Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ 10 കോടിയിലധികം നേടി, പക്ഷെ ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല, അഞ്ച് പേര്‍

1

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ടീമില്‍ ഇടം പിടിച്ചപ്പോള്‍ ചില താരങ്ങള്‍ തഴയപ്പെട്ടു. സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി തുടങ്ങിയ ചിലരെ തഴഞ്ഞതിനെതിരേ മാത്രമാണ് ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചത്. ബാക്കിയുള്ള ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവസാന സീസണിലെ ഐപിഎല്ലില്‍ കോടികള്‍ വാരിയ ചില സൂപ്പര്‍ താരങ്ങള്‍ക്ക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

ആവേശ് ഖാന്‍

ആവേശ് ഖാന്‍

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മെഗാ ലേലത്തില്‍ 10 കോടി രൂപക്ക് സ്വന്തമാക്കിയ പേസറാണ് ആവേശ് ഖാന്‍. മികച്ച ലൈനും ലെങ്തുമുള്ള താരം ന്യൂബോളിലും ഡെത്ത് ഓവറിലും മിടുക്കുകാട്ടുന്നവനെന്ന പേരേടുത്തതോടെയാണ് അവസാന സീസണില്‍ കോടികള്‍ വാരിയത്. 2022 സീസണില്‍ 13 മത്സരത്തില്‍ നിന്ന് 18 വിക്കറ്റ് നേടിയെങ്കിലും ഇക്കോണമി 8.73 ആയിരുന്നു. ഇന്ത്യക്കായി 15 മത്സരം കളിച്ച് 13 വിക്കറ്റ് നേടിയ താരത്തിന്റെ ഇക്കോണമി 9.1 ആണ്. തല്ലുകൊള്ളി ബൗളറായതിനാല്‍ത്തന്നെ ആവേശിനെ ഇന്ത്യ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആവേശ് ഉണ്ടായിരുന്നു.

T20 World Cup 2022: ഇവരെ എന്തിന് തഴഞ്ഞു?, സ്ഥാനം അര്‍ഹിച്ചിട്ടും സീറ്റില്ല!, മൂന്ന് പേര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിന് അവസാന ഐപിഎല്‍ ലേലത്തില്‍ വന്‍ ഡിമാന്റായിരുന്നു. 10.75 കോടിക്കാണ് ഡല്‍ഹി ശര്‍ദുലിനെ സ്വന്തമാക്കിയത്. എന്നാല്‍ ശര്‍ദുലിനെ ഇന്ത്യക്ക് ആവിശ്യമില്ല. ടി20 ലോകകപ്പിനുള്ള ടീമിന് പുറത്താണ് ശര്‍ദുലുള്ളത്. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 15 വിക്കറ്റ് നേടിയെങ്കിലും ഇക്കോണമി 9.79 ആണ്. അതുകൊണ്ട് തന്നെ ശര്‍ദുലിനെ ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. ഇന്ത്യ നിലവില്‍ ടെസ്റ്റിലേക്ക് മാത്രമാണ് ശര്‍ദുലിനെ പരിഗണിക്കുന്നത്.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. 12.25 കോടിക്കാണ് കെകെആര്‍ ശ്രേയസിനെ സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ബാക്കപ്പ് താരമായാണ് ശ്രേയസിനെ ഇന്ത്യ പരിഗണിച്ചത്. സമീപകാലത്തായി ഷോര്‍ട്ട് ബോളുകള്‍ ശ്രേയസിനെ പ്രയാസപ്പെടുത്തുന്നു. ഓസീസിലെ ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ ശ്രേയസിന് തിളങ്ങാന്‍ പ്രയാസമാവും. എന്നാല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ ഇപ്പോഴും ശ്രേയസിന് സ്ഥാനമുണ്ടെങ്കിലും ലോകകപ്പിലെ 15 അംഗ ടീമില്‍ ഇടം നേടാനായില്ല.

ദീപക് ചഹാര്‍

ദീപക് ചഹാര്‍

ചെന്നെ സൂപ്പര്‍ കിങ്‌സ് ദീപക് ചഹാറിനെ സ്വന്തമാക്കിയത് 14 കോടിക്കായിരുന്നു. പേസ് ഓള്‍റൗണ്ടറായ താരം ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ മിടുക്കനാണ്. കൂടാതെ ബാറ്റുകൊണ്ടും ഉപകാരിയാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായാണ് ദീപക് ചഹാറിനെ പരിഗണിച്ചത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന ശേഷമാണ് ദീപക്കിന്റെ തിരിച്ചുവരവ്. അതുകൊണ്ടാണ് ദീപക്കിനെ ഇന്ത്യ റിസര്‍വ് താരമായി പരിഗണിച്ചത്.

ധോണിയും കോലിയും ചേര്‍ന്ന് കരിയര്‍ തുലച്ചു!, ഒരാളുടെയല്ല, അഞ്ച് പേരുടെ, അറിയാമോ?

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സ് 15.25 കോടിക്കാണ് ഇഷാന്‍ കിഷനെ ലേലത്തില്‍ സ്വന്തമാക്കിയത്. വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ഇഷാനെ ഇന്ത്യ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിച്ചിട്ടില്ല. സമീപകാലത്തായി മോശം ഫോമിലുള്ള ഇഷാന്‍ വലിയ സമ്മര്‍ദ്ദത്തിലാണ് കളിക്കുന്നത്. റിഷഭ് പന്തിനേയും ദിനേഷ് കാര്‍ത്തികിനേയും ഇന്ത്യ വിക്കറ്റ് കീപ്പര്‍മാരായി പരിഗണിച്ചതോടെയാണ് ഇഷാനെ തഴഞ്ഞത്.

Story first published: Thursday, September 15, 2022, 17:39 [IST]
Other articles published on Sep 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+