IND vs NZ 2022: ഓപ്പണിങില്‍ റിഷഭ് 'രക്ഷപ്പെടുമെന്ന്' തോന്നുന്നുണ്ടോ? ടീം ഇന്ത്യയോടു ചോപ്ര

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20 മല്‍സരത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഓപ്പണറാക്കിയ ഇന്ത്യന്‍ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്ഥിരം ഓപ്പണിങ് ജോടികളായ നായകന്‍ രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഇടംകൈയന്‍മാരായ റിഷഭ്- ഇഷാന്‍ കിഷന്‍ എന്നിവരെ ഇന്ത്യ ഓപ്പണിങില്‍ പരീക്ഷിക്കുകയായിരുന്നു.
അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച ഇഷാന്‍ 36 റണ്‍സുമായി മോശമല്ലാത്ത പ്രകടനം നടത്തിയപ്പോള്‍ റിഷഭ് നനഞ്ഞ പടക്കമായി മാറി. ഒട്ടും തന്നെ ആത്മവിശ്വാസത്തോടെയുള്ളതായിരുന്നില്ല താരത്തിന്റെ ബാറ്റിങ്. 13 ബോളില്‍ ആറു റണ്‍സ് മാത്രമെടുത്ത് പവര്‍പ്ലേയില്‍ തന്നെ റിഷഭ് പുറത്താവുകയും ചെയ്തു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മല്‍സരത്തെക്കുറിച്ച് ചോപ്ര വിശകലനം നടത്തിയത്.

റിഷഭിനെ എന്തിന് ഓപ്പണറാക്കി?
ഇന്ത്യയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. റിഷഭ് പന്ത് ഒരു ഷോട്ട് കളിച്ച ശേഷം പുറത്തായി. 13 ബോളില്‍ ആറു റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഈ റോല്‍ റിഷഭിനെക്കൊണ്ടു പറ്റുമെന്നു ഇപ്പോള്‍ നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഒരു ചോദ്യം തീര്‍ച്ചയായും ഉണ്ടാവും. മികച്ചൊരു ഓപ്പണറാക്കി മാറ്റിയെടുക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണോ നിങ്ങള്‍ റിഷഭിനെ ഓപ്പണറായി പരീക്ഷിക്കുന്നത്? അല്ലെങ്കില്‍ അയാള്‍ നിങ്ങളുടെ മികച്ച ഓപ്പണറാണെന്ന വിശ്വാസം നിങ്ങള്‍ക്കുണ്ടോയെന്നും ആകാശ് ചോപ്ര ചോദിക്കുന്നു.

ഇഷാന്‍ വിലയിരുത്താന്‍ കഴിയില്ല
രണ്ടാം ടി20യില്‍ 36 റണ്‍സെടുത്തു പുറത്തായെങ്കിലും ഒരിന്നിങ്‌സിന്റെ പേരില്‍ ഇഷാന്‍ കിഷനെ വിലയിരുത്താന്‍ കഴിയില്ലെന്നു ആകാശ് ചോപ്ര വ്യക്തമാക്കി. ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പകുതിയോളം തന്നെ ബാറ്റ് ചെയ്തിരുന്നു. 31 ബോളില്‍ 36 റണ്‍സെടുക്കുകയും ചെയ്തു.
ഇഷാന്റെ റോളിനെക്കുറിച്ചല്ല സംസാരിക്കുന്നത്. ഇഷാനില്‍ നിന്നും ആക്രമണോത്സുക ബാറ്റിങാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഒരു മല്‍സരത്തിന്റെ പേരില്‍ നിങ്ങള്‍ അവനെ വിലയിരുത്തരുത്. പക്ഷെ ഇതു തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലുണ്ടാവും. കാരണം സഞ്ജു സാംസണ്‍ അവസരം കാത്ത് ടീമിനു പുറത്തിരിക്കുകയാണെന്നും ചോപ്ര നിരീക്ഷിച്ചു.
Also Read: IND vs NZ T20: വെടിക്കെട്ട് സെഞ്ച്വറി, കോലിയെ മറികടന്നു, സൂര്യ നേടിയെടുത്ത റെക്കോഡുകളിതാ

ശൈലി മാറ്റാന്‍ ശ്രമിച്ച് ശ്രേയസ്
ടി20 ഫോര്‍മാറ്റ് തനിക്കു വഴങ്ങില്ലെന്നു വിമര്‍ശിച്ചവര്‍ക്കു മുന്നില്‍ പുതിയ ശൈലിയില്‍ കളിക്കാനാണ് ശ്രേയസ് അയ്യര്‍ ശ്രമിച്ചതെന്നു ആകാശ് ചോപ്ര വിലയിരുത്തി. നേരിട്ട ആദ്യ ബോളില്‍ തന്നെ ബൗണ്ടറിയടിച്ചായിരുന്നു ശ്രേയസ് തുടങ്ങിയത്.
നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ശ്രേയസ് അയ്യര്‍ ചില വലിയ ഷോട്ടുകള്‍ക്കായി ശ്രമിച്ചിരുന്നു. തന്റെ സ്ഥിരം ശൈലി മാറ്റാന്‍ ഒരു ശ്രമമുള്ളതായി വളരെ വ്യക്തമായിരുന്നു. ടിം സൗത്തിയുടെ മൂന്നു വിക്കറ്റുകളും ഇഷ് സോധിയുടെ ഓവറുകളും മാറ്റി നിര്‍ത്തിയാല്‍ കിവി ബൗളിങ് വളരെ സാധാരണമായിരുന്നുവെന്നും ചോപ്ര വ്യക്തമാക്കി.
Also Read IND vs NZ: എന്തുകൊണ്ട് ശ്രേയസ് അതിന് തയ്യാറാവുന്നില്ല? ശ്രമം നടത്തണം-സൈമണ്‍ ഡൗള്‍

ശരാശരി ബൗളിങ്
ന്യൂസിലാന്‍ഡ് ബൗളിങ് ആക്രമണം യഥാര്‍ഥ മികവിലേക്കുയര്‍ന്നില്ലെന്നു ആകാശ് ചോപ്ര വിലയിരുത്തി. വളരെ സത്യസന്ധമായി പറയുകയാണെങ്കില്‍ ന്യൂസിലാന്‍ഡിന്റെ ബൗൡങ് ശരാശരിയില്‍ ഒതുങ്ങിയിരുന്നു. ആദം മില്‍നെയ്ക്കു മല്‍സരത്തില്‍ നന്നായി ബൗള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ലോക്കി ഫെര്‍ഗൂസന്‍ മോശമില്ലായിരുന്നുവെങ്കിലും നാലോവറില്‍ 50 റണ്‍സിനടുത്ത വഴങ്ങിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് വന്‍ ആക്രമണമഴിച്ചു വിട്ട ഒരോവറില്‍ ലോക്കി വളരെയധികം റണ്‍സ് വിട്ടുകൊടുത്തതായും ചോപ്ര കൂട്ടിച്ചേര്‍ത്തു. ലോക്കിയെറിഞ്ഞ 19ാം ഓവറില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമാണ് സൂര്യ വാരിക്കൂട്ടിയത്.

എല്ലാവരും തല്ലുവാങ്ങി
കളിയില്‍ ലോക്കി നാലോവറില്‍ 49 ണ്‍സും മില്‍നെ 35 റണ്‍സുമാണ് വിട്ടുകൊടുത്തത്. ലോക്കിക്കു രണ്ടു വിക്കറ്റെടുക്കാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് ഏക ആശ്വാസം. ജെയിംസ് നീഷാം ഒരോവറില്‍ ഒമ്പതും മിച്ചെല്‍ സാന്റ്‌നര്‍ മൂന്നോറില്‍ 27ഉം ഇഷ് സോധി നാലോവറില്‍ 35ഉം റണ്‍സ് വഴങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications