
ദ്രാവിഡിന് സുപ്രധാന റോള്‍
ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റന്‍ ആരായിരിക്കുമെന്നതില്‍ നിര്‍ണായക തീരുമാനമെടുക്കുക ദ്രാവിഡ് തന്നെയായിരിക്കും. രോഹിത്തിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കണമോയെന്നതില്‍ ദ്രാവിഡിന്റെ അഭിപ്രായം എന്തായിരിക്കുമെന്നാണ് എല്ലാവും ഉറ്റുനോക്കുന്നത്. നിലവില്‍ രോഹിത് ടി20 ടീമിന്റെ നായകസ്ഥാനമേറ്റെടുത്തതിനാല്‍ ഏകദിനത്തില്‍ കോലി ക്യാപ്റ്റനായി തുടരുന്നതിനോടു ബിസിസിഐയിലെ സീനിയര്‍ ഒഫീഷ്യലുകള്‍ക്കു യോജിപ്പില്ല.
ടി20, ഏകദിനം എന്നിവയില്‍ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ നയിക്കുന്നത് ഒരുപാട് ആശയക്കുഴപ്പങ്ങള്‍ വഴിയൊരുക്കുമെന്നും അതു ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ ഏകദിനത്തിലും രോഹിത്തിനെ ക്യാപ്റ്റനാക്കി ടെസ്റ്റില്‍ മാത്രം കോലിയെ നായകനായി നിലനിര്‍ത്താമെന്നാണ് അവരുടെ അഭിപ്രായം.

ദ്രാവിഡിന്റെ നിര്‍ദേശം നടപ്പായി
ടി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെയും വൈസ് ക്യാപ്റ്റനായി കെഎല്‍ രാഹുലിനെയും നിയമിക്കണമെന്നത് നേരത്തേ ദ്രാവിഡിന്റെ നിര്‍ദേശം തന്നെയായിരുന്നു. ഇതു തന്നെയാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ യാഥാര്‍ഥമായിരിക്കുന്നത്. മുഖ്യ കോച്ച് സ്ഥാനത്തേക്കുള്ള അഭിമുഖത്തിനിടെ പുതിയ ടി20 ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആരൊക്കെയാവണമെന്ന് അദ്ദേഹത്തോടു ചോദിച്ചിരുന്നതായും രോഹിത്, രാഹുല്‍ എന്നിവരുടെ പേരുകളാണ് അദ്ദേഹം പറഞ്ഞതെന്നും നേരത്തേ ടൈംസ് ഓഫ് ഇന്ത്യയുള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ന്യൂസിലാന്‍ഡുമായുള്ള പരമ്പര
ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പര രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നേതൃമികവ് ഈ പരമ്പരയിലായിരിക്കും വിലയിരുത്തപ്പെടുക. പരമ്പര ഇന്ത്യ തൂത്തുവാരിയാല്‍ അത് ഏകദിന ടീമിന്റെയും നായകസ്ഥാനത്തേക്കുള്ള രോഹിത്തിന്റെ വരവ് സുഗമമാക്കി മാറ്റും.
നേരത്തേ തന്നെ ഇന്ത്യന്‍ ടീമിനൊപ്പം ക്യാപ്റ്റന്‍സി മിടുക്ക് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. 2018ല്‍ ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ഇന്ത്യ ജേതാക്കളായത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. അതുകൊണ്ടു തന്നെ അക്കാര്യത്തില്‍ ബിസിസിഐയ്ക്കു വലിയ സംശയങ്ങളുണ്ടാവാനിടയില്ല. എങ്കിലും സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള ആദ്യ പരമ്പരയെന്ന നിലയില്‍ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്കു വലിയ പ്രാധാന്യം തന്നെയുണ്ട്.

ഇന്ത്യന്‍ ടി20 ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

ഇന്ത്യന്‍ ടെസ്റ്റ് ടീം
അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), വിരാട് കോലി (രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര (വൈസ് ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.


Click it and Unblock the Notifications











