For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 'റിഷഭിനെ ഡ്രസിങ് റൂമില്‍ കണ്ടില്ല', എന്താണ് സംഭവിച്ചത്? വെളിപ്പെടുത്തി രാഹുല്‍

ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍വിയേക്കാളേറെ ചര്‍ച്ചയായത് റിഷഭ് പന്തിന്റെ പ്ലേയിങ് 11ലെ അഭാവമാണ്. തുടര്‍ച്ചയായി ഫോം ഔട്ടിലായിട്ടും ഇന്ത്യ തുടര്‍ച്ചയായി താരത്തിന് അവസരം നല്‍കിയത് വളരെയധികം വിമര്‍ശിക്കപ്പെട്ടിരുന്നു. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലുള്ള സഞ്ജു സാംസണെ തഴഞ്ഞ ഇന്ത്യ റിഷഭിനെ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ വിമര്‍ശനം ശക്തമായി. എന്നാല്‍ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ റിഷഭ് ടീമിലില്ല.

സ്‌പെഷ്യലിസ്റ്റ് കീപ്പറായ ഇഷാന്‍ കിഷനെയും പരിഗണിക്കാതിരുന്ന ഇന്ത്യ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയാണ് ഇറങ്ങിയത്. നിര്‍ണ്ണായക ക്യാച്ച് പാഴാക്കി രാഹുല്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമാവുകയും ചെയ്തു. എന്നാല്‍ ബാറ്റിങ്ങില്‍ നിര്‍ണ്ണായക ഫിഫ്റ്റി നേടാനും രാഹുലിനായി. റിഷഭിന്റെ അഭാവം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരന്നു. എന്താണ് സംഭവിച്ചതെന്നത് ടീം മാനേജ്‌മെന്റും വ്യക്തമാക്കിയില്ല. ഇപ്പോഴിതാ പന്തിന്റെ അഭാവത്തെക്കുറിച്ച് രാഹുല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

റിഷഭിന് എന്താണ് സംഭവിച്ചത്?

റിഷഭിന് എന്താണ് സംഭവിച്ചത്?

ഡ്രസിങ് റൂമില്‍ റിഷഭ് പന്തിനെ കണ്ടിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു. അവനെ ഒഴിവാക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മത്സരത്തില്‍ ശ്രദ്ധ നല്‍കേണ്ടിയിരുന്നതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ചോദിച്ചില്ല-രാഹുല്‍ പറഞ്ഞു. ഇന്ത്യ എക്‌സ് ഫാക്ടര്‍ താരമെന്ന വിശേഷണം നല്‍കിയാണ് റിഷഭിനെ പരിഗണിച്ചിരുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്ന മുന്‍തൂക്കവും റിഷഭിനുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഫോം ഔട്ടായതോടെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുകയായിരുന്നു. റിഷഭിന് പരിക്കാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

എന്തുകൊണ്ട് കീപ്പറായി?

എന്തുകൊണ്ട് കീപ്പറായി?

കഴിഞ്ഞ 6,7 മാസങ്ങളായി അധികം ഏകദിന മത്സരങ്ങള്‍ കളിച്ചിരുന്നില്ല. എന്നാല്‍ 2020-21ല്‍ വിക്കറ്റ് കീപ്പറായി ഞാന്‍ കളിച്ചിരുന്നു. നാല്, അഞ്ച് നമ്പറുകളിലായി ബാറ്റും ചെയ്തിരുന്നു. ടീം എന്താണോ ആവിശ്യപ്പെടുന്നത് അതിനനുസരിച്ച് കളിക്കാന്‍ തയ്യാറാണ്. റിഷഭ് തിരിച്ചുവരുമ്പോള്‍ എവിടെ കളിക്കുമെന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. റിഷഭിനെ ഡ്രസിങ് റൂമില്‍ അന്വേഷിച്ചപ്പോള്‍ ഒഴിവാക്കിയെന്ന ഉത്തരമാണ് ലഭിച്ചത്. കാരണം എന്താണെന്ന് അറിയില്ല. ടീമിന്റെ മെഡിക്കല്‍ സംഘത്തിനാണ് ഇതിനെക്കുറിച്ച് കൃത്യമായി പറയാനാവുക-രാഹുല്‍ പറഞ്ഞു.

സഞ്ജുവിനോട് ചെയ്യുന്നത് അനീതി

സഞ്ജുവിനോട് ചെയ്യുന്നത് അനീതി

ഇന്ത്യക്ക് ഇപ്പോഴും ഫോമിലുള്ള വിക്കറ്റ് കീപ്പറെ കണ്ടെത്താനാവുന്നില്ല. എന്നാല്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീം മാനേജ്‌മെന്റ് തഴയുകയാണ്. 11 മത്സരത്തില്‍ നിന്ന് 66 ശരാശരിയിലാണ് സഞ്ജുവിന്റെ പ്രകടനം. ആറാം നമ്പറില്‍ സഞ്ജു നന്നായി കളിക്കുന്നു. സ്പിന്നിനെയും പേസിനെയും നന്നായി നേരിടുന്ന താരമാണ് സഞ്ജു. ഉത്തരവാദിത്തത്തോടെ കളിക്കാന്‍ സാധിച്ചിട്ടും വേണ്ടത്ര അവസരം ലഭിക്കുന്നില്ല. റിഷഭിനെ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോഴും പകരക്കാരനായിപ്പോലും സഞ്ജുവിനെ പരിഗണിച്ചിട്ടില്ല. ഇത് സഞ്ജുവിനോട് കാട്ടുന്ന അനീതിയാണെന്ന വിമര്‍ശനം ഇതിനോടകം ശക്തം.

സ്‌പെഷ്യലിസ്റ്റ് കീപ്പര്‍ വേണം

സ്‌പെഷ്യലിസ്റ്റ് കീപ്പര്‍ വേണം

ഇന്ത്യ വരുന്ന മത്സരങ്ങളിലും കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കി മുന്നോട്ട് പോയേക്കും. രാഹുല്‍ പാര്‍ട്ട് ടൈം വിക്കറ്റ് കീപ്പറാണ്. വലിയ അനുഭവസമ്പത്ത് കീപ്പറെന്ന നിലയില്‍ അവകാശപ്പെടാനാവില്ല. ഇതിന്റെ ഫലമാണ് ആദ്യ മത്സരത്തിലെ ഇന്ത്യയുടെ തോല്‍വി. ഈ സാഹചര്യത്തില്‍ ഇന്ത്യ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെ കളിപ്പിക്കേണ്ടതാണ്. എന്നാല്‍ ഇഷാന്‍ കിഷനെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചാല്‍ എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാന ചോദ്യം. ഓപ്പണിങ്ങിലും മധ്യനിരയിലും അവസരം നല്‍കുക പ്രയാസം. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇഷാനെ പുറത്തിരുത്തി രാഹുലുമായിത്തന്നെ മുന്നോട്ട് പോയേക്കും.

നാണക്കേടായി തോല്‍വി

നാണക്കേടായി തോല്‍വി

ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തില്‍ ഒരു വിക്കറ്റിന് ഇന്ത്യ തോറ്റത് വലിയ നാണക്കേടായി മാറിയിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിനാണ് ഓള്‍ഔട്ടായത്. നാല് ഓവര്‍ ബാക്കി നിര്‍ത്തി ഇന്ത്യയെ ബംഗ്ലാദേശ് മറികടന്നു. പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തി. 136 റണ്‍സിന് ബംഗ്ലാദേശിന്റെ ഒമ്പത് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും അവസാന വിക്കറ്റിലെ പോരാട്ടം ആതിഥേയരായ ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടാന്‍ ഇന്ത്യക്കാവുമോയെന്നത് കണ്ടറിയാം.

Story first published: Monday, December 5, 2022, 12:08 [IST]
Other articles published on Dec 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+