
രോഹിത്തിന്റെ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക്
മുംബൈയിലെ രണ്ടു അപ്പാര്‍ട്ട്‌മെന്റുകള്‍ രോഹിത് ശര്‍മ വാടകയ്ക്കു കൊടുത്തിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ആകെ 1,047 സ്‌ക്വയര്‍ ഫീറ്റുള്ള രണ്ടു അപ്പാര്‍ട്ട്‌മെന്റുകളാണ് പ്രതിമാസം 2.5 ലക്ഷം രൂപയ്ക്കു രോഹിത് പാട്ടത്തിനു നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്കു കൊടുത്തിരിക്കുന്നത്.
വെസ്റ്റ് ബാന്ദ്രയിലെ 14ാം നിലയിലെ 616 സ്‌ക്വയര്‍ ഫീറ്റും 431 സ്‌ക്വയര്‍ ഫീറ്റുമുള്ള രണ്ട് അപ്പാര്‍ട്ട്‌മെന്റുകളാണിത്. രണ്ട് കാര്‍ പാര്‍ക്കിങ് സൗകര്യമുള്ള അപ്പാര്‍ട്ട്‌മെന്റിനു സെക്യൂരിറ്റി ഡെപ്പോസിറ്റായി വാടകക്കാര്‍ നല്‍കിയത് 10 ലക്ഷം രൂപയാണ്. കഴിഞ്ഞ മാസമായിരുന്നു രജിസ്‌ട്രേഷന്‍.

5.25 കോടിയുടെ വില്‍പ്പന
കഴിഞ്ഞ വര്‍ഷം ലൊനാവ്‌ല ഹില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന തന്റെ സ്വത്തുക്കള്‍ 5.25 കോടി രൂപയ്ക്കു രോഹിത് ശര്‍മ വിറ്റിരുന്നു. 6329 സ്‌ക്വയര്‍ ഫീറ്റ് വ്യാപിച്ചുകിടന്ന സ്വത്തുക്കളായിരുന്നു ഇന്ത്യന്‍ നായകന്‍ വിറ്റത്. ഈ വസ്തുവിന്റെ ചതുരശ്ര അടി മൂല്യം ഏകദേശം 8,3000 രൂപയായിരുന്നു. അന്നു 26 ലക്ഷം രൂപയായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം രോഹിത്തിന് അടയ്‌ക്കേണ്ടി വന്നത്.

അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് കോലി
രോഹിത് ശര്‍മ അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്കു നല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോള്‍ വിരാട് കോലി ലക്ഷങ്ങള്‍ മുടക്കി ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തിരിക്കുകയാണ്. മുംബൈയിലാണ് കോലിയും ഭാര്യയും നടിയുമായ അനുഷ്‌കാ ശര്‍മയും ചേര്‍ന്ന് ഒരു ആഡംബര അപാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. പ്രതിമാസം 2.76 ലക്ഷം രൂപയാണ് അപ്പാര്‍ട്ട്‌മെന്റിനു വാടകയായി ഇരുവരും നല്‍കേണ്ടത്.
ജൂഹു ബീച്ച് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹൈടൈഡ് കെട്ടിടത്തിലെ നാലാം നിലയാണ് കോലിയും അനുഷ്‌കയും വാടകയ്ക്കു എടുത്തത്. കടല്‍ക്കാഴ്ചയുള്ള മനോഹമായ അപ്പാര്‍ട്ട്‌മെന്റ് കൂടിയാണിത്. രജിസ്‌ട്രേഷന്‍ സമയത്തു കോലിയും അനുഷ്‌കയും മുടക്കിയത് 7.5 ലക്ഷം രൂപയാണ്. കൂടാതെ 1.15 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും അടച്ചിരുന്നു.
Also Read: നാലാം നമ്പറില്‍ ഇപ്പോഴും ഇന്ത്യക്കുറപ്പില്ല, ആരെ പരിഗണിക്കും? അവസരം തേടുന്ന അഞ്ചുപേര്‍

ഫാം ഹൗസ് വാങ്ങി
ഈ വര്‍ഷം സപ്തംബറിലും വിരാട് കോലി- അനുഷ്‌ക ശര്‍മ ദമ്പതികള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ റെയ്ഗഡ് ജില്ലയിലെ ആലിയാബാഗില്‍ കോടികള്‍ മുടക്കിയാണ് ഇവര്‍ ഫാം ഹൗസ് വാങ്ങിയത്. സമീഫ് ലാന്‍ഡ് അസെറ്റ്‌റ്‌സ് പ്രൈവ്റ്റ് ലിമിറ്റഡെന്ന റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പില്‍ നിന്നും ഏകദേശം 19.24 കോടി രൂപയ്ക്കായിരുന്നു കോലിയും അനുഷ്‌കയും ഫാം ഹൗസ് സ്വന്തമാക്കിയത്. സപ്തംബറിലായിരുന്നു ഇതിന്റെ രജിസ്‌ട്രേഷന്‍ നടന്നത്.