വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ക്യാപ്റ്റന്മാരായി, പക്ഷെ തോല്‍വി അറിഞ്ഞിട്ടില്ല!, ആറ് സൂപ്പര്‍ നായകന്മാരെ അറിയാം

ഇന്ത്യയുടെ ക്യാപ്റ്റന്മാരാവുകയും എന്നാല്‍ ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാത്ത ചിലരുണ്ട്.

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുകയെന്നതും നായകന്മാരാവുകയെന്നതും ഒട്ടും എളുപ്പമുള്ള കാര്യമല്ല. എക്കാലത്തും പ്രതിഭാശാലികളായ താരങ്ങളുടെ വലിയ നിര ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നതിനാല്‍ മികച്ചവരായിരുന്നിട്ടും പലര്‍ക്കും നായക റോളില്‍ വളരാന്‍ സാധിച്ചില്ല. ഇവരില്‍ പലരും ഐപിഎല്ലിലൂടെ തങ്ങളുടെ നായക മികവ് തെളിയിച്ചിട്ടുണ്ടെന്നതാണ് വസ്തുത. ക്യാപ്റ്റന്‍സിയില്‍ വലിയ പ്രതിഭയുണ്ടായിട്ടും ഇവരില്‍ പലര്‍ക്കും നായകനെന്ന നിലയില്‍ വലിയ കരിയറിലേക്കുയരാനായില്ല. ഇന്ത്യയുടെ ക്യാപ്റ്റന്മാരാവുകയും എന്നാല്‍ ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാത്ത ചിലരുണ്ട്. ആ ആറുപേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read : T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍Also Read : T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയല്‍ വലിയ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാവുകയും രണ്ട് തവണ ടീമിനെ കിരീടം ചൂടിപ്പിക്കുകയും ചെയ്യാന്‍ ഗംഭീറിന് സാധിച്ചിരുന്നു. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി മികവിന് മുന്നില്‍ ഒതുങ്ങിപ്പോയവരിലൊരാളാണ് ഗംഭീര്‍. ഇന്ത്യയെ ആറ് ഏകദിനത്തില്‍ നയിക്കാനാണ് ഗംഭീറിന് അവസരം ലഭിച്ചത്. ന്യൂസീലന്‍ഡിനെ 5-0ന് തോല്‍പ്പിക്കാനും വെസ്റ്റ് ഇന്‍ഡീസിനെ ഒരു മത്സരത്തില്‍ തോല്‍പ്പിക്കാനും ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യയുടെ നായകനായി തോല്‍ക്കാത്ത ക്യാപ്റ്റനാണ് ഗംഭീര്‍.

Also Read : T20 World Cup 2022: ടൂര്‍ണമെന്റിലെ താരമായിട്ടുള്ളത് ആരൊക്കെ?, ഒരു ഇന്ത്യക്കാരന്‍, പട്ടിക ഇതാ

രവി ശാസ്ത്രി

രവി ശാസ്ത്രി

ഇന്ത്യയുടെ മുന്‍ താരവും പരിശീലകനും ഇപ്പോള്‍ കമന്റേറ്ററെന്ന നിലയില്‍ തിളങ്ങുകയും ചെയ്യുന്ന രവി ശാസ്ത്രിയും ഇന്ത്യയെ നയിച്ച് തോല്‍വി അറിയാത്ത നായകനാണ്. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായ ശാസ്ത്രി ഒരു ടെസ്റ്റിലാണ് ഇന്ത്യയെ നയിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ എംഎ ചിദംബര സ്റ്റേഡിയത്തിലായിരുന്നു ഈ മത്സരം നടന്നത്. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 255 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഇതിന് ശേഷം നായകനാവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

വിരാട് കോലി ക്യാപ്റ്റനായിരിക്കെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു അജിന്‍ക്യ രഹാനെ. അദ്ദേഹവും നയിച്ച ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം വിജയം നേടിക്കൊടുത്ത ക്യാപ്റ്റനാണ്. ടെസ്റ്റില്‍ രഹാനെക്ക് കീഴില്‍ നാല് ജയവും ഒരു മത്സരത്തില്‍ സമനിലയുമാണ് ഇന്ത്യ നേടിയത്. ഏകദിനത്തില്‍ രഹാനെക്ക് കീഴില്‍ കളിച്ച മൂന്ന് മത്സരത്തിലും ഇന്ത്യ വിജയം നേടി. രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയിട്ടുണ്ട്.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും ശേഷം ഇന്ത്യയുടെ നായകനായി എത്തേണ്ടിയിരുന്ന താരമാണ് വീരേന്ദര്‍ സെവാഗ്. എന്നാല്‍ ധോണിക്ക് കീഴില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ഒതുങ്ങിപ്പോയി. വളരെ ചുരുക്കം മത്സരങ്ങളിലാണ് ഇന്ത്യയെ നയിക്കാന്‍ സെവാഗിന് അവസരം ലഭിച്ചതെങ്കിലും നയിച്ച ടി20 മത്സരങ്ങളിലെല്ലാം ടീമിനെ ജയിപ്പിക്കാന്‍ സെവാഗിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ടി20 മത്സരത്തില്‍ നയിച്ചത് സെവാഗായിരുന്നു. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനും ഇന്ത്യക്കായി.

Also Read : T20 World Cup : റിഷഭ് പുറത്ത്, ചഹാലിനും ഇടമില്ല, പാകിസ്താനെതിരായ ഇന്ത്യയുടെ ബെസ്റ്റ് 11

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യയുടെ ക്യാപ്റ്റനായും പരിശീലകനായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള സൂപ്പര്‍ താരമാണ് അനില്‍ കുംബ്ലെ. ഇതിഹാസ സ്പിന്നറെന്ന പേരെടുത്ത കുംബ്ലെ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കുകയും ഒരു മത്സരം പോലും തോല്‍ക്കാതെ സമ്പൂര്‍ണ്ണ വിജയം നേടിയെടുത്ത ക്യാപ്റ്റനാണ്. 2002ല്‍ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് കുംബ്ലെ ഇന്ത്യയുടെ ക്യാപ്റ്റനായത്. ഈ മത്സരത്തില്‍ ടീമിന് ജയം നേടിക്കൊടുക്കാന്‍ കുംബ്ലെക്ക് സാധിച്ചു.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുമ്പോള്‍ മിക്കപ്പോഴും നായകസ്ഥാനം ലഭിക്കുന്ന താരങ്ങളിലൊരാളാണ് സുരേഷ് റെയ്‌ന. മൂന്ന് ടി20 മത്സരങ്ങളിലാണ് റെയ്‌ന ഇന്ത്യയെ നയിച്ചത്. രണ്ട് മത്സരം സിംബാബ് വെക്കെതിരേയും ഒരു മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരേയുമാണ്. ഈ മൂന്ന് മത്സരവും ഇന്ത്യ ജയിക്കുകയും ചെയ്തു. ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു റെയ്‌ന.

Story first published: Thursday, October 20, 2022, 20:52 [IST]
Other articles published on Oct 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X