IND vs NZ T20: വെടിക്കെട്ട് സെഞ്ച്വറി, കോലിയെ മറികടന്നു, സൂര്യ നേടിയെടുത്ത റെക്കോഡുകളിതാ

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ 65 റണ്‍സിന്റെ ജയം നേടിയെടുത്തതിന് പിന്നാലെ കൈയടി നേടുന്നത് സൂര്യകുമാര്‍ യാദവാണ്. കരിയറിലെ മിന്നും ഫോം തുടരുന്ന സൂര്യ പുറത്താവാതെ 111 റണ്‍സാണ് കിവീസിനെതിരേ സ്വന്തമാക്കിയത്. 51 പന്ത് നേരിട്ട് 11 ഫോറും 7 സിക്‌സും ഉള്‍പ്പെടെയായിരുന്നു സൂര്യയുടെ പ്രകടം. 217.64 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ വെടിക്കെട്ട്. ടി20 ലോകകപ്പില്‍ മൂന്ന് ഫിഫ്റ്റിയടക്കം നേടി മിന്നും ഫോമിലായിരുന്ന സൂര്യ കിവീസിനെതിരേയും വിസ്മയിപ്പിക്കുകയായിരുന്നു.
ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തിയ പിച്ചിലാണ് സൂര്യയുടെ ആറാട്ട്. മൈതാനത്ത് എല്ലാ ഭാഗത്തേക്കും ഷോട്ടുകളുമായി സൂര്യ സര്‍വാധിപത്യമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ കിവീസിന്റെ തട്ടകത്തില്‍ ഇന്ത്യ ആവേശ ജയവും നേടി. സെഞ്ച്വറി പ്രകടനത്തോടെ സൂര്യകുമാര്‍ നേടിയെടുത്ത പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കോലിയുടെ റെക്കോഡ് തകര്‍ത്തു
ഒരു കലണ്ടര്‍ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമെന്ന നേട്ടത്തിലേക്കെത്തുന്ന ഇന്ത്യന്‍ താരമായി സൂര്യകുമാര്‍ യാദവ് മാറിയിരിക്കുകയാണ്. ഈ വര്‍ഷം ഇത് ഏഴാം തവണയാണ് സൂര്യകുമാര്‍ ഈ നേട്ടത്തിലെത്തുന്നത്. 2016ല്‍ ആറ് തവണ ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയെയാണ് സൂര്യകുമാര്‍ മറികടന്നത്. ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേടുന്നവരില്‍ സിംബാബ്‌വെയുടെ സിക്കന്തര്‍ റാസക്കൊപ്പമാണ് സൂര്യയുള്ളത്. ഇനിയും ഈ വര്‍ഷം മത്സരങ്ങള്‍ ശേഷിക്കെ സൂര്യ ഈ റെക്കോഡില്‍ തലപ്പത്തെത്തുമോയെന്നത് കണ്ടറിയാം.
Also Read: 'സെവാഗ് മുതല്‍ ആകാശ് വരെ', ഇന്ത്യയുടെ സെലക്ടര്‍മാരാകാന്‍ ഇവര്‍, തീരുമാനം ഉടന്‍

ഒരു കലണ്ടര്‍ വര്‍ഷം 100ലധികം ബൗണ്ടറി
ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ 100ലധികം ബൗണ്ടറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന റെക്കോഡും സൂര്യകുമാര്‍ സ്വന്തം പേരിലാക്കി. കിവീസിനെതിരേ 11 ബൗണ്ടറികള്‍ നേടിയതോടെയാണ് ഈ റെക്കോഡിലേക്ക് സൂര്യയെത്തിയത്. നിലവില്‍ 105 ബൗണ്ടറികളാണ് ടി20യില്‍ മാത്രം സൂര്യ നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടി20 ബൗണ്ടറി നേടിയ താരം പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ്. 2021ല്‍ 29 മത്സരത്തില്‍ നിന്ന് 119 റണ്‍സാണ് സൂര്യ നേടിയത്. ഈ വര്‍ഷം ഗംഭീര ഫോമില്‍ തുടരുന്ന സൂര്യക്ക് 2021ല്‍ റിസ്വാന്‍ നേടിയ ഒരു വര്‍ഷം കൂടുതല്‍ ടി20 റണ്‍സെന്ന റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കിവീസിനെതിരായ ഉയര്‍ന്ന സ്‌കോര്‍
ന്യൂസീലന്‍ഡിനെതിരായ ടി20യില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് സൂര്യകുമാര്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. പുറത്താവാതെ 111 റണ്‍സ് നേടിയ സൂര്യ ശിഖര്‍ ധവാനും രോഹിത് ശര്‍മയും 2017ല്‍ നേടിയ 80 റണ്‍സ് റെക്കോഡിനെയാണ് മറികടന്നത്. ടി20യില്‍ ന്യൂസീലന്‍ഡിനെതിരായ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിന്റെ റിച്ചാര്‍ഡ് ലൂയിസിന്റെ പേരിലാണ്. പുറത്താവാതെ 117* റണ്‍സാണ് താരം നേടിയത്. സൂര്യ രണ്ടാം സ്ഥാനത്തുമുണ്ട്.

വൈകിയെത്തിയ വിസ്മയം
ഇന്ത്യന്‍ ടീമിലേക്ക് വൈകിയെത്തിയ വിസ്മയമാണ് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ മികവ് തുടരുമ്പോഴും ഇന്ത്യ തുടര്‍ച്ചയായി തഴഞ്ഞ സൂര്യകുമാറിന് 2021ലാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. കെകെആര്‍ താരമായിരുന്ന സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷമാണ് കരിയര്‍ മാറി മറിഞ്ഞത്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യ. മത്സരത്തിന്റെ ഏത് ഘട്ടത്തിലും ഭയമില്ലാതെ ബാറ്റ് ചെയ്യുന്നുവെന്നതാണ് സൂര്യയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. അസാധ്യ ഷോട്ടുകള്‍ കളിക്കാനുള്ള മികവും സൂര്യയുടെ സവിശേഷതയാണ്.
Also Read: ഹര്‍ദിക് ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റനാവുമോ? വെറും സ്വപ്‌നം മാത്രമാണത്! - ബട്ട് പറയുന്നു

കിവീസിനെതിരേ ത്രില്ലിങ് ജയം
ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ സര്‍വാധിപത്യ ജയം തന്നെയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ 191 എന്ന മികച്ച സ്‌കോര്‍ ഇന്ത്യ നേടിയപ്പോള്‍ കിവീസിനെ 126 എന്ന സ്‌കോറിലേക്കൊതുക്കാന്‍ ഇന്ത്യക്കായി. നാല് വിക്കറ്റ് വീഴ്ത്തിയ ദീപക് ഹൂഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ യുസ് വേന്ദ്ര ചഹാലും മുഹമ്മദ് സിറാജും പന്തുകൊണ്ട് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications