For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഇത്തവണയും കിവീസിന് ഭാഗ്യമില്ല', ഫൈനലില്‍ എന്തും സംഭവിക്കാം- കെയ്ന്‍ വില്യംസന്‍

ദുബായ്: തുടര്‍ച്ചയായ മൂന്നാം ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ കളിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചെങ്കിലും തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടമെന്ന നേട്ടത്തിലേക്കെത്താന്‍ ഭാഗ്യമുണ്ടായില്ല. കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് എട്ട് വിക്കറ്റിനാണ് ന്യൂസീലന്‍ഡ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും ഏഴ് പന്ത് ബാക്കിനിര്‍ത്തി എട്ട് വിക്കറ്റിന്റെ ജയം ഓസ്‌ട്രേലിയ നേടുകയായിരുന്നു.മിച്ചല്‍ മാര്‍ഷിന്റെയും (77*) ഡേവിഡ് വാര്‍ണറുടെയും (53*) ബാറ്റിങ് പ്രകടനമാണ് ഓസ്‌ട്രേലിയയെ അനായാസമായി കിരീടത്തിലേക്കെത്തിച്ചത്.

Kane Williamson proud of New Zealand despite another World Cup final loss
1

ഇപ്പോഴിതാ ഫൈനലിലെ ടീമിന്റെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍. ഫൈനലില്‍ എന്തും സംഭവിക്കാമെന്നാണ് വില്യംസന്‍ പറഞ്ഞത്. 'നിങ്ങള്‍ കളിക്കുമ്പോള്‍ തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യാം. സാധാരണയായി മത്സരത്തില്‍ സംഭവിക്കുന്നത് ഇത് രണ്ടുമാണ്. ഞങ്ങളുടെ ടീമെന്ന നിലയിലുള്ള പോരാട്ടത്തെയോര്‍ത്ത് അഭിമാനിക്കുന്നു.ഫൈനലിലേക്കെത്തിയാല്‍ എന്തും സംഭവിക്കാം. 2019ലെ ഏകദിന ലോകകപ്പ് ഫൈനലും ഏറെ നാള്‍ ചര്‍ച്ച ചെയ്യപ്പെട്ട മത്സരമാണ്. ഇന്ന് ഞങ്ങള്‍ മികച്ച ക്രിക്കറ്റാണ് കളിച്ചത്. പോസിറ്റീവായിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്'-വില്യംസന്‍ പറഞ്ഞു.

Also Read: T20 World Cup: ഫിഞ്ചും കെയ്‌നുമല്ല ഫൈനലിലെ ഹീറോ, അത് ടോസ്സാണ്!- കാരണമറിയാം

2

സമീപകാലത്ത് നടന്ന ഒട്ടുമിക്ക ഐസിസി ടൂര്‍ണമെന്റുകളിലും പടിക്കല്‍ കലമുടക്കുന്ന രീതിയാണ് ന്യൂസീലന്‍ഡിന്റേത്. 2015ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഫൈനലില്‍ ന്യൂസീലന്‍ഡ് തോറ്റു. 2019ലെ ഏകദിന ലോകകപ്പ് ഫൈനലിലും ദൗര്‍ഭാഗ്യം കിവീസിനെ വേട്ടയാടി. സൂപ്പര്‍ ഓവറിനൊടുവില്‍ ഒരു റണ്‍സിന് ഇംഗ്ലണ്ടിനോട് കീഴടങ്ങേണ്ടി വന്നു. 2021ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ന്യൂസീലന്‍ഡിനായിരുന്നു.

Also Read: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ദാദ-ദ്രാവിഡ്-ലക്ഷ്മണ്‍ 'ഭരണം', ദ്രാവിഡിന്റെ കസേര ലക്ഷ്മണിന് തന്നെ

3

ഇപ്പോഴിതാ മറ്റൊരു ഫൈനലിലേക്ക് കൂടി പ്രവേശിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചെങ്കിലും ഇത്തവണയും പരാജയപ്പെട്ടിരിക്കുകയാണ്. ഫൈനലിലെ ഭാഗ്യക്കേടാണ് കിവീസിനെ തളര്‍ത്തുന്നത്. ഇത്തവണ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നതാണ് കിവീസിന് തിരിച്ചടിയായത്. നായകന്‍ കെയ്ന്‍ വില്യംസനിന്റെ (85) ബാറ്റിങ് പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ സഹായിച്ചത്. മറ്റാര്‍ക്കും ദുഷ്‌കരമായ പിച്ചില്‍ തിളങ്ങാനാവാത്തത് കിവീസിന് തിരിച്ചടിയായി മാറി.

Also Read: IND vs NZ: ഈ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായകം, നിരാശപ്പെടുത്തിയാല്‍ ഇനിയൊരു മടങ്ങിവരവില്ല

4

മെച്ചപ്പെടുത്താനുള്ള ഭാഗങ്ങളെല്ലാം മെച്ചപ്പെടുത്തി അടുത്ത ടി20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് മുന്നിലുള്ള ലക്ഷ്യമെന്ന് വില്യംസന്‍ പറഞ്ഞു. 'ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യും. എന്നാല്‍ ഓരോ മത്സരത്തിന് ശേഷവും മെച്ചപ്പെടുക എന്നതാണ് പ്രധാന കാര്യം. ടീമെന്ന നിലയില്‍ മെച്ചപ്പെടാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. അനുഭവസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഉള്‍പ്പെടുന്ന ടീമുമായാണ് ഇവിടെ എത്തിയത്. പല താരങ്ങളും തങ്ങളുടെ ആദ്യ ലോകകപ്പാണ് കളിക്കുന്നത്. നന്നായി തന്നെ അവര്‍ കളിച്ചു. അവര്‍ക്ക് ലഭിച്ച അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ പ്രതീക്ഷയോടെയാണ് മുന്നോട്ടുള്ള മത്സരങ്ങളെ കാണുന്നത്. ടീമെന്ന നിലയില്‍ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ കണ്ടെത്തി മെച്ചപ്പെടുത്തുകയാണ് വേണ്ടത്'- വില്യംസന്‍ പറഞ്ഞു.

Also Read: T20 World Cup 2021: പാകിസ്താന്റെ പുറത്താകല്‍, ക്യാപ്റ്റന്‍ ബാബറിന് തെറ്റുപറ്റി, ചൂണ്ടിക്കാട്ടി സഹീര്‍ ഖാന്‍

5

അടുത്ത വര്‍ഷം ഒക്ടോബറിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. വേദിയാവുന്നത് ഓസ്‌ട്രേലിയയും. ഇതിനായുള്ള തയ്യാറെടുപ്പിലാവും ഇനിയുള്ള നാളുകള്‍. ന്യൂസീലന്‍ഡ് ഇത്തവണയും സ്ഥിരതകൊണ്ടാണ് അത്ഭുതപ്പെടുത്തിയത്. ഗ്രൂപ്പ് രണ്ടില്‍ പാകിസ്താനോട് തോറ്റെങ്കിലും ഇന്ത്യയെ വീഴ്ത്തിയാണ് ന്യൂസീലന്‍ഡ് സെമിയിലേക്കെത്തിയത്. സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ന്യൂസീലന്‍ഡ് തോല്‍പ്പിച്ചത്. എന്നാല്‍ ഈ മികവ് ഫൈനലില്‍ ആവര്‍ത്തിക്കാന്‍ കിവീസിനായില്ല. ഇത്തവണത്തെ ടി20 ലോകകപ്പില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് കൂടുതല്‍ മത്സരങ്ങളും ജയിച്ചത്. ദുബായില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് വളരെ പ്രയാസമാണെന്നിരിക്കെ ടോസ് ഭാഗ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. അത് കംഗാരുക്കള്‍ക്കൊപ്പം നിന്നത് കിവീസിന് തിരിച്ചടിയായി.

Story first published: Monday, November 15, 2021, 10:00 [IST]
Other articles published on Nov 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+