For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup : റിഷഭ് പുറത്ത്, ചഹാലിനും ഇടമില്ല, പാകിസ്താനെതിരായ ഇന്ത്യയുടെ ബെസ്റ്റ് 11

2021ലെ ടി20 ലോകകപ്പ് കിരീടം നഷ്ടപ്പെട്ട ഇന്ത്യക്ക് ഇത്തവണ സെമിയെങ്കിലും കളിക്കേണ്ടതായുണ്ട്

1

മുംബൈ: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ഇന്ത്യ. രണ്ട് സന്നാഹം കളിച്ച ഇന്ത്യ ഓരോ ജയവും തോല്‍വിയും സ്വന്തമാക്കി. ഇനി ഓസ്‌ട്രേലിയയോടും ന്യൂസീലന്‍ഡിനോടും പരിശീലന മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താനാണ്. 23നാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്.

2021ലെ ടി20 ലോകകപ്പ് കിരീടം നഷ്ടപ്പെട്ട ഇന്ത്യക്ക് ഇത്തവണ സെമിയെങ്കിലും കളിക്കേണ്ടതായുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയെ ഒരു തവണ തോല്‍പ്പിക്കാനും പാകിസ്താനായി. നിര്‍ണ്ണായക പോരാട്ടത്തില്‍ പാകിസ്താന് നിലവില്‍ മുന്‍തൂക്കമുണ്ട്. ജയത്തോടെ പകരം വീട്ടാന്‍ ഇന്ത്യക്ക് ബെസ്റ്റ് 11 കളത്തിലിറക്കേണ്ടതായുണ്ട്. പാകിസ്താനെതിരേ ഇന്ത്യ ഇറക്കാന്‍ സാധ്യതയുള്ള ബെസ്റ്റ് 11 പരിശോധിക്കാം.

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

രോഹിത് ശര്‍മയും കെ എല്‍ രാഹുലും തന്നെ ഓപ്പണര്‍മാരായുണ്ടാവും. നായകന്‍ കൂടിയായ രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. പാകിസ്താനെതിരേ അവസാന മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തിയ ഹിറ്റ്മാന് ഇത്തവണ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. ആദ്യ സന്നാഹത്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. പവര്‍പ്ലേയില്‍ രോഹിത് നടത്തുന്ന പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. കെ എല്‍ രാഹുല്‍ സന്നാഹത്തില്‍ ഫിഫ്റ്റിയടക്കം നേടി. എന്നാല്‍ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ രാഹുല്‍ കളിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ

മൂന്നാം നമ്പറില്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ വിരാട് കോലിയുണ്ടാവും. മോശം ഫോമിനെ അതിജീവിച്ച് വിരാട് കോലി ശക്തമായി തിരിച്ചെത്തിയത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഏഷ്യാ കപ്പില്‍ സെഞ്ച്വറിയടക്കം നേടി കസറാന്‍ കോലിക്കായിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ കോലി ഫിഫ്റ്റി നേടിയിരുന്നു. സൂര്യകുമാര്‍ യാദവാണ് നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഫോമില്‍. സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സൂര്യക്കായിരുന്നു.

നാലാം നമ്പറില്‍ മറ്റൊരു പകരക്കാരനെക്കുറിച്ച് ഇന്ത്യ ചിന്തിക്കുക പോലുമില്ല. അഞ്ചാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ക്ക് മധ്യനിരയില്‍ നിര്‍ണ്ണായക റോള്‍. ഫിനിഷറെന്ന നിലയിലും ഇന്ത്യ വലിയ പരിഗണനയാണ് ഹര്‍ദിക്കിന് നല്‍കുന്നത്. അഞ്ചാം നമ്പറില്‍ ഹര്‍ദിക് കളിക്കുമ്പോള്‍ റിഷഭ് പന്ത് പുറത്തിരിക്കും.

ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍

ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായും ഫിനിഷറായും ഇന്ത്യ അവസരം നല്‍കുക സീനിയര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികിലാണ്. അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഡികെ സമീപകാലത്തായി മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ഏഴാം നമ്പറില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനാണ് അവസരം. പവര്‍പ്ലേയിലടക്കം നന്നായി പന്തെറിയാന്‍ കഴിവുള്ള അക്ഷര്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കുകാട്ടുന്നു.

രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ ഒരു പരിധിവരെ അക്ഷറിന് സാധിക്കുന്നു. ആര്‍ അശ്വിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയേക്കും. ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് അദ്ദേഹം. യുസ് വേന്ദ്ര ചഹാലിനെ പുറത്തിരുത്തി അശ്വിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ബാറ്റുകൊണ്ടും അശ്വിന്‍ ടീമിന് ഗുണം ചെയ്യുന്നു.

Also Read : T20 World Cup 2022 : കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ ഇവര്‍, ഏറ്റവും ഫിറ്റ്‌നസുള്ള അഞ്ച് പേരിതാ

ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍

ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ പ്ലേയിങ് 11 ഹര്‍ഷല്‍ പട്ടേലിനും സ്ഥാനമുറപ്പ്. അതിവേഗ പേസറല്ലെങ്കിലും നന്നായി സ്ലോബോളുകളെറിയാന്‍ കഴിവുള്ള താരമാണ് ഹര്‍ഷല്‍. ഓസ്‌ട്രേലിയയിലെ അതിവേഗ പിച്ചില്‍ ഹര്‍ഷലിന്റെ സ്ലോ ബോളുകള്‍ ക്ലിക്കായേക്കും. 10ാമനായി ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ് ഉണ്ടാവും. യോര്‍ക്കറുകളിലൂടെ ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയാന്‍ അര്‍ഷദീപ് മിടുക്കനാണ്. സീനിയര്‍ പേസറായി ഭുവനേശ്വര്‍ കുമാറും ഒപ്പമുണ്ടാവും. ജസ്പ്രീത് ബുംറക്ക് പകരക്കാരനായെത്തിയ മുഹമ്മദ് ഷമിക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചേക്കില്ല.

Story first published: Sunday, October 16, 2022, 14:17 [IST]
Other articles published on Oct 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+