IND vs WI: ആരും കോലിയോളമെത്തില്ല! വിന്‍ഡീസിനെതിരേ ഇന്ത്യന്‍ റണ്‍വേട്ടക്കാര്‍
ശിഖര്‍ ധവാനു കീഴില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയ്ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. വെള്ളിയാഴ്ചയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. പല മുന്‍നിര കളിക്കാരുമില്ലാതെ രണ്ടാംനിര ടീമിനെയാണ് പരമ്പരയില്‍ ഇന്ത്യ ഇറക്കുന്നത്. നായകന്‍ രോഹിത് ശര്‍മയെക്കൂടാതെ വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

ഏകദിന ക്രിക്കറ്റില്‍ വിന്‍ഡീസിനെതിരേ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ഈ വര്‍ഷം വിന്‍ഡീസ് ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഏകദിന പരമ്പര രോഹിത്തും സംഘവും തൂത്തുവാരിയിരുന്നു. നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ വിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഏറ്റവുധികം റണ്‍സ് നേടിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ശിഖര്‍ ധവാന്‍ (844 റണ്‍സ്)
നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് റണ്‍വേട്ടയില്‍ മൂന്നാംസ്ഥാനത്ത്. 844 റണ്‍സ് അദ്ദേഹം ഏകദിനത്തില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 27 ഇന്നിങ്‌സുകളില്‍ നിന്നും 32.4 ശരാശരിയില്‍ 88 സ്‌ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളുമ ധവാന്‍ നേടുകയും ചെയ്തു.

2013ലാണ് വിന്‍ഡീസിനെതിരേ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത്. ഇന്ത്യ 264 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ ധവാന്‍ 95 ബോളില്‍ നിന്നും 119 റണ്‍സോടെ ടീമിന്റെ ഹീറോയായി മാറുകയായിരുന്നു. എന്നാല്‍ സമീപകാലത്തു താരം അത്ര മികച്ച ഫോമിലല്ല. ഇംഗ്ലണ്ടുമായി അവസാനം കളിച്ച ഏകദിന പരമ്പരയില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച തുടങ്ങുന്ന ഏകദിന പരമ്പരയില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ധവാന്‍.
രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

രോഹിത് ശര്‍മ (1601 റണ്‍സ്)
നിലവിലെ സ്ഥിരം ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണ് വിന്‍ഡീസിനെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെയാള്‍. 1601 റണ്‍സ് ഹിറ്റ്മാന്റെ അക്കൗണ്ടിലുണ്ട്. 34 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തിട്ടുള്ളത്. 57.17 ശരാശരിയില്‍ 92 സ്‌ട്രൈക്ക് റേറ്റാണ് രോഹിത്തിനുള്ളത്. മൂന്നു സെഞ്ച്വറികളും 12 ഫിഫ്റ്റികളും അദ്ദേഹം കുറിക്കുകയും ചെയ്തു.

2018ലെ ഏകദിനത്തില്‍ വിന്‍ഡീസിനെതിരേ ഹിറ്റ്മാന്‍ 138 ബോളില്‍ വാരിക്കൂട്ടിയത് 162 റണ്‍സാണ്‍. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സും ഇതു തന്നെയാണ്. രോഹിത്തിന്റെ വണ്‍മാന്‍ ഷോ കണ്ട ഈ കളിയില്‍ ഇന്ത്യ 244 റണ്‍സിന്റെ വമ്പന്‍ വിജയവും കൊയ്തിരുന്നു. പക്ഷെ വരാനിരിക്കുന്ന പരമ്പരയില്‍ രോഹിത്തിനെ ഇന്ത്യ തീര്‍ച്ചയായും മിസ്സ് ചെയ്യും.
റിഷഭ് ഹേറ്റേഴ്‌സ് ഇതറിയണം- റണ്‍വേട്ടയില്‍ ഇന്ത്യയുടെ ഒന്നാമന്‍! രോഹിത് നാലാമത്

വിരാട് കോലി (2261 റണ്‍സ്)
വെസ്റ്റ് ഇന്‍ഡീസിനെതിരേ നിലവിലെ താരങ്ങളില്‍ ഇന്ത്യയുടെ റണ്‍മെഷീനെന്നു വിശേഷിപ്പിക്കാവുന്നത് വിരാട് കോലിയെയാണ്. ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് അദ്ദേഹമാണ്. 2261 റണ്‍സ് കോലി തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. പക്ഷെ രോഹിത് ശര്‍മയെപ്പോലെ കോലിയുടെയും സേവനം നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കു ലഭിക്കില്ല.

41 ഇന്നിങ്‌സുകളിലാണ് 2261 റണ്‍സ് വിന്‍ഡീസിനെതിരേ കോലി അടിച്ചെടുത്തത്. 2009ലായിരുന്നു അദ്ദേഹം ആദ്യമായി വിന്‍ഡീസിനെതിരേ ഇറങ്ങിയത്. ഏകദിനത്തില്‍ 66.5 എന്ന തകര്‍പ്പന്‍ ശരാശരിയാണ് കോലിക്കുള്ളത്. സ്‌ട്രൈക്ക് റേറ്റ് 97 ആണ്. ഒമ്പതു സെഞ്ച്വറികളും 11 ഫിഫ്റ്റികളും അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.

വിന്‍ഡീസിനെതിരേ ഒരുപിടി അവിസ്മരണീയ ഇന്നിങ്‌സുകള്‍ ഏകദിനത്തില്‍ ഇതിനകം കോലി കളിച്ചുകഴിഞ്ഞു. 2018ലെ പര്യടനത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ എല്ലാ ഇന്നിങ്‌സിലും കോലി സെഞ്ച്വറിയടിച്ചിരുന്നു. ഈ അപൂര്‍വ്വ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരമായും അന്നു അദ്ദേഹം മാറിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications