For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഫൈനല്‍ നാളെ, ആരടിക്കും കപ്പ്? ഓസീസ് X ന്യൂസീലന്‍ഡ്, സമയം, വേദി എല്ലാമറിയാം

ദുബായ്: ടി20 ലോകകപ്പില്‍ ആര് കിരീടത്തില്‍ മുത്തമിടുമെന്നറിയാന്‍ ഇനി ഒരു ദിവസം മാത്രം. ഇന്ത്യന്‍ സമയം നാളെ വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദുബായിയാണ് ഫൈനലിനും വേദിയാവുന്നത്. അതിനാല്‍ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

1

ആദ്യം ബാറ്റ് ചെയ്യുന്ന ടീം പ്രയാസപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഓസ്‌ട്രേലിയ കരുത്തരായ പാകിസ്താനെ തോല്‍പ്പിച്ച് ഫൈനല്‍ ടിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ന്യൂസീലന്‍ഡിന്റെ ഫൈനല്‍ പ്രവേശം.തുടര്‍ച്ചയായി നാലാം ഐസിസി ട്രോഫി ഫൈനലിനിറങ്ങുന്ന ന്യൂസീലന്‍ഡ് ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. രണ്ട് ടീമും കന്നി ടി20 ലോകകപ്പ് കിരീടം ലക്ഷ്യംവെച്ചിറങ്ങുമ്പോള്‍ ആര്‍ക്കൊപ്പം ഭാഗ്യം നില്‍ക്കുമെന്ന് കാത്തിരുന്ന് കാണം.ഇരു ടീമും 14 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഒമ്പത് തവണയും ജയം ഓസ്‌ട്രേലിയക്കായിരുന്നു.

Also Read: T20 World Cup: ഔട്ട് അല്ലായിരുന്നു, എന്നിട്ടും വാര്‍ണര്‍ എന്തിന് ക്രീസ് വിട്ടു? കാരണം മാക്‌സ്‌വെല്ലെന്ന് വേഡ്

വില്യംസനും സംഘവും നിസാരരല്ല

വില്യംസനും സംഘവും നിസാരരല്ല

വലിയ വീരവാദങ്ങള്‍ക്കോ വാക് പോരാട്ടങ്ങള്‍ക്കോ മുതിരാതെ പ്രകടനമികവുകൊണ്ട് കൈയടി നേടുന്ന നിരയാണ് ന്യൂസീലന്‍ഡ്. സ്ഥിരത മുഖമുദ്രയാക്കിയ ന്യൂസീലന്‍ഡ് തുടര്‍ച്ചയായി നാലാം തവണയാണ് ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. 2015ലെ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡ് 2019ലെ ഏകദിന ലോകകപ്പിന്റെയും ഫൈനല്‍ കളിച്ചു. രണ്ട് തവണയും ഫൈനലില്‍ തോറ്റു. എന്നാല്‍ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടവും നേടി. ഇപ്പോള്‍ 2021ലെ ടി20 ലോകകപ്പിലും ഫൈനല്‍ സീറ്റുറപ്പിച്ചിരിക്കുകയാണ്.

Also Read: T20 World Cup 2021: 'രണ്ട് ദിവസം മുഹമ്മദ് റിസ്വാന്‍ ഐസിയുവിലായിരുന്നു', വെളിപ്പെടുത്തി പാക് ടീം ഡോക്ടര്‍

3

2015ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച ഓസീസിനോട് പ്രതികാരം വീട്ടാനുള്ള അവസരമാണ് ന്യൂസീലന്‍ഡിന് മുന്നിലുള്ളത്. ബാറ്റ്‌സ്മാന്‍മാരുടെ ഫോം ന്യൂസീലന്‍ഡിന് തലവേദനയാണെങ്കിലും അച്ചടക്കമുള്ള ബൗളിങ് ആത്മവിശ്വാസം നല്‍കുന്നു. ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,ആദം മില്‍നെ,മിച്ചല്‍ സാന്റ്‌നര്‍,ഇഷ് സോധി എന്നവരെല്ലാം മികച്ച പ്രകടനം നടത്തുന്നവരാണ്.

Also Read: T20 World Cup: മനസ്സില്‍ അതായിരുന്നു, ഇറങ്ങിയത് പരിഭ്രമത്തോടെ!- ഓസീസ് ഹീറോ വേഡ്

4

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനോട് തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായാണ് ന്യൂസീലന്‍ഡ് സെമിയിലേക്കെത്തിയത്. സെമിയില്‍ നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെയാണ് വില്യംസനും സംഘവും തോല്‍പ്പിച്ചത്. ആറ് പന്തുകള്‍ ബാക്കിനിര്‍ത്തിയായിരുന്നു ടീമിന്റെ ജയം. ഈ വര്‍ഷം 19 ടി20 മത്സരങ്ങളില്‍ 13ലും ജയിക്കാന്‍ ന്യൂസീലന്‍ഡിനായി. നിര്‍ണ്ണായക മത്സരത്തിന് മുമ്പ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഡെവോന്‍ കോണ്‍വേക്ക് പരിക്കേറ്റത് കിവീസിന് തിരിച്ചടിയായി. ടിം സീഫെര്‍ട്ടാവും പകരക്കാരനായി ടീമില്‍ ഇടം പിടിക്കുക.

Also Read: T20 World Cup 2021: പാകിസ്താനെ വീഴ്ത്തി കംഗാരുക്കള്‍ ഫൈനലില്‍, നേടിയെടുത്ത അഞ്ച് റെക്കോഡുകളിതാ

ആത്മവിശ്വാസത്തോടെ കംഗാരുക്കള്‍

ആത്മവിശ്വാസത്തോടെ കംഗാരുക്കള്‍

ഇത്തവണ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിച്ചിരുന്ന പാകിസ്താനെ സെമിയില്‍ കീഴടക്കിയത് ഓസീസിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുറപ്പ്. അഞ്ച് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയ ഓസ്‌ട്രേലിയക്ക് ടോപ് ഓഡര്‍ ബാറ്റിങ്ങാണ് പ്രധാന തലവേദന. ആരോണ്‍ ഫിഞ്ച്,സ്റ്റീവ് സ്മിത്ത്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ക്ക് ഫോമിലേക്കുയരാനാവുന്നില്ല. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നതില്‍ ഓസീസ് പരാജയപ്പെടുന്നു.

Also Read: T20 World Cup 2021: പാക് പടയെ തല്ലിത്തുരത്തി കംഗാരുക്കള്‍, മത്സരവിധി മാറ്റിയെഴുതിയ മൂന്ന് പ്രകടനങ്ങളിതാ

6

ഡേവിഡ് വാര്‍ണറുടെ ഫോമില്‍ ടീമിന് പ്രതീക്ഷകളേറെ. ഐപിഎല്ലിലടക്കം മോശം ഫോമിലായിരുന്ന വാര്‍ണര്‍ അവസാന മത്സരങ്ങളിലൂടെ ഫോം വീണ്ടെടുത്തിട്ടുണ്ട്. മധ്യനിരയില്‍ മാത്യു വേഡ്,മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ മികച്ച ഫോമിലാണ്.മിച്ചല്‍ മാര്‍ഷിന് സ്ഥിരതയില്ല. ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്‌സല്‍വുഡും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. സ്പിന്‍ നിരയില്‍ ആദം സാംബ മികച്ച പ്രകടനമാണ് നടത്തുന്നത്.

Also Read: INDvs NZ: ഇന്ത്യന്‍ ടെസ്റ്റ് ടീമും റെഡി- രണ്ടു ടെസ്റ്റ്, രണ്ടു നായകര്‍; ശ്രേയസ്, ഭരത് ടീമില്‍

സാധ്യതാ 11

സാധ്യതാ 11

ന്യൂസീലന്‍ഡ്-മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നിഷാം, ടിം സീഫെര്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോധി, ട്രന്റ് ബോള്‍ട്ട്

ഓസ്‌ട്രേലിയ-ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ് വെല്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വേഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്.

Story first published: Saturday, November 13, 2021, 12:43 [IST]
Other articles published on Nov 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+