വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റാഷിദ് ഖാനെ ടി20യില്‍ തല്ലിത്തളര്‍ത്തി, ഒരോവറില്‍ 25റണ്‍സിലധികമടിച്ചു-മൂന്ന് പേരിതാ

ടി20യിലെ ഇതിഹാസ സ്പിന്നര്‍ സ്ഥാനമാണ് റാഷിദ് ഖാനുള്ളത്

ടി20 ക്രിക്കറ്റില്‍ റാഷിദ് ഖാന്‍ ഏറ്റവും താരമൂല്യമുള്ള താരങ്ങളിലൊരാളാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്ന ബൗളറെന്ന നിലയിലാണ് റാഷിദിന് കൂടുതല്‍ താരമൂല്യം ലഭിക്കുന്നത്. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ റാഷിദിന്റെ ഗൂഗ്ലികള്‍ ബാറ്റ്‌സ്മാനെ വട്ടം കറക്കുന്നതാണ്.

അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഇതിനോടകം ടി20യില്‍ വളരെയധികം അനുഭവസമ്പത്ത് സ്വന്തമാക്കിയിട്ടുണ്ട്. 24കാരനായ താരം 74 ടി20യില്‍ നിന്ന് 122 വിക്കറ്റാണ് നേടിയത്. ഇക്കോണമി റേറ്റ് 6.26 ആണ്.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന റാഷിദ് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. 92 ഐപിഎല്ലില്‍ നിന്ന് 112 വിക്കറ്റ് വീഴ്ത്താനും താരത്തിനായിട്ടുണ്ട്. റാഷിദിനെതിരേ വലിയ ഷോട്ടുകള്‍ കളിക്കുക പൊതുവേ എല്ലാ ബാറ്റ്‌സ്മാന്‍മാരും ഭയപ്പെടുന്ന കാര്യമാണ്.

എന്നാല്‍ ചില താരങ്ങള്‍ റാഷിദ് ഖാനെതിരേ ഒരോവറില്‍ 25 റണ്‍സിലധികം നേടിയിട്ടുണ്ട്. ഇത്തരത്തില്‍ റാഷിദിനെ അടിച്ചുപറത്തിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: 2008ല്‍ കോലിക്കൊപ്പം അരങ്ങേറ്റം, പക്ഷെ വലിയ കരിയറില്ല-ഇന്ത്യയുടെ അഞ്ച് പേരിതാAlso Read: 2008ല്‍ കോലിക്കൊപ്പം അരങ്ങേറ്റം, പക്ഷെ വലിയ കരിയറില്ല-ഇന്ത്യയുടെ അഞ്ച് പേരിതാ

മാര്‍ക്കോ യാന്‍സന്‍

മാര്‍ക്കോ യാന്‍സന്‍

ഈ പട്ടികയിലൊരാള്‍ ദക്ഷിണാഫ്രിക്കയുടെ പേസ് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സനാണ്. യുവതാരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ വലിയൊരു പ്രകടനം കാഴ്ചവെച്ചിട്ടില്ല. എന്നാല്‍ എസ്എ20 ടൂര്‍ണമെന്റിലാണ് യാന്‍സന്റെ വെടിക്കെട്ട്. 27 പന്തില്‍ 66 റണ്‍സാണ് യാന്‍സന്‍ നേടിയത്.

ഇതില്‍ ടി20യിലെ സൂപ്പര്‍ താരമെന്ന് വിശേഷണമുള്ള റാഷിദ് ഖാനെയാണ് യാന്‍സന്‍ കൂടുതല്‍ ആക്രമിച്ചത്. 16ാം ഓവര്‍ എറിയാനെത്തിയ റാഷിദിനെതിരേ നാല് സിക്‌സും ഒരു ബൗണ്ടറിയുമടക്കം 28 റണ്‍സാണ് യാന്‍സന്‍ നേടിയത്.

യുവ പേസറായ താരം ഐപിഎല്ലിലടക്കം വലിയൊരു ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിട്ടില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ടി20യില്‍ യാന്‍സന്‍ തന്റെ ബാറ്റിങ് മികവ് എന്തെന്ന് കാട്ടിയിരിക്കുകയാണ്.

Also Read: സഞ്ജുവിന്റെ ഹൃദയം കീഴടക്കിയ കളിക്കാരനാര്? സച്ചിനോ സെവാഗോ അല്ല, മറ്റൊരാള്‍!

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെ ടി20യിലെ ഇതിഹാസമായാണ് വിശേഷിപ്പിക്കുന്നത്. നിരവധി ടി20കള്‍ കളിച്ച് അനുഭവസമ്പന്നനായ ഗെയ്ല്‍ തന്റെ ശാരീരിക മികവിനെ ടി20യില്‍ നന്നായി ഉപയോഗപ്പെടുത്തുന്ന താരമാണ്.

പല ബൗളര്‍മാരുടെയും ഉറക്കം കെടുത്തിയ ബാറ്റ്‌സ്മാനാണ് ഗെയ്ല്‍. ഒരു തവണ റാഷിദ് ഖാനെയും ഗെയ്ല്‍ കണ്ണീരണിയിപ്പിച്ചിട്ടുണ്ട്. 2018ലെ ഐപിഎല്ലിലായിരുന്നു ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂട് റാഷിദ് നന്നായി അറിഞ്ഞത്.

ഗെയ്ല്‍ പഞ്ചാബ് കിങ്‌സിനായും റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും കളിക്കുന്ന സമയം. 14ാം ഓവര്‍ എറിയാനെത്തിയ റാഷിദ് ഖാനെ നാല് സിക്‌സുകള്‍ പറത്തിയ ഗെയ്ല്‍ രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. 26 റണ്‍സാണ് ഗെയ്ല്‍ റാഷിദിനെതിരേ നേടിയത്.

സ്പിന്നിനെതിരേ അല്‍പ്പം ദൗര്‍ബല്യമുള്ള താരമാണ് ഗെയ്ല്‍. എന്നാല്‍ 2018ല്‍ റാഷിദിനെ നാണംകെടുത്തുന്ന ബാറ്റിങ്ങാണ് കരീബിയന്‍ സൂപ്പര്‍ താരം കാഴ്ചവെച്ചതെന്ന് പറയാം.

IND vs NZ: ഓപ്പണര്‍ സ്ഥാനം ഗില്‍ ഉറപ്പിച്ചോ? പറയാറായിട്ടില്ല- കാരണം ചൂണ്ടിക്കാട്ടി സഞ്ജയ്

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

റാഷിദ് ഖാന് മറക്കാനാവാത്ത ഓവര്‍ സമ്മാനിച്ച ബാറ്റ്‌സ്മാന്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന എബിഡി ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. എന്നാല്‍ സൂപ്പര്‍ സ്പിന്നറെന്ന നിലയില്‍ എബിഡിക്കെതിരേ ആത്മവിശ്വാസത്തോടെയാണ് റാഷിദ് പന്തെറിയാനെത്തിയതെങ്കിലും അദ്ദേഹം തല്ലിപ്പറത്തി.

2016ല്‍ അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരത്തിലാണ് എബിഡി റാഷിദിനെ വിറപ്പിച്ചത്. നാലാമനായി ബാറ്റ് ചെയ്യാനെത്തിയ എബിഡി 17ാം ഓവര്‍ എറിയാനെത്തിയ റാഷിദ് ഖാന്റെ ഓവറില്‍ 29 റണ്‍സാണടിച്ചത്. നാല് സിക്‌സും ഒരു ബൗണ്ടറിയും ഒരു സിംഗിളുമാണ് എബിഡി നേടിയത്.

റാഷിദിനെപ്പോലൊരു സൂപ്പര്‍ സ്പിന്നര്‍ക്കെതിരേ ഒരോവറില്‍ ഏറ്റവും റണ്‍സടിച്ചവനെന്ന റെക്കോഡ് എബിഡിയുടെ പേരില്‍ത്തന്നെ ഇപ്പോഴും തുടരുകയാണ്.

Story first published: Saturday, January 21, 2023, 17:30 [IST]
Other articles published on Jan 21, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X