'കോലി'യാവാന്‍ നോക്ക്, എന്നിട്ടു മതി ക്യാപ്റ്റന്‍സി, ബാബറിനെ ഉപദേശിച്ചിരുന്നതായി മുന്‍ താരം

ഏഷ്യാ കപ്പില്‍ പാകിസ്താന്‍ ടീം ഫൈനലില്‍ പരാജയപ്പെട്ടതിനു പിന്നാലെ നായകന്‍ ബാബര്‍ ആസം പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ക്യാപ്റ്റന്‍സി ശരിയായിരുന്നില്ലെന്നും ചില പിഴവുകള്‍ സംഭവിച്ചുവെന്നുമാണ് പല മുന്‍ താരങ്ങളുടെയും വിലയിരുത്തല്‍. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം ബാബറിന്റെ ക്യാപ്റ്റന്‍സിയെയും ബാധിച്ചിട്ടുണ്ടെന്നു ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ബാറ്ററെന്ന നിലയില്‍ ബാബര്‍ മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റായിരിക്കും ഏഷ്യാ കപ്പ്. കാരണം ഒരിന്നിങ്‌സില്‍പ്പോലും അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാനായില്ല.

T20 World Cup: സഞ്ജു ഫാന്‍സാണോ? പ്രതിഷേധിക്കാന്‍ അവസരം, തിരുവനന്തപുരം ഇളകിമറിയും!T20 World Cup: സഞ്ജു ഫാന്‍സാണോ? പ്രതിഷേധിക്കാന്‍ അവസരം, തിരുവനന്തപുരം ഇളകിമറിയും!

ടൂര്‍ണമെന്റിന മുമ്പ് ഉജ്ജ്വല ഫോമിലായിരുന്നു ബാബര്‍. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ റണ്‍സ് വാരിക്കൂട്ടാന്‍ താരത്തിനായിരുന്നു. പക്ഷെ ഏഷ്യാ കപ്പില്‍ ആറു ഇന്നിങ്‌സുകളില്‍ നിന്നും വെറും 68 റണ്‍സാണ് അദ്ദേഹം നേടിയത്. ഉയര്‍ന്ന സ്‌കോര് ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മാച്ചില്‍ നേടിയ 30 റണ്‍സാണ്. ബാബറിനോടു ദേശീയ ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കരുതെന്ന് മുമ്പ് താന്‍ ഉപദേശിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാക് വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന കമ്രാന്‍ അക്മല്‍.

2020 ജനുവരിയില്‍ ബംഗ്ലാദേശുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് സര്‍ഫറാസ് അഹമ്മദിനു പകരം ബാബര്‍ ആസം ആദ്യമായി പാക് ടീം ക്യാപ്റ്റനായത്. പിന്നീട് ഏകദിന, ടെസ്റ്റ് ടീമുകളുടെയും നായകസ്ഥാനം അദ്ദേഹത്തിലേക്കു വരികയായിരുന്നു.

ഫൈസലാബാദില്‍ നടന്ന ഒരു ടി20ക്കിടെ ടോസിനായി ഗ്രൗണ്ടിലേക്കു പോയപ്പോഴാണ് ബാബറിനെ ക്യാപ്റ്റനാക്കിയ കാര്യം ഞാന്‍ അറിയുന്നത്. ക്യാപ്റ്റനാവാനുള്ള ശരിയായ സമയം ഇതാണെന്നു ഞാന്‍ കരുതുന്നില്ലെന്നു ബാബറിനോടുപ അന്നു പറയുകയും ചെയ്തിരുന്നതായി കമ്രാന്‍ അക്മല്‍ വെളിപ്പെടുത്തി.

T20 World Cup: ഷഹീന്‍, നസീം! ഇന്ത്യയുടെ ഉറക്കം പോയി, വെടിക്കെട്ട് താരമില്ല- പാക് ടീം പ്രഖ്യാപിച്ചു

അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തേക്കു നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തണമെന്നു ബാബര്‍ ആസമിനെ ഞാന്‍ ഉപദേശിച്ചിരുന്നു. പാക് ബാറ്റിങ് ലൈനപ്പ് നിന്നെ ആശ്രയിച്ചാണുള്ളത്. ആദ്യം വിരാട് കോലിയുടെയോ, സ്റ്റീവ് സ്മിത്തിന്റെയോ ലെവലില്‍ എത്താന്‍ ശ്രമിക്കണം. അപ്പോഴേക്കും നീ 35-40 സെഞ്ച്വറികള്‍ നേടിയിട്ടുണ്ടാവും. ആ സമയത്തു ക്യാപ്റ്റന്‍സി ആസ്വദിക്കാനും സാധിക്കും.

സര്‍ഫറാസ് ഒഴിയുന്ന നിമിഷം നീയായിരിക്കും അടുത്ത സ്ഥിരം ക്യാപ്റ്റന്‍സി സ്ഥാനത്ത് മുന്നിലുണ്ടാവുകയെന്നും ഞാന്‍ അന്നു ബാബറിനോടു പറഞ്ഞു. പക്ഷെ അതു അവന്റെ തീരുമാനമായിരുന്നു. ക്യാപ്റ്റന്‍സി ഇപ്പോള്‍ എടുക്കരുതെന്നു ബാബറുമായി അടുപ്പമുള്ള പലരും അന്നു ഉപദേശിച്ചിട്ടുണ്ടാവുമെന്നും കരുതുന്നതായി കമ്രാന്‍ അക്മല്‍ ഒരു യുട്യൂബ് ഷോയില്‍ വെളിപ്പെടുത്തി.

ഐപിഎല്ലില്‍ 10 കോടിയിലധികം നേടി, പക്ഷെ ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല, അഞ്ച് പേര്‍

ഈ വര്‍ഷമാദ്യമാണ് മൂന്നു ഫോര്‍മാറ്റുകളിലും ബാാബര്‍ ആസം പാകിസ്താന്റെ സ്ഥിരം ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ടി20 ഫോര്‍മാറ്റില്‍ 29 ജയങ്ങളുമായി ഏറ്റവും മികച്ച റെക്കോര്‍ഡുള്ള പാക് നായകനാവുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ബാറ്റിങിലും ബാബര്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നു.

മൂന്നു ഫോര്‍മാറ്റുകളിലും ബാറ്റര്‍മാരുടെ റാങ്കിങില്‍ അദ്ദേഹം ടോപ്പ് ത്രീയിലുണ്ടായിരുന്നു. ടി20യില്‍ അടുത്തിടെ വരെ നമ്പര്‍ വണ്ണായിരുന്നു ബാബര്‍. പക്ഷെ ഏഷ്യാ കപ്പിലെ മോശം പ്രകടനം കാരണം അദ്ദേഹത്തിനു ഒന്നംസ്ഥാനം നഷ്ടമായിരുന്നു. ഓപ്പണിങ് പങ്കാളി മുഹമ്മദ് റിസ്വാനാണ് ബാബറിനെ പിന്തള്ളി ഒന്നാംസ്ഥാനത്തേക്കു വന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, September 16, 2022, 10:56 [IST]
Other articles published on Sep 16, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X