും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു.
Also Read: IND vs NZ: വിഹാരിയുടെ അഭാവം, വിമര്‍ശനം ശക്തം- പുറത്താക്കിയതോ, വിശ്രമമോ?

ന്യൂസീലന്‍ഡിനും ബാറ്റിങ്ങിലാണ് പ്രശ്‌നം. നായകന്‍ കെയ്ന്‍ വില്യംസന്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കേണ്ടതായുണ്ട്. ജിമ്മി നിഷാമിന്റെ ഓള്‍റൗണ്ട് മികവും നിര്‍ണ്ണായകമാവും. അച്ചടക്കമുള്ള ബൗളിങ്ങാണ് കിവീസിന്റെ ശക്തി. ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,ആദം മില്‍നെ എന്നിവരുടെ പ്രകടനം ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നു. സ്പിന്‍ നിരയില്‍ ഇഷ് സോധി തിളങ്ങുമ്പോള്‍ മിച്ചല്‍ സാന്റ്‌നറിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല.

തുടര്‍ച്ചയായി മൂന്നാം ഐസിസി ടൂര്‍ണമെന്റ് ഫൈനലാണ് ന്യൂസീലന്‍ഡ് കളിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡ് 2021ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കിരീടം ചൂടി. ഫൈനലില്‍ ഇന്ത്യയെയാണ് തോല്‍പ്പിച്ചത്.ഇത്തവണ ഓസീസ് എതിരാളികളായെത്തുമ്പോള്‍ 2015ലെ ഏകദിന ലോകകപ്പ് ഫൈനലിന് പകരം വീട്ടാനാവും ന്യൂസീലന്‍ഡ് ശ്രമിക്കുക. അന്ന് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഏകദിന ലോകകപ്പ് നേടിയത്. ഇതിന് പകരം വീട്ടാനാവും കിവീസ് ശ്രമിക്കുക. ടോസ് ഭാഗ്യം ആര്‍ക്കൊപ്പമെന്നത് മത്സരഫലത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.


Click it and Unblock the Notifications