വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരുമാനവും 'ആകാശം' മുട്ടുമോ? സൂര്യയുടെ ആസ്തി, കാര്‍ കലക്ഷന്‍ എല്ലാമറിയാം

ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററാണ് താരം

surya

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമായി വളര്‍ന്നിരിക്കുകയാണ് 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. അവിശ്വസനീയ ഷോട്ടുകളിലൂടെ വളരെ പെട്ടെന്നാണ് സ്‌കൈ ലോകത്തെ കൈയിലെടുത്തത്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനോടാണ് എല്ലാവരും സൂര്യയെ താരതമ്യം ചെയ്യുന്നത്. ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും അനായാസം ഷോട്ടുകളുതിര്‍ക്കാനുള്ള അസാധാരണ കഴിവാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്.

Also Read: IND vs NZ: പവര്‍പ്ലേയിലെ ബാറ്റിങ് ദുരന്തം, എന്തുകൊണ്ട് പൃഥ്വിയെ തഴയുന്നു?Also Read: IND vs NZ: പവര്‍പ്ലേയിലെ ബാറ്റിങ് ദുരന്തം, എന്തുകൊണ്ട് പൃഥ്വിയെ തഴയുന്നു?

നമ്പര്‍ വണ്‍ ബാറ്റര്‍

നമ്പര്‍ വണ്‍ ബാറ്റര്‍

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി റണ്‍സ് വാരിക്കൂട്ടിയ സൂര്യ നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ദേശീയ ടീമിലെത്തിയ അദ്ദേഹം ലോകത്തിലെ ഫിയര്‍ലെസ് ബാറ്റര്‍മാരില്‍ ഒരാളാണ്. എത്ര അപകടകാരിയായ ബൗളര്‍ക്കെതിരേയും കൂസലില്ലാതെ തന്റെ ഫേവറിറ്റ് ഷോട്ടുകള്‍ കളിക്കുകയെന്നത് സൂര്യക്കു ഹരമാണ്. സ്‌കൈയെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റൈ ആസ്തിയെക്കുറിച്ചും കാറുകളുടെ കളക്ഷനെക്കുറിച്ചും അറിയാം.

ആകെ ആസ്തി

ആകെ ആസ്തി

സൂര്യകുമാര്‍ യാദവിന്റെ ഈ വര്‍ഷത്തെ മാത്രം ആസ്തി കണക്കുകള്‍ പ്രകാരം 32 കോടി രൂപയാണ്. പ്രതിമാസം അദ്ദേഹത്തിന്റെ വരുമാനം 75 ലക്ഷം രൂപയാണെന്നാണ് പുറത്തു വരുന്ന വിവരം. ഒരു വര്‍ഷം എട്ടു കോടിക്കു മുകളില്‍ സൂര്യ സമ്പാദിക്കുന്നുണ്ട്. ടി20 ലോകകപ്പിലെ പ്രകടനത്തോടെ അദ്ദേഹത്തിന്റെ താരമൂല്യം കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇത് വരുമാനത്തിലും വലിയ വര്‍ധനയ്ക്കു വഴിയൊരുക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Also Read: IPL 2023: വിശ്വാസം അതല്ലേ എല്ലാം! ഒരു കളി പോലും കളിച്ചില്ല, പക്ഷെ മുംബൈയ്ക്കു ഇവരെ വേണം

ഐപിഎല്ലിലെ ശമ്പളം

ഐപിഎല്ലിലെ ശമ്പളം

നിലവില്‍ ഐപിഎല്ലില്‍ തന്റെ ഹോം ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് സൂര്യകുമാര്‍ യാദവ് കളിച്ചുകൊണ്ടിരിക്കുന്നത്. 2011 മുതല്‍ താരം ഐപിഎല്ലിന്റെ ഭാഗമാണ്. ശമ്പളമായി മാത്രം 23.9 കോടി രൂപ സൂര്യക്കു ലഭിച്ചു കഴിഞ്ഞു.
2011 മുതല്‍ 13 വരെ ഐപിഎല്ലില്‍ താരത്തിനു ലഭിച്ചത് പ്രതിവര്‍ഷം 10 ലക്ഷം രൂപ വീതമായിരുന്നു. 14ല്‍ ഇതു 70 ലക്ഷം രൂപയായി ഉയര്‍ന്നു. 17 വരെ സൂര്യക്കു ഓരോ വര്‍ഷവും ഈ തുകയാണ് ലഭിച്ചത്. 2018ല്‍ ഇതു 3.2 കോടി രൂപയായി വര്‍ധിച്ചു. 21 വരെ ഇതായിരുന്ന അദ്ദേഹത്തിന്റെ ശമ്പളം. എന്നാല്‍ ഈ വര്‍ഷം മെഗാ ലേലത്തിനു മുമ്പ് എട്ടു കോടിക്കാണ് സൂര്യയെ മുംബൈ നിലനിര്‍ത്തിയത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ആസ്തി

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ആസ്തി

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സൂര്യകുമാര്‍ യാദവിന്റെ ആസ്തിയെടുത്താല്‍ ഓരോ വര്‍ഷവും അതു കൂടിക്കൊണ്ടിരിക്കുന്നതായി കാണാന്‍ സാധിക്കും. 2018ല്‍ 13 കോടിയായിരുന്നു താരത്തിന്റെ ആസ്തി.
പിന്നീടുളള വര്‍ഷങ്ങളില്‍ അതു 16 കോടി, 19 കോടി, 22 കോടി എന്നിങ്ങനെ കൂടിക്കൊണ്ടേയിരുന്നു. ഈ വര്‍ഷം അതു 23 കോടിയില്‍ എത്തി നില്‍ക്കുകയാണ്.

Also Read: ധോണിയല്ല, ഇന്ത്യയെ വെടിക്കെട്ട് ബാറ്റിങ് ഇവര്‍ പഠിപ്പിക്കും! ഇന്ത്യയുടെ അഞ്ച് മുന്‍ താരങ്ങള്‍

സൂര്യയുടെ സ്വത്തുകള്‍

സൂര്യയുടെ സ്വത്തുകള്‍

സൂര്യകുമാര്‍ യാദവിന്റെ സ്വത്തിലേക്കു വരികയാണെങ്കില്‍ അദ്ദേഹത്തിനു മുംബൈയില്‍ സ്വന്തമായി ഒരു ലക്ഷ്വറി ഡിസൈനര്‍ വീടുണ്ട്. കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമായി റിയല്‍ എസ്റ്റേറ്റ് പ്രോപര്‍ട്ടികളും അദ്ദേഹത്തിനുണ്ട്.

കാര്‍ കലക്ഷനുകള്‍

കാര്‍ കലക്ഷനുകള്‍

വേഗമേറിയ കാറുകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് സൂര്യകുമാര്‍ യാദവ്. അദ്ദേഹത്തിന്റെ കൈവശം ചില ആഡംബരക്കാറുകളുമുണ്ട്. മെഴ്‌സിഡസ് മുതല്‍ ബിഎംഡബ്ല്യു ഔഡി വരെ ഇക്കൂട്ടത്തിലുണ്ട്.
അടുത്തിടെയാണ് മെഴ്‌സിഡസ് ബെന്‍സിന്റെ ജിഎല്‍ഇ കൂപ്പെ സൂര്യ സ്വന്തമാക്കിയത്. 2.15 കോടിയോളം വിലമതിക്കുന്ന കാറാണിത്. മറ്റു ചില ക്രിക്കറ്റര്‍മാരെപ്പോലെ ഒരു പാട് കാറുകളുടെ കലക്ഷനൊന്നും സൂര്യക്കില്ല.
റേഞ്ച് റോവര്‍ വെലാര്‍ (90 ലക്ഷം), ഔഡി എ സിക്‌സ് (60 ലക്ഷം), നിസ്സാന്‍ ജോംഗ (15 ലക്ഷം) എന്നിവയാണ് അദ്ദേഹത്തിന്റെ കൈവശമുള്ള മറ്റു കാറുകള്‍.

Story first published: Saturday, November 19, 2022, 13:26 [IST]
Other articles published on Nov 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X