For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇംഗ്ലണ്ട് ശൈലി പിന്തുടരാന്‍ ഇന്ത്യ, റൊട്ടേഷന്‍ പോളിസിക്ക് ടീം തയ്യാര്‍, ദ്രാവിഡിന്റെ പരിഷ്‌കാരം

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സെമി കാണാതെയുള്ള പുറത്താകലിന് പിന്നാലെയാണ് താരങ്ങളുടെ അമിത മത്സരഭാരം കൂടുതല്‍ ചര്‍ച്ചയാവുന്നത്. തുടര്‍ച്ചയായി ബയോബബിളില്‍ കഴിഞ്ഞതും മത്സരങ്ങള്‍ കളിക്കേണ്ടി വന്നതും മാനസികമായും ശാരീരികമായും തളര്‍ത്തുന്നുവെന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കം തുറന്ന് പറഞ്ഞിരുന്നു. രവി ശാസ്ത്രി പടിയിറങ്ങി രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി എത്തിയതോടെ ഇതിലെല്ലാം പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ടീം.

Rotation Policy To Be Introduced for Team India Under Rahul Dravid | Oneindia Malayalan
1

ഏറെ നാളായി ഇന്ത്യ ചര്‍ച്ച ചെയ്തിരുന്ന സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. ടി20യില്‍ രോഹിത് ശര്‍മ നായകനാവുമ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലും വിരാട് കോലി ഇന്ത്യന്‍ നായകനാവും. ഇത് ക്ലിക്കാവുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. ഇപ്പോഴിതാ ഇംഗ്ലണ്ട് ശൈലിയില്‍ ഇന്ത്യ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Also Read: T20 World Cup 2021: അടുത്ത ലോകകപ്പില്‍ ഈ ടീം പോരാ, മൂന്ന് മാറ്റം വേണം, നിര്‍ദേശിച്ച് ആകാശ് ചോപ്ര

2

'താരങ്ങളുടെ അമിത ജോലി ഭാരത്തെ തീര്‍ച്ചയായും നിയന്ത്രിക്കേണ്ടതായുണ്ട്.തുടര്‍ച്ചയായി ബയോബബിളില്‍ കഴിയുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ ടീമില്‍ റൊട്ടേഷന്‍ പോളിസി വേണം. ന്യൂസീലന്‍ഡ് പരമ്പരയിലൂടെ ഇത് തുടങ്ങാമെന്നാണ് ഉദ്ദേശിക്കുന്നത്.ആഭ്യന്തര തലത്തിലെ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതോടെ ടി20 ഫോര്‍മാറ്റിലെങ്കിലും അവര്‍ക്ക് അവസരം നല്‍കാനാവും. ടെസ്റ്റിനായി പ്രത്യേക ടീമിനെത്തന്നെ തയ്യാറാക്കും'-ടീം വൃത്തം പറഞ്ഞു.

Also Read: T20 World Cup 2021: ആര് നേടും കിരീടം? ഓസ്‌ട്രേലിയയോ ന്യൂസീലന്‍ഡോ? പീറ്റേഴ്‌സന്റെ പ്രവചനം

3

ഇംഗ്ലണ്ടിന്റെ ടീം ശൈലി ഇങ്ങനെയാണ്. എത്ര പ്രധാന താരമാണെങ്കിലും അവര്‍ നിര്‍ബന്ധിത വിശ്രമം താരങ്ങള്‍ക്ക് നല്‍കും. ടെസ്റ്റില്‍ നായകനായുള്ള ജോ റൂട്ട് ഏകദിനത്തില്‍ വിരളമായ മത്സരങ്ങളിലാണ് കളിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ അടുത്തൊന്നും കളിച്ചിട്ടേയില്ല. ജോസ് ബട്‌ലര്‍,ജോണി ബെയര്‍സ്‌റ്റോ തുടങ്ങിയവര്‍ക്ക് കൃത്യമായ വിശ്രമം നല്‍കുന്നുണ്ട്. പരിമിത ഓവര്‍ ടീം നായകനായ ഓയിന്‍ മോര്‍ഗന് ടെസ്റ്റ് ടീമില്‍ ഇടമില്ല.

Also Read: T20 World Cup 2021: ന്യൂസീലന്‍ഡ് കപ്പടിക്കുമോ? ഈ മൂന്ന് കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രം നടക്കും

4

ഇത്തരത്തില്‍ കൃത്യമായ പദ്ധതിയിലൂടെ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ മാനസികമായും ശാരീരികമായും ടീമിനത് ഗുണം ചെയ്യും. ഇന്ത്യന്‍ ടീമില്‍ ചിലതാരങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുകയാണ്. ഇത് മാനസികമായും ശാരീരികമായും താരങ്ങളെ തളര്‍ത്തും. രോഹിത് ശര്‍മ,വിരാട് കോലി,രവീന്ദ്ര ജഡേജ,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ എന്നിവരൊക്കെയാണ് ഇതിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവിക്കുന്നത്.

Also Read: IND vs NZ: 'ആരും അന്തം വിടും', നിലവിലെ ഇന്ത്യന്‍ സെലക്ടര്‍മാരുടെ അഞ്ച് കൗതുക തീരുമാനങ്ങള്‍

5

ഇത് പരിഗണിച്ച് ടി20 പരമ്പരകളിലൂടെ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയും സീനിയര്‍ താരങ്ങള്‍ക്ക് ടി20 ഫോര്‍മാറ്റില്‍ ആവിശ്യത്തിന് വിശ്രമം നല്‍കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ന്യൂസീലന്‍ഡിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരിക്കുന്ന യുവതാരങ്ങളുടെ എണ്ണം നോക്കിയാല്‍ത്തന്നെ ഈ പദ്ധതി ഇന്ത്യ നടപ്പിലാക്കിത്തുടങ്ങിയെന്ന് പറയാം.

Also Read: സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് പണിയാവുമോ? കോലിയും രോഹിത്തും ഉടക്കുമോ? സല്‍മാന്‍ ബട്ട് പറയുന്നു

6

പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ചില താരങ്ങള്‍ക്ക് സന്നാഹ മത്സരം നല്‍കുന്നതും ഈ പദ്ധതികളുടെ ഭാഗമാണ്. ഹനുമ വിഹാരിയെ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് തഴഞ്ഞ് ഇന്ത്യ എ ടീമിലേക്കാണ് പരിഗണിച്ചിരിക്കുന്നത്. ഇന്ത്യ ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുന്നുണ്ട്. ഇതിന്റെ മുന്നോടിയായി ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയില്‍ സന്നാഹം കളിക്കുന്നുണ്ട്. വിഹാരി എ ടീമിനൊപ്പം കളിച്ച് പരമ്പരക്കിറങ്ങുമ്പോള്‍ വേഗത്തില്‍ സാഹചര്യത്തോട് പൊരുത്തപ്പെടാനും കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചേക്കും. ഈ കണക്കുകൂട്ടലിലാണ് ഇത്തരമൊരു നീക്കം.

Also Read: IND vs NZ: അജിന്‍ക്യ രഹാനെ ടെസ്റ്റ് നായകന്‍, അതിലൊരു പ്രശ്‌നമുണ്ട്, ചോദ്യങ്ങളുയരും- ആകാശ് ചോപ്ര

7

ശ്രേയസ് അയ്യരെ ബാക് അപ്പ് താരമായി ടെസ്റ്റ് പരമ്പരയിലേക്കും പരിഗണിച്ചിട്ടുണ്ട്. അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവര്‍ക്ക് പകരക്കാരനായാണ് ശ്രേയസിനെ പരിഗണിക്കുന്നത്. നാട്ടില്‍ നടക്കുന്ന പരമ്പരകളില്‍ സീനിയര്‍ താരങ്ങള്‍ക്ക് പരമാവധി വിശ്രമം നല്‍കുന്ന രീതിയിലേക്ക് ടീമിനെ സൃഷ്ടിച്ചെടുക്കാനാവും ദ്രാവിഡും സംഘവും ശ്രമിക്കുന്നത്. ഇതിലൂടെ മൂന്ന് ഫോര്‍മാറ്റിലും കൃത്യമായ ടീമുണ്ടാവുകയും ഒരു പരിധിവരെ അമിത മത്സരഭാരത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും ചെയ്യും.

Story first published: Sunday, November 14, 2021, 16:53 [IST]
Other articles published on Nov 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+