Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയല്ല, ഇന്ത്യയെ വെടിക്കെട്ട് ബാറ്റിങ് ഇവര്‍ പഠിപ്പിക്കും! ഇന്ത്യയുടെ അഞ്ച് മുന്‍ താരങ്ങള്‍

1

2022 ടി20 ലോകകപ്പ് സെമിയിലെ തോല്‍വി ഇന്ത്യയെ വന്‍ അഴിച്ചുപണിക്കാണ് പ്രേരിപ്പിക്കുന്നത്. രോഹിത് ശര്‍മയെന്ന സൂപ്പര്‍ താരത്തിന്റെയടക്കം ടി20യിലെ സ്ഥാനം ഇപ്പോള്‍ ചോദ്യം ഉയര്‍ത്തുകയാണ്. ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളുടെയും പ്രകടനം നിരാശപ്പെടുത്തുന്നതായതിനാല്‍ ഇവരെയെല്ലാം തഴഞ്ഞ് യുവ താരങ്ങളെ ഇന്ത്യക്ക് പരിഗണിക്കേണ്ടതായുണ്ട്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന താരങ്ങളെയും അതിവേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന ബൗളര്‍മാരെയുമാണ് ഇന്ത്യക്കാവശ്യം.

താരങ്ങളെ മാത്രമല്ല ടി20യില്‍ വെടിക്കെട്ട് നടത്തി പരിചയമുള്ള പരിശീലകരേയും ഇന്ത്യക്കാവശ്യമാണ്. ബാറ്റിങ് നിര ഭയമില്ലാതെ ബാറ്റ് ചെയ്യുകയെന്നതാണ് പ്രധാനം. നിര്‍ണ്ണായക മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്ന രീതിയും ഇന്ത്യ മാറ്റേണ്ടതായുണ്ട്. ഇതിന് ഇന്ത്യക്ക് ചില മുന്‍ താരങ്ങളുടെ സേവനം ആവിശ്യമാണ്. ധോണിയെയല്ല ഇന്ത്യ കൊണ്ടുവരേണ്ടത്. ടി20യില്‍ ടീമിന്റെ തലവരമാറ്റാന്‍ കഴിവുള്ള അഞ്ച് മുന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

യുവരാജ് സിങ്

യുവരാജ് സിങ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിങ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്. 2007ലെ ടി20 കിരീടവും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ നിര്‍ണ്ണായകമായത് യുവരാജിന്റെ പ്രകടനമാണ്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന താരമാണ് യുവരാജ്. പന്തുകൊണ്ടും വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ളയാളാണ് യുവരാജ്. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തും യുവി സിക്‌സര്‍ പറത്തിയിരുന്നു. സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ തിളങ്ങാന്‍ അപാരമായ കഴിവ് യുവിക്കുണ്ടായിരുന്നു. ഈ അനുഭവസമ്പത്തും മനോവീര്യവും ഇന്നത്തെ ഇന്ത്യന്‍ ടീമിനാവശ്യമാണ്. യുവരാജിനെ ഉപദേഷ്ടാവിന്റെ റോളിലോ ബാറ്റിങ് കോച്ച് എന്ന നിലയിലോ ഇന്ത്യക്ക് പരിഗണിക്കാം.

Also Read: IPL 2023: ധോണിക്ക് ശേഷം സിഎസ്‌കെയെ അവന്‍ നയിക്കട്ടെ! സര്‍പ്രൈസ് നിര്‍ദേശവുമായി ജാഫര്‍

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത താരമാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ സെവാഗിന് കഴിവുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സെവാഗിനെ ഇന്ത്യക്ക് ബാറ്റിങ് പരിശീലകനാക്കിയാല്‍ അത് ടീമിന് വലിയ ഗുണം ചെയ്‌തേക്കും. അതിവേഗത്തില്‍ ബാറ്റ് ചെയ്യുന്ന സെവാഗിന്റെ ശൈലി ഇന്നത്തെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ആവിശ്യമാണ്. ബൗളറെ ഭയക്കാതെ ബാറ്റ് ചെയ്യുന്ന മനോഭാവം ഇന്ത്യയുടെ യുവനിരയില്‍ വളര്‍ത്താന്‍ സെവാഗിനെപ്പോലെ പയറ്റിത്തെളിഞ്ഞ മുന്‍ താരത്തിന് സാധിക്കും. അതുകൊണ്ട് തന്നെ സെവാഗിനെ ഇന്ത്യ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് യൂസുഫ് പഠാന്‍. ഫിനിഷര്‍ റോളിലും ഓപ്പണിങ്ങിലുമെല്ലാം ഗംഭീര പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന യൂസുഫിന്റെ ഐപിഎല്‍ ബാറ്റിങ് റെക്കോഡുകളും മികച്ചതാണ്. ഭയമില്ലാത്ത ബാറ്റിങ് ശൈലി കരിയറില്‍ കാഴ്ചവെച്ച യൂസുഫിനെ ബാറ്റിങ് ഉപദേഷ്ടാവായി ഇന്ത്യക്ക് പരിഗണിക്കാം. വലിയ സിക്‌സുകള്‍ നേടാന്‍ മിടുക്കനാണ് യൂസുഫ്. ഇന്ത്യന്‍ താരങ്ങളില്‍ നിലവില്‍ അതിദൂര സിക്‌സുകള്‍ നേടുന്നവര്‍ ഇല്ലെന്ന് തന്നെ പറയാം. റിഷഭ് പന്തിനെപ്പോലെയുള്ള യുവതാരങ്ങളെ സിക്‌സര്‍ വീരന്മാരാക്കി മാറ്റാന്‍ യൂസുഫിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ളയാളാണ് ഗൗതം ഗംഭീര്‍. ഇടം കൈയന്‍ ഓപ്പണറായി ഇറങ്ങി സമ്മര്‍ദ്ദം നിറഞ്ഞ മത്സരങ്ങളില്‍ ഇന്ത്യക്കായി തിളങ്ങാന്‍ ഗംഭീറിനായിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഗംഭീര്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരില്ല. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നീ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനും പുതിയ ഇടം കൈയന്‍മാരെ കണ്ടെത്തി വളര്‍ത്താനും ഗംഭീറിനെപ്പോലെയൊരാളെ ഇന്ത്യക്കാവശ്യമാണ്.

Also Read: IPL 2023: വില്യംസണ്‍ ക്യാപ്റ്റന്‍, മായങ്ക്-രഹാനെ ഓപ്പണിങ്, ഒഴിവാക്കപ്പെട്ടവരുടെ ബെസ്റ്റ് 11 ഇതാ

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ കരിയര്‍ സൃഷ്ടിക്കാനായില്ലെങ്കിലും ആരാധക മനസില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട താരമാണ് റോബിന്‍ ഉത്തപ്പ. ഓസീസിന്റെ അതിവേഗ പേസര്‍മാരെ ക്രീസില്‍ നിന്ന് നടന്നുകയറി സിക്‌സര്‍ പറത്തിയ ഉത്തപ്പ ഐപിഎല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. എല്ലാത്തരം ക്രിക്കറ്റും മതിയാക്കിയ ഉത്തപ്പയുടെ സേവനം ഇന്ത്യക്ക് ടി20യില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതാണ്.

Story first published: Friday, November 18, 2022, 16:51 [IST]
Other articles published on Nov 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+