വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി നിര്‍ത്തിയാലും പേടിക്കേണ്ട! സൂര്യയുണ്ട്, യഥാര്‍ഥ പിന്‍ഗാമി തന്നെ

ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററാണ് താരം

surya kohli

സൂര്യകുമാര്‍ യാദവിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയൊരു സൂപ്പര്‍ താരത്തെക്കൂടി ലഭിച്ചിരിക്കുകയാണ്. വെറും ഒരു വര്‍ഷം കൊണ്ടാണ് അദ്ദേഹം ലോക ക്രിക്കറ്റിലെ പുതിയ ഹരമായി മാറിയിരിക്കുന്നത്. ടി20 ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സൂപ്പര്‍ ഹീറോയെന്നാണ് സൂര്യയെ ലോകം വിശേഷിപ്പിക്കുന്നത്. അവിശ്വസനീയ ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ടി20യില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും കൂടിയാണ്.

Also Read: IND vs NZ: സഞ്ജുവിനെ 2 മല്‍സരം കളിപ്പിക്കും, പിന്നെ ഒഴിവാക്കും! നിര്‍ത്തൂയെന്ന് ശാസ്ത്രിAlso Read: IND vs NZ: സഞ്ജുവിനെ 2 മല്‍സരം കളിപ്പിക്കും, പിന്നെ ഒഴിവാക്കും! നിര്‍ത്തൂയെന്ന് ശാസ്ത്രി

മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിക്കു ശേഷം അടത്തത് ആര് എന്ന ചോദ്യത്തിനുലുള്ള ഉത്തരം കൂടിയാണ് 360 ബാറ്റര്‍ സൂര്യ. കോലിയുടെ യഥാര്‍ഥ പിന്‍ഗാമിയാണ് അദ്ദേഹമെന്നു നമുക്ക് ഉറപ്പിക്കാന്‍ സാധിക്കും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

സമ്മര്‍ദ്ദത്തെ നേരിടാനുള്ള കഴിവ്

സമ്മര്‍ദ്ദത്തെ നേരിടാനുള്ള കഴിവ്

ഏതു സമ്മര്‍ദ്ദഘട്ടത്തിലും പതറാതെ ബാറ്റ് ചെയ്യാനുള്ള കഴിവാണ് വിരാട് കോലിയെ സ്‌പെഷ്യലാക്കി മാറ്റുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്താനുമായുള്ള ത്രില്ലറില്‍ അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് ഇതിനു നല്ലൊരു ഉദാഹരണമാണ്. സൂര്യകുമാര്‍ യാദവും സമാനമായ കഴിവുള്ള ബാറ്ററാണ്. ഒരു തരത്തിലും സമ്മര്‍ദ്ദം അദ്ദേഹത്തെ കീഴടക്കാറില്ല. എല്ലായ്‌പ്പോഴും തന്റെ സ്വതസിദ്ധമായ അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്യാനാണ് സൂര്യ ശ്രമിക്കാറുള്ളത്.

നിരവധി ഇന്നിങ്‌സുകള്‍

നിരവധി ഇന്നിങ്‌സുകള്‍

ഈ വര്‍ഷം ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടുമായുള്ള ടി20യില്‍ ഇന്ത്യയുടെ റണ്‍ചേസില്‍ സൂര്യകുമാര്‍ യാദവിന്റെ ഫിയര്‍ലെസ് ഇന്നിങ്‌സ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കിടിലന്‍ സെഞ്ച്വറിയും അന്നു അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മറ്റു ബാറ്റര്‍മാരെല്ലാം പേസിനും ബൗണ്‍സിനും മുന്നില്‍ പകച്ചുനിന്നപ്പോള്‍ 68 റണ്‍സുമായി സൂര്യ ഒറ്റയാന്‍ പോരാട്ടം നടത്തിയിരുന്നു.
ടീം തകര്‍ച്ചയെ നേരിടവെ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കി ഇന്നിങ്‌സിനെ മുന്നോട്ടു കൊണ്ടുപോവാന്‍ അദ്ദേഹത്തിനു കഴിയും. കോലിയുമായി സൂര്യക്കുള്ള പ്രധാന സാമ്യങ്ങളിലൊന്നാണിത്.

Also Read: വരുമാനവും 'ആകാശം' മുട്ടുമോ? സൂര്യയുടെ ആസ്തി, കാര്‍ കലക്ഷന്‍ എല്ലാമറിയാം

എപ്പോള്‍ ഇന്നിങ്‌സ് വേഗം കൂട്ടണം?

എപ്പോള്‍ ഇന്നിങ്‌സ് വേഗം കൂട്ടണം?

വിരാട് കോലിയെപ്പോലെ ബാറ്റ് ചെയ്യുമ്പോള്‍ എപ്പോഴാണ് ഇന്നിങ്‌സിനു വേഗത കൂട്ടേണ്ടതെന്നും കുറയ്‌ക്കേണ്ടതെന്നും സൂര്യകുമാര്‍ യാദവിനും നന്നായി അറിയാം. ഏതു ബൗളറെയാണ് താന്‍ ലക്ഷ്യമിടേണ്ടതെന്ന കൃത്യമായ പ്ലാനിങോടെയാണ് സൂര്യ ബാറ്റ് ചെയ്യാറുള്ളതെന്നു ഇതുവരെയുള്ള ഇന്നിങ്‌സുകള്‍ നോക്കിയാല്‍ വ്യക്തമാവും.
ഒരു ബൗളര്‍ സമ്മര്‍ദ്ദത്തിലാണെങ്കില്‍ അതു നന്നായി മനസ്സിലാക്കി അയാള്‍ക്കെതിരേ പരമാവധി റണ്‍സ് അടിച്ചെടുക്കാന്‍ സൂര്യ എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്. കോലിയും ഇക്കാര്യത്തില്‍ മിടുക്കനാണ്.

യഥാര്‍ഥ മാച്ച് വിന്നര്‍

യഥാര്‍ഥ മാച്ച് വിന്നര്‍

വിരാട് കോലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച് മാച്ച് വിന്നര്‍മാരില്‍ ഒരാള്‍ ആണെന്നത് എല്ലാവര്‍ക്കുമറിയാം. അദ്ദേഹം വര്‍ഷങ്ങളായി മൂന്നു ഫോര്‍മാറ്റുകളിലും ഇതു തെൡയിച്ചു കൊണ്ടിരിക്കുകയാണ്. സൂര്യകുമാര്‍ യാദവും ഈ ഗണത്തില്‍പ്പെടുത്താവുന്നയാളാണ്. തനിച്ച് മല്‍സരഗതി മാറ്റി മറിക്കാന്‍ സ്‌കൈയ്ക്കു കഴിയും. കോലിയുടെ മൂന്നാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങി സമാനമായ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷി സൂര്യക്കുണ്ട്.
ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ മൂന്നാമനായെത്തിയ സൂര്യ അപരാജിത സെഞ്ച്വറി കുറിച്ചിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മൂന്നാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് വിവിധ സീസണുകളിലായി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

Also Read: IND vs NZ 2022: ഓപ്പണിങില്‍ റിഷഭ് 'രക്ഷപ്പെടുമെന്ന്' തോന്നുന്നുണ്ടോ? ടീം ഇന്ത്യയോടു ചോപ്ര

നാലിലും മിന്നിക്കും

നാലിലും മിന്നിക്കും

നാലാം നമ്പറിലും സൂര്യക്കു തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ കഴിയും. എന്നാല്‍ മൂന്നാം നമ്പറിലേക്കു വന്നാല്‍ കൂടുതല്‍ ബോളുകള്‍ നേരിടാന്‍ അതു അദ്ദേഹത്തിനു അവസരമൊരുക്കുകയും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഹായിക്കുകയും ചെയ്യും. 2024ലെ അടുത്ത ടി20 ലോകകപ്പില്‍ കോലിയുടെ ബാറ്റിങ് പൊസിഷനായ മൂന്നാംനമ്പറില്‍ സൂര്യ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Tuesday, November 22, 2022, 14:11 [IST]
Other articles published on Nov 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X