LLC: വീരു- പാര്‍ഥീവ് ഓപ്പണര്‍മാര്‍, ബൗളിങ് നിരയില്‍ ശ്രീശാന്തും! ഇന്ത്യന്‍ സാധ്യതാ ടീം

ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച താരങ്ങള്‍ അണിനിരക്കുന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന്റെ (എല്‍എല്‍സി) രണ്ടാം സീസണ്‍ വരാനിരിക്കുകയാണ്. ഈ വര്‍ഷം സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായിട്ടാവും ചാംപ്യന്‍ഷിപ്പ് നടക്കുകയെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഇത്തവണ ടൂര്‍ണമെന്റില്‍ അണിനിരക്കുന്ന കളിക്കാര്‍ ആരൊക്കെയാവുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

IND vs ZIM: സിംബാബ്‌വെയില്‍ ഫ്‌ളോപ്പായാല്‍ ഇവര്‍ ഇന്ത്യന്‍ ടീമിന് പുറത്ത്! മൂന്നു പേര്‍IND vs ZIM: സിംബാബ്‌വെയില്‍ ഫ്‌ളോപ്പായാല്‍ ഇവര്‍ ഇന്ത്യന്‍ ടീമിന് പുറത്ത്! മൂന്നു പേര്‍

ഇന്ത്യയുടെ മുന്‍ താരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യ മഹാരാജാസ് ശക്തായ ടീമുമായിട്ടാണ് കിരീടപ്പോരിന് ഇറങ്ങുക. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റ് ഇനിയും പൂര്‍ത്തിയായിട്ടില്ല. എങ്കിലും ടൂര്‍ണമെന്റിലുണ്ടാവുമെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞ കളിക്കാരെ ഉള്‍പ്പെടുത്തി ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെയുണ്ടാവുമെന്നു പരിശോധിക്കാം.

സെവാഗ്- പാര്‍ഥീവ് (ഓപ്പണര്‍മാര്‍)

സെവാഗ്- പാര്‍ഥീവ് (ഓപ്പണര്‍മാര്‍)

ഇന്ത്യക്കു വേണ്ടി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും ചേര്‍ന്ന് ടൂര്‍ണമെന്റില്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. രണ്ടു പേരും ദീര്‍ഘകാലമായി ക്രിക്കറ്റില്‍ നിന്നും വിരമിച്ചവരാണ്. കളി മതിയാക്കിയ ശേഷവും രണ്ടു പേരും കമന്ററി രംഗത്തു സജീവമാണ്. വീരു നേരത്തേ തന്നെ സമാനമായ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്.

IND vs WI: ആരും കോലിയോളമെത്തില്ല! വിന്‍ഡീസിനെതിരേ ഇന്ത്യന്‍ റണ്‍വേട്ടക്കാര്‍

എന്നാല്‍ പാര്‍ഥീവ് ആദ്യമായിട്ടാണ് ഇത്തരമൊരു ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാവുന്നത്. ആദ്യ ബോള്‍ മുതല്‍ ആക്രമിച്ചു കളിച്ച് റണ്‍സ് അടിച്ചെടുക്കുന്ന സെവാഗിന്റെ ശൈലിക്ക് ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പാര്‍ഥീവ് ആങ്കറുടെ റോളില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ഇഷ്ടപ്പെടുന്ന താരമാണ്. മാത്രമല്ല വലംകൈ- ഇടംകൈ ഓപ്പണിങ് കോമ്പിനേഷന്‍ കൊണ്ടുവരാനും സെവാഗ്- പാര്‍ഥീവ് സഖ്യത്തിനു സാധിക്കും.

ബദ്രിനാഥ്, നമാന്‍ ഓജ (വിക്കറ്റ് കീപ്പര്‍)

ബദ്രിനാഥ്, നമാന്‍ ഓജ (വിക്കറ്റ് കീപ്പര്‍)

മധ്യനിരയില്‍ എസ് ബദ്രിനാഥും നമാന്‍ ഓജയും കളിച്ചേക്കും. ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നതും ഓജ തന്നെയായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റിലെ അണ്ടര്‍റേറ്റഡ് താരങ്ങളിലൊരാളാണ് ബദ്രിനാഥ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല.

അന്താരാഷ്ട്ര ടി20യില്‍ 'നനഞ്ഞ പടക്കം', ഐപിഎല്ലില്‍ ഇവര്‍ അമിട്ടാവും!- സഞ്ജുവും

ലെജന്റ്‌സ് ലീഗില്‍ ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറിലായിരിക്കും ബദ്രിനാഥ് കളിച്ചേക്കുക.അതേസമയം, വിക്കറ്റ് കീപ്പര്‍ കൂടിയായ ഓജയ്ക്കു ഇതു ടൂര്‍ണമെന്റില്‍ രണ്ടാമൂഴമായിരിക്കും. പ്രഥമ സീസണില്‍ ഇന്ത്യക്കു വേണ്ടി കളിച്ച അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇത്തവണയും ടീമിലെ പ്രധാനപ്പട്ട താരങ്ങളിലൊരാളാവും ഓജ.

യൂസുഫ്, ഇര്‍ഫാന്‍, ബിന്നി (ഓള്‍റൗണ്ടര്‍മാര്‍)

യൂസുഫ്, ഇര്‍ഫാന്‍, ബിന്നി (ഓള്‍റൗണ്ടര്‍മാര്‍)

ഓള്‍റൗണ്ടര്‍മാരായി സഹോദരന്മാര്‍ കൂടിയിയായ യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവരോടൊപ്പം സ്റ്റുവര്‍ട്ട് ബിന്നിയും ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങും. പഠാന്‍ സഹോദരന്‍മാരുടെ സാന്നിധ്യം ഇന്ത്യക്കു കൂടുതല്‍ ആഴവും ബാലന്‍സും നല്‍കും. ബിന്നിയാവട്ടെ വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്നതിനൊപ്പം ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടായി മാറും.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമാവുക ഈ മൂന്നു പേരുടെയും പ്രകടനം തന്നെയായിരിക്കും. ഇവര്‍ക്കു ബാക്കപ്പുകളായി റീതിന്ദര്‍ സോധി, ജൊഗീന്ദര്‍ ശര്‍മ എന്നിവരും ടീമിന്റെ ഭാഗമായിരിക്കും.

ശ്രീശാന്ത്, ദിന്‍ഡ, ഭാജി, താംബെ (ബൗളര്‍മാര്‍)

ശ്രീശാന്ത്, ദിന്‍ഡ, ഭാജി, താംബെ (ബൗളര്‍മാര്‍)

മുന്‍ സ്റ്റാര്‍ പേസറും മലയാളിയുമായി ശ്രീശാന്തിനെ ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടും ഈ ടൂര്‍ണമെന്റില്‍ കണ്ടേക്കും. വിരമിച്ച ശേഷം അദ്ദേഹം കളിക്കുന്ന ആദ്യത്തെ ടൂര്‍ണമന്റ് കൂടിയായിരിക്കും ഇത്. കുറച്ചു മുമ്പായിരുന്നു ശ്രീ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയതു കാരണമായിരുന്നു അദ്ദേഹം കളി നിര്‍ത്തിയത്. ബംഗാളില്‍ നിന്നുള്ള പേസര്‍ ദിന്‍ഡയും അടുത്തിടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ചയാളാണ്. ശ്രീക്കും ദിന്‍ഡയ്ക്കും പുതിയൊരു അനുഭവം തന്നെയായിരിക്കും ലെജന്റ്‌സ് ലീഗ്.

ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങായിരിക്കും. ഭാജിയും ഈ വര്‍ഷമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മറ്റുകളും മതിയാക്കിയത്. വിദേശ ഫ്രാഞ്ചൈസി ലീഗുകളിലെ സ്ഥിരം സാന്നിധ്യമായ താംബെയായിരിക്കും ഭാജിയുടെ സ്പിന്‍ ബൗളിങ് പങ്കാളി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, July 21, 2022, 9:42 [IST]
Other articles published on Jul 21, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X