T20 World Cup 2021: അടുത്ത ലോകകപ്പില്‍ ഈ ടീം പോരാ, മൂന്ന് മാറ്റം വേണം, നിര്‍ദേശിച്ച് ആകാശ് ചോപ്ര
മുംബൈ: 2021ലെ ടി20 ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ആരാധകരും എന്നും മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് തോറ്റത് ഈ ലോകകപ്പിലാണ്. കൂടാതെ സെമി പോലും കാണാതെ പുറത്താവുകയും ചെയ്തു. വിരാട് കോലി ടി20 നായകനായുള്ള അവസാന ടൂര്‍ണമെന്റായിട്ടും ഇന്ത്യക്ക് ഒന്നും ചെയ്യാനായില്ല. ഐസിസി കിരീടത്തോടെ പടിയിറങ്ങാമെന്ന ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ സ്വപ്‌നം കൂടിയാണ് പൊലിഞ്ഞത്.

ഇത്തവണ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. ടീം സെലക്ഷന്‍ മുതല്‍ പാളിച്ചകള്‍ പറ്റിയെന്ന് പറയാം. താരസമ്പന്നമായിരുന്നെങ്കിലും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള ചില താരങ്ങളെ ഇന്ത്യ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കിരീട ഫേവറേറ്റുകളായി പോയി സെമി പോലും കാണാതെ തിരിച്ചുവരേണ്ട അവസ്ഥയാണ് ഇന്ത്യക്ക് ഉണ്ടായിരിക്കുന്നത്.

ഇത്തവണത്തെ ലോകകപ്പിലുണ്ടായ മാനക്കേട് അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. രോഹിത് ശര്‍മയെന്ന നായകനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ചേരുമ്പോള്‍ ഇന്ത്യ ഇടവേളക്ക് ശേഷം ഐസിസി കിരീടം സ്വപ്‌നം കാണുന്നു. ഇപ്പോഴിതാ അടുത്ത ലോകകപ്പില്‍ ഇന്ത്യ വരുത്തേണ്ട മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
Also Read: T20 World Cup 2021: 'തോല്‍വി അംഗീകരിച്ചുകൊണ്ട് അഭിനന്ദിക്കുക, അനാവശ്യ വിമര്‍ശനം വേണ്ട'- ഇന്‍സമാം

'ആദ്യം ചെയ്യേണ്ടത് ടീം തിരഞ്ഞെടുപ്പില്‍ വ്യക്തത വരുത്തുകയെന്നതാണ്. കഴിഞ്ഞ 4-5 വര്‍ഷത്തോളമായി യുസ് വേന്ദ്ര ചഹാലാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടി20 സ്പിന്നര്‍. ടി20 ലോകകപ്പില്‍ അവനെ ഒഴിവാക്കിയിട്ട് വീണ്ടും അവസരം നല്‍കിയിരിക്കുകയാണ്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?. വിവരമില്ലാത്തവരുടെ പരിപാടിയാണിത്. രാഹുല്‍ ചഹാര്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവരെയൊക്കെ വേണ്ടവിധത്തില്‍ ഉപയോഗിക്കാനാവുന്നില്ല. സ്ഥിരതയായിരിക്കണം ടീം സെലക്ഷന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം'-ആകാശ് പറഞ്ഞു.
Also Read: T20 World Cup 2021: ഫൈനല്‍ നാളെ, ആരടിക്കും കപ്പ്? ഓസീസ് X ന്യൂസീലന്‍ഡ്, സമയം, വേദി എല്ലാമറിയാം

ടി20 ലോകകപ്പിന് മുമ്പുവരെ ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റെന്ന നേട്ടം ചഹാലിന്റെ പേരിലായിരുന്നു. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പവും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ചഹാലിനായിരുന്നു. എന്നാല്‍ ഇന്ത്യ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞു. മോശം ഫോമിലായിരുന്നിട്ടും രാഹുല്‍ ചഹാറിന് ടീമില്‍ ഇടം നല്‍കി. ഭുവനേശ്വര്‍ കുമാര്‍,ഹര്‍ദിക് പാണ്ഡ്യ,മുഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ ഇടം പിടിച്ചതും അത്ഭുതപ്പെടുത്തുന്ന തീരുമാനം തന്നെയായിരുന്നു.
Also Read: വിരാട് കോലി ഏകദിന, ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞേക്കും, അവന്റെ ലക്ഷ്യം മറ്റൊന്ന്- രവി ശാസ്ത്രി

'രണ്ടാമതായി കൃത്യമായ വ്യക്തിത്വം ഉണ്ടാക്കാന്‍ ശ്രമിക്കണം. വെള്ളബോള്‍ ക്രിക്കറ്റില്‍ നമ്മുടെ ശൈലിയെന്താണ്?ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ കൃത്യമായ പദ്ധതി ഇല്ലായിരുന്നു. ഇംഗ്ലണ്ട് ഭയമില്ലാതെ കളിക്കുന്നത് നോക്കുക. പാകിസ്താന്റെ ബൗളര്‍മാരുടെ കൂട്ടുകെട്ട് നോക്കുക. എന്നാല്‍ നമുക്ക് അടിസ്ഥാനമായി പറയാന്‍ ഇത്തരത്തിലൊന്നില്ല. അതിനാല്‍ ഇത്തരമൊരു വ്യക്തിത്വം സൃഷ്ടിച്ചെടുക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: T20 World Cup: അടുത്ത ലോകകപ്പില്‍ ആരൊക്കെ ഇന്ത്യന്‍ ടീമിലുണ്ടാവും? സീറ്റുറപ്പുള്ള അഞ്ച് പേരിതാ

ലോകകപ്പില്‍ ഇന്ത്യ കുഞ്ഞന്‍ ടീമുകളോടൊക്കെ വമ്പന്‍ ജയം നേടിയെങ്കിലും കരുത്തരായ ന്യൂസീലന്‍ഡിനോടും പാകിസ്താനോടും നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ ടീം ചില വ്യക്തിഗത പ്രകടനങ്ങളെ വല്ലാതെ ആശ്രയിക്കുന്നു. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് നിരാശപ്പെടുത്തിയ മത്സരങ്ങളിലെല്ലാം ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥയാണുള്ളത്. ഇതിനൊരു മാറ്റം അത്യാവശ്യമാണ്.ടീമെന്ന നിലയില്‍ വളരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

'താരങ്ങളുടെ റോള്‍ എന്താണെന്നതില്‍ കൃത്യമായ ധാരണ വേണം.ടീമിലേക്ക് താരങ്ങളെ പരിഗണിക്കുന്നതെന്തിനാണെന്നതില്‍ വ്യക്തത വേണം. ചേതന്‍ സക്കറിയ,നിധീഷ് റാണ എന്നിവരെ ടീമിലേക്കെടുത്തു.പിന്നീട് ഒഴിവാക്കി.ഇപ്പോള്‍ വെങ്കടേഷ് അയ്യരെ ടീമിലേക്കെത്തിച്ചു. അവന് ഏതെങ്കിലും ഒരു പൊസിഷന്‍ കൊടുത്ത് കളിക്കാനായില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താക്കും. ഈ രീതി മാറി റോളിലേക്ക് അനുയോജ്യരായ താരങ്ങളെ മാത്രം പരിഗണിക്കുകയാണ് വേണ്ടത്'-ആകാശ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications