Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭ് ഹേറ്റേഴ്‌സ് ഇതറിയണം- റണ്‍വേട്ടയില്‍ ഇന്ത്യയുടെ ഒന്നാമന്‍! രോഹിത് നാലാമത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവിലെ താരങ്ങളില്‍ ഒരുപക്ഷെ ഏറ്റവുമധികം ഹേറ്റേഴ്‌സുള്ളയാള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കും. ഇതിന്റെ ഒരു പ്രധാന കാരണം സഞ്ജു സാംസണിനോടു ആരാധകര്‍ക്കുള്ള ഇഷ്ടം തന്നെയാണ്. റിഷഭ് മോശം ഫോമിലായിട്ടും അദ്ദേഹത്തിനു ടീം മാനേജ്‌മെന്റ് വീണ്ടും വീണ്ടും പിന്തുണ നല്‍കുകയാണെന്നും പക്ഷെ സഞ്ജുവിനു ഇതു ലഭിക്കുന്നില്ലെന്നുമാണ് ഹേറ്റേഴ്‌സ് ചൂണ്ടിക്കാണിക്കുന്നത്.

1

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റിഷഭിനെ ഇന്ത്യക്കു ആവശ്യമില്ലെന്നും ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹം മികച്ച ഇന്നിങ്‌സുകള്‍ കളിക്കുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതൊന്നുമല്ല യാഥാര്‍ഥ്യമെന്നാണ് കണക്കുകള്‍ അടിവരയിടുന്നത്. റിഷഭ് തീര്‍ച്ചയായും ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും ഈ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു.

2

നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഏകദിന ക്രിക്കറ്റില്‍ അവസാനത്തെ 10 ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ളവരെയെടുത്താല്‍ റിഷഭ് പന്താണ് അവിടെ തലപ്പത്ത് നില്‍ക്കുന്നത്. കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം ഇന്ത്യക്കായി അടിച്ചെടുത്തത് 466 റണ്‍സാണ്.

IND vs WI: ധവാന്റെ ടീം ഇന്ത്യക്കു മുന്നില്‍ വിന്‍ഡീസ് വിറയ്ക്കും! കാരണങ്ങളറിയാം

3

റിഷഭിനു പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. 429 റണ്‍സ് കഴിഞ്ഞ 10 ഏകദിന ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിക്കഴിഞ്ഞു. മൂന്നാമന്‍ നിലവില്‍ ടീമില്‍പ്പോലുമില്ലാത്ത അജിങ്ക്യ രഹാനെയാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അദ്ദേഹം 384 റണ്‍സെടുത്തിട്ടുണ്ട്. 380 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് നാലാമതുള്ളത്.

4

ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ച താരങ്ങളിലൊരാളായിരുന്നു റിഷഭ് പന്ത്. അപരാജിത സെഞ്ച്വറിയുമായി അദ്ദേഹം ഇന്ത്യക്കു അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സമ്മാനിച്ചിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ചെയ്തിരുന്നു. 125 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. 113 ബോളുകള്‍ നേരിട്ട താരം 16 ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു.

IND vs ENG: രോഹിത്തിന് ഹാര്‍ദിക്കിനോടു അസൂയ! ഇല്ലെങ്കില്‍ ഇങ്ങനെ ചെയ്യുമോ? വിമര്‍ശനം

5

260 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലിനു 72 റണ്‍സിലേക്കു വീണ് പരാജയം മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ റിഷഭും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് 133 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ കളിയിലേക്കു തിരിച്ചു വരികയായിരുന്നു. ഹാര്‍ദിക് 55 ബോളില്‍ നിന്നും 10 ബൗണ്ടറികളടക്കം 71 റണ്‍സെടുത്തു. നാലു വിക്കറ്റുകളുമായി ബൗളിങിലും താരം മിന്നിയിരുന്നു.

6

അതേസമയം, റിഷഭ് പന്ത് അടുത്തതായി കളിക്കുക ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലാണ്. അഞ്ചു മല്‍സരങ്ങളുടേതാണ് പരമ്പര. 22ന് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുകയാണ്. റിഷഭിനു ഈ പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. പകരം സഞ്ജു സാംസണാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. ഇഷാന്‍ കിഷനാണ് സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്

Story first published: Tuesday, July 19, 2022, 16:26 [IST]
Other articles published on Jul 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+