വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീരുവിന്റെ മകന്‍ എങ്ങനെ ടീമില്‍? കഴിവുള്ളവര്‍ പുറത്തിരിക്കുന്നു! വിമര്‍ശനം ശക്തം

ഡല്‍ഹിയുടെ അണ്ടര്‍ 16 ടീമിലാണ് താരം ഇടം നേടിയിരിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളുടെ മകന്‍ കൂടി ഗെയിമിലേക്കു ചുവടുവയ്ക്കുകയാണ്. ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാത പിന്തുടര്‍ന്ന് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വന്നതിനു പിറകെ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ മകനും എത്തിയിരിക്കുകയാണ്. 15കാരനായ വീരുവിന്റെ മൂത്ത മകന്‍ ആര്യവീര്‍ സെവാഗാണ് ഡല്‍ഹിയുടെ അണ്ടര്‍ 16 ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.

Also Read: മൂന്നു മുതല്‍ ആറ് വരെ, സഞ്ജു എവിടെയും കളിക്കും! ഇഷാനെക്കൊണ്ട് ഇതൊന്നും പറ്റില്ലAlso Read: മൂന്നു മുതല്‍ ആറ് വരെ, സഞ്ജു എവിടെയും കളിക്കും! ഇഷാനെക്കൊണ്ട് ഇതൊന്നും പറ്റില്ല

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ബിഹാറുമായുള്ള മല്‍രത്തിനുള്ള ഡല്‍ഹിയുടെ അണ്ടര്‍ 16 ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ജൂനിയര്‍ വീരുവും സംഘത്തില്‍ ഇടം പിടിച്ചത്. പക്ഷെ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ താരം ഇടം നേടിയില്ല. ടീമില്‍ 15ാമനായാണ് ആര്യവീറിന്റെ പേരുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം താരത്തെ ടീമിലുള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ്. ബോളിവുഡിനെപ്പോലെ ക്രിക്കറ്റിലും ഇപ്പോള്‍ സ്വജനപക്ഷപാതം വന്നുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവാണ് ഇതെന്നു ഇവര്‍ ആരോപിക്കുന്നു.

കഴിവുള്ള കുട്ടികള്‍ പുറത്ത്

കഴിവുള്ള കുട്ടികള്‍ പുറത്ത്

വീരേന്ദര്‍ സെവാഗിന്റെ മകന്‍ 15ാമനായ ഡല്‍ഹി ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ്. കഴിവുള്ള ഒരുപാട് കുട്ടികള്‍ ടീമില്‍ പോലും ഇടം പിടിക്കാതെ പുറത്ത് ഇരിക്കുമ്പോഴാണ് ഇതെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.

ക്രിക്കറ്റിലും സ്വജന പക്ഷപാതമുണ്ട്

ക്രിക്കറ്റിലും സ്വജന പക്ഷപാതമുണ്ട്

ക്രിക്കറ്റിലും സ്വജന പക്ഷപാതം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
സ്വജന പക്ഷപാതം എല്ലായിടത്തുമുണ്ടെന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ ന്യായത്തെ പ്രശംസിക്കുക. ആര്യവീര്‍ സെവാഗിനു 15 വയസ് മാത്രമേയുള്ളൂ. അവന്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കില്‍ ആരെങ്കിലും എന്ത് ചെയ്യുമായിരുന്നെന്നും ഒരു യൂസര്‍ കുറിച്ചു.

Also Read: ഹാര്‍ദിക്കല്ല, അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി ശ്രേയസ് മതി! കാരണങ്ങള്‍ പറഞ്ഞ് മുന്‍ താരം

അര്‍ജുനും നേരിട്ടു

അര്‍ജുനും നേരിട്ടു

നേരത്തേ സച്ചിന്‍ ടെണ്ടുല്‍ക്കറുട മകന്‍ അര്‍ജുന്‍ ടീമിലിടം പിടിച്ചപ്പോഴും സമാനമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ സ്വന്തമാക്കിയപ്പോള്‍ ഇതിനു പിന്നില്‍ സച്ചിന്റെ ഇടപെടലാണെന്നു വരെ ആരോപണങ്ങള്‍ വന്നിരുന്നു. കാരണം മുംബൈ ടീമിന്റെ ഉപദേഷ്ടാവായിരുന്നു അദ്ദേഹം.
തുടരെ രണ്ടു സീസണുകളില്‍ മുംബൈ ടീമിന്റെ ഭാഗമായിട്ടും അരങ്ങേറാന്‍ അര്‍ജുന് അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്‌ക്കൊപ്പവും അവസരം കുറഞ്ഞതോടെ താരം ഗോവയിലേക്കു തട്ടകം മാറ്റുകയു ചെയ്തു. ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടിയായിരുന്നു അര്‍ജുന്‍ കളിച്ചത്.

ആര്യവീര്‍ മിടുക്കനോ?

ആര്യവീര്‍ മിടുക്കനോ?

ആര്യവീര്‍ സെവാഗും അച്ഛനെപ്പോലെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ക്രിക്കറ്ററാണ്. വലംകൈയന്‍ ബാറ്ററായ ആര്യവീറിനു ഓപ്പണറായി കളിക്കാനാണ് ഇഷ്ടം. വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ഡല്‍ഹി ടീമിന്റെ ഭാഗമായെങ്കലും പ്ലെയിങ് ഇലവനില്‍ താരത്തിനു ഇടം ലഭിച്ചില്ല. എങ്കിലും അധികം വൈകാതെ പ്രൊഫഷശണല്‍ ക്രിക്കറ്റില്‍ അരങ്ങേറാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താരം. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ ആര്യവീര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. താരത്തിന്റെ ചില ഷോട്ടുകള്‍ അച്ഛനെ അനുസ്മരിപ്പിക്കുന്നതുമായിരുന്നു.

Also Read: 2.5 ലക്ഷം വാടക വാങ്ങി 'ബിസിനസ് മാന്‍' രോഹിത്! 2.76 ലക്ഷത്തിന് വാടകയ്ക്ക് താമസിച്ച് കോലി

ആര്യവീറിന്റെ ഫേവറിറ്റ്

ആര്യവീറിന്റെ ഫേവറിറ്റ്

ഇന്ത്യയുടെ മുന്‍ നായകനും റണ്‍ മെഷീമുമായ വിരാട് കോലിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് ആര്യവീര്‍ സെവാഗ്. നേരത്തേ കോലിക്കൊപ്പമുള്ള ഫോട്ടോ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ 11k ഫോളോവേഴ്‌സ് ആര്യവീറിനുണ്ട്.

Story first published: Wednesday, December 7, 2022, 12:13 [IST]
Other articles published on Dec 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X