T20 World Cup 2022: ടൂര്‍ണമെന്റിലെ താരമായിട്ടുള്ളത് ആരൊക്കെ?, ഒരു ഇന്ത്യക്കാരന്‍, പട്ടിക ഇതാ

പെര്‍ത്ത്: ടി20 ലോകകപ്പ് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടന്നിരിക്കുന്നു. ഇന്ന് മുതല്‍ ക്വാളിഫയര്‍ മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുന്നു. വമ്പന്‍ പോരാട്ടങ്ങള്‍ക്കാണ് വരുന്ന ദിവസങ്ങളില്‍ ഓസീസ് മൈതാനങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത്തവണ സന്ദര്‍ശക ടീമുകള്‍ക്കെല്ലാം കാര്യങ്ങള്‍ കടുപ്പമാണ്. നിലവിലെ ചാമ്പ്യന്മാരെന്ന നിലയിലും ആതിഥേയരെന്ന നിലയിലും ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം.
പേസും ബൗണ്‍സും നിറഞ്ഞ ഓസീസിലെ സാഹചര്യത്തില്‍ ജയിക്കുക എതിരാളികള്‍ക്കെല്ലാം കടുപ്പമാവും. ഇത്തവണ ടൂര്‍ണമെന്റില്‍ മികവ് കാട്ടാന്‍ നിരവധി താരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഇതില്‍ ആരാവും ടൂര്‍ണമെന്റിലെ താരം?. ടൂര്‍ണമെന്റിലെ ചരിത്രം പരിശോധിച്ച് ഇതുവരെ ടൂര്‍ണമെന്റില്‍ താരങ്ങളായവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷാഹിദ് അഫ്രീദി
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയാണ് കിരീടം ചൂടിയതെങ്കിലും ടൂര്‍ണമെന്റിലെ താരമായത് ഷാഹിദ് അഫ്രീദിയാണ്. പാകിസ്താന്‍ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ അഫ്രീദി ഗംഭീര പ്രകടനമാണ് ഈ ലോകകപ്പില്‍ കാഴ്ചവെച്ചത്. 12 വിക്കറ്റുമായി അദ്ദേഹം വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു. 197.8 സ്‌ട്രൈക്കറേറ്റിലായിരുന്നു അഫ്രീദിയുടെ ബാറ്റിങ് പ്രകടനം. ഫൈനലില്‍ ഇന്ത്യയോട് പാകിസ്താന്‍ തോറ്റെങ്കിലും അഫ്രീദിയുടെ പ്രകടനം ടൂര്‍ണമെന്റിലുടെനീളം ഗംഭീരമായിരുന്നു.

തിലകരത്‌ന ദില്‍ഷന്‍
2009ലെ ടി20 ലോകകപ്പില്‍ ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷനാണ് ടൂര്‍ണമെന്റിലെ താരമായി മാറിയത്. വെടിക്കെട്ട് ഓപ്പണറും പാര്‍ട് ടൈം സ്പിന്നറുമാണ് ദില്‍ഷന്‍. ഭയമില്ലാതെ തല്ലിപ്പറത്തുന്ന ദില്‍ഷന്‍ ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നവരിലൊരാളാണ്. 2009ലെ ലോകകപ്പില്‍ 7 മത്സരത്തില്‍ നിന്ന് 52.8 ശരാശരിയില്‍ 317 റണ്‍സാണ് അദ്ദേഹം നേടിയത്. 144.7 സ്‌ട്രൈക്കറേറ്റിലാണ് ദില്‍ഷന്റെ പ്രകടനം. പുറത്താവാതെ 96* റണ്‍സ് നേടിയതാണ് മികച്ച പ്രകടനം.

കെവിന്‍ പീറ്റേഴ്‌സണ്‍
2010ലെ ടി20 ലോകകപ്പിലെ മികച്ച താരമായി മാറിയത് കെവിന്‍ പീറ്റേഴ്‌സനാണ്. എല്ലാ ഫോര്‍മാറ്റിലും ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് പീറ്റേഴ്‌സണ്‍. ഇംഗ്ലണ്ട് 2010ലെ ടി20 ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ നിര്‍ണ്ണായകമായത് പീറ്റേഴ്‌സണിന്റെ മികവിലാണ്. 6 മത്സരത്തില്‍ നിന്ന് 248 റണ്‍സാണ് അദ്ദേഹം നേടിയത്.62 ശരാശരിയിലായിരുന്നു പ്രകടനം. ഫൈനലിലും 47 റണ്‍സ് നേടി കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ പീറ്റേഴ്‌സണായി.

ഷെയ്ന്‍ വാട്‌സണ്‍
2012ലെ ടി20 ലോകകപ്പിലെ താരമായി മാറിയത് ഷെയ്ന്‍ വാട്‌സനാണ്. ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും കസറി. 50 ശരാശരിയില്‍ 249 റണ്‍സാണ് വാട്‌സണ്‍ നേടിയത്. കൂടാതെ 11 വിക്കറ്റും വീഴ്ത്തി. അതും 6.8 ഇക്കോണമിയില്‍. സെമി ഫൈനലില്‍ ഓസ്‌ട്രേലിയ തോറ്റ് പുറത്തായെങ്കിലും വാട്‌സണ്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കസറി. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് വാട്‌സണ്‍.

വിരാട് കോലി
2014ലും 2016ലും ടൂര്‍ണമെന്റിലെ താരമായി മാറിയത് വിരാട് കോലിയാണ്. 2014ല്‍ 106ന് മുകളില്‍ ശരാശരിയില്‍ 319 റണ്‍സാണ് കോലി നേടിയത്. ആറ് മത്സരത്തില്‍ നിന്നാണ് കോലിയുടെ ഈ നേട്ടം. ഇന്ത്യ കിരീടം ഉറപ്പിച്ച് ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയോട് തോറ്റാണ് പുറത്തായത്. 2016ലെ ടി20 ലോകകപ്പിലും മികവ് കാട്ടിയ അദ്ദേഹം 136.5 ശരാശരിയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് നേടിയത് 273 റണ്‍സ്. എന്നാല്‍ ഇത്തവണയും കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് ഭാഗ്യമുണ്ടായില്ല.

ഡേവിഡ് വാര്‍ണര്‍
2021ലെ ടി20 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമായത് ഡേവിഡ് വാര്‍ണറാണ്. ഓസ്‌ട്രേലിയയെ കിരീടത്തിലേക്കെത്തിക്കാന്‍ ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് വാര്‍ണര്‍ പൊരുതി. ഏഴ് മത്സരത്തില്‍ നിന്ന് 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 48.16 എന്ന മികച്ച ശരാശരിയിലും 146.70 സ്‌ട്രൈക്കറേറ്റിലുമാണ് വാര്‍ണര്‍ തകര്‍ത്ത് കളിച്ചത്. ഇത്തവണ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ വാര്‍ണറുടെ പ്രകടനത്തില്‍ പ്രതീക്ഷകളേറെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications