വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരും പതറും, ചിരിച്ചുകൊണ്ട് അയാള്‍ നിങ്ങളെ തീര്‍‍ക്കും! ബുദ്ധിമുട്ടിച്ച ബൗളറെപ്പറ്റി ദ്രാവിഡ്

ഇന്ന് ദ്രാവിഡിന്റെ 50ാം പിറന്നാള്‍ ആയിരുന്നു

dravid

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാന്‍മാരായ താരങ്ങളിലൊരാളാണ് ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. അത്യുജ്വലമായ ക്രിക്കറ്റ് കരിയറിനോടു ഗുഡ്‌ബൈ പറഞ്ഞതിനു ശേഷം ദേശീയ ടീമിന്റെ മുഖ്യകോച്ചായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇന്ന് 50ാം പിറന്നാളിന്റെ നിറവിലാണ്. ബൗളര്‍മാരെ സംബന്ധിച്ച് പേടിസ്വപ്‌നമായി ബാറ്റര്‍മാരില്‍ ഒരാളായിരുന്നു ദ്രാവിഡ്. കാരണം പുറത്താക്കാന്‍ അത്രയേറെ ബുദ്ധിമുട്ടുണ്ടായിരുന്ന ബാറ്ററായിരുന്നു വന്‍മതിലെന്നു ആരാധകര്‍ വിശേഷിപ്പിച്ച താരം.

എത്ര മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തെയും പഴുതടച്ച തന്റെ പ്രതിരോധം കൊണ്ട് നിര്‍വീര്യമാക്കാന്‍ അസാധാരണ കഴിവ് ദ്രാവിഡിനുണ്ടായിരുന്നു. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെല്‍ക്കറടക്കമുള്ളവര്‍ കളിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ കാലഘട്ടത്തില്‍ ടീമിലെ അവിഭാജ്യ ഘടകവുമായിരുന്നു അദ്ദേഹം.

Also Read: IND vs AUS: ടെസ്റ്റില്‍ സഞ്ജു പ്രതീക്ഷിക്കേണ്ട! പന്തിനു പകരം ഇഷാന്‍- ഇന്ത്യന്‍ സാധ്യതാ ടീംAlso Read: IND vs AUS: ടെസ്റ്റില്‍ സഞ്ജു പ്രതീക്ഷിക്കേണ്ട! പന്തിനു പകരം ഇഷാന്‍- ഇന്ത്യന്‍ സാധ്യതാ ടീം

അലന്‍ ഡൊണാള്‍ഡ്, ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഷുഐബ് അക്തര്‍, വസീം അക്രം, വഖാര്‍ യൂനുസ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ഷോണ്‍ പൊള്ളോക്ക് തുടങ്ങി ഇതിഹാസ ബൗളര്‍മാരുടെ വലിയൊരു നിരയെ തന്നെ നേരിടാന്‍ ദ്രാവിഡിനു ഭാഗ്യമുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ തനിക്കു വെല്ലുവിളി സൃഷ്ടിച്ച, അസാധാരണ കഴിവുള്ള ബൗളറെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

അക്രമിനെ പുകഴ്ത്തി ദ്രാവിഡ്

അക്രമിനെ പുകഴ്ത്തി ദ്രാവിഡ്

ലോകമെമ്പാടുള്ള, പ്രത്യേകിച്ച് ഏഷ്യയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍മാരുടെയെല്ലാം പ്രചോദനമാണ് വസീം അക്രം. മികച്ച നിലവാരമുള്ള ടെലിവിഷന്‍ നിര്‍മാണത്തിന്റെയും, ടിവി സെറ്റുകളുടെ വളര്‍ച്ചയുടെയും കാലത്തും കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചു.

ഇതോടെ അക്രമിന്റെ കഴിവുകള്‍ ടെലിവിഷനുകളിലൂടെ ഒരുപാട് കുട്ടികളിലേക്കു എത്തുകയും അദ്ദേഹത്തിന്റെ ബൗളിങ് അവരെ പ്രചോദിപ്പിക്കുകയും ചെയ്തു.

അക്രം ബൗള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ വശീകരിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും വസീം അക്രമിനെക്കുറിച്ചുള്ള ആത്മകഥയായ സുല്‍ത്താന്‍: എ മെമോയറില്‍ രാഹുല്‍ ദ്രാവിഡ് കുറിച്ചു.

Also Read: IND vs SL: ടി20യില്‍ ഫ്‌ളോപ്പ്, ഇവര്‍ ടീമിനു പുറത്തേക്ക്! സഞ്ജുവിന് സന്തോഷം

കടുപ്പമേറിയ എതിരാളി

കടുപ്പമേറിയ എതിരാളി

കരിയറില്‍ ഞാന്‍ നേരിട്ടതില്‍ വച്ച് ഏറ്റവും കഴിവുറ്റ ബൗളര്‍മാരില്‍ ഒരാളായിരുന്നു രാഹുല്‍ ദ്രാവിഡ്. കളിക്കളത്തില്‍ വളരെ കടുപ്പമേറിയ എതിരാളിയായിരുന്നു അദ്ദേഹം. പക്ഷെ എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ടായിരിക്കും അക്രമിനെ കളിക്കളത്തിനു അകത്തും പുറത്തും നമ്മള്‍ കാണുക.

വളരെയധികം ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം കാണപ്പെട്ടിരുന്നത്. അക്രമിനെതിരേ കളിക്കാനും അടുത്ത് ഇടപഴകാനും കഴിഞ്ഞത് ഏറെ ആഹ്ലാദം പകരുന്ന കാര്യമാണെന്നും രാഹുല്‍ ദ്രാവിഡ് ആത്മകഥയില്‍ എഴുതി.

Also Read: മഗ്രാത്ത്, അക്തര്‍, ലീ, അക്രം, മുരളി; ഏറ്റവും കുഴപ്പിച്ച ബൗളറാര്? സച്ചിന്‍ പറയുന്നു

ദ്രാവിഡിനെക്കുറിച്ച് ഇന്‍സി പറഞ്ഞത്

ദ്രാവിഡിനെക്കുറിച്ച് ഇന്‍സി പറഞ്ഞത്

വസീം അക്രമിനെ വളരെ മികച്ച രീതിയില്‍ നേരിട്ട ബാറ്റര്‍മാരില്‍ ഒരാളായിരുന്നു രാഹുല്‍ ദ്രാവിഡ്. ഇതേക്കുറിച്ച് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഇന്‍സമാമുള്‍ ഹഖ് ഒരിക്കല്‍ പറയുകയും ചെയ്തിട്ടുണ്ട്.

1996ല്‍ സിംഗപ്പൂരില്‍ വച്ച് പാകിസ്താനെതിരേ ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പര കളിച്ചിരുന്നു. അന്നു അക്രമുള്‍പ്പെട്ട പാക് ടീമിനെതിരേ 220 റണ്‍സ് ദ്രാവിഡ് അടിച്ചെടുത്തിരുന്നു. 90 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

മികച്ച പേസിലൂടെയും സ്വിങിലൂടെയും യുവതാരങ്ങളെ വസീം അക്രം, വഖാര്‍ യൂനുസ് എന്നിവര്‍ വിറപ്പിച്ച സമയമായിരുന്നു അത്. ഏതൊരു യുവതാരത്തെയും വിറപ്പിക്കാന്‍ ഈ രണ്ടു ബൗളര്‍മാരുടെ പേര് ധാരാളമായിരുന്നു.

പക്ഷെ അക്രം, യൂനുസ് എന്നിവര്‍ക്കെതിരേ ദ്രാവിഡ് കാണിച്ച ആത്മവിശ്വാസം കണ്ടപ്പോള്‍ അദ്ഭുതം തോന്നി, അദ്ദേഹം വളരെ സ്‌പെഷ്യലാണെന്നു അന്നു തനിക്കു ബോധ്യമായെന്നും ഇന്‍സി വ്യക്തമാക്കിയിരുന്നു.

Story first published: Wednesday, January 11, 2023, 21:21 [IST]
Other articles published on Jan 11, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X