For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ധവാന്റെ ടീം ഇന്ത്യക്കു മുന്നില്‍ വിന്‍ഡീസ് വിറയ്ക്കും! കാരണങ്ങളറിയാം

മൂന്നു മല്‍സരങ്ങളുടേതാണ് പരമ്പര

ഇംഗ്ലണ്ട് ദൗത്യം വിജയകരമായി അവസാനിപ്പിച്ച ടീം ഇന്ത്യ അടുത്തതായി വെസ്റ്റ് വെസ്റ്റ് ഇന്‍ഡീസിലേക്കാണ് പറക്കുന്നത്. അവിടെ ഏകദിന, ടി20 പരമ്പരകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളും മെന്‍ ഇന്‍ ബ്ലൂ വിന്‍ഡീസില്‍ കളിക്കും. രണ്ടു പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു.

1

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ കളിക്കര്‍ക്കു വിശ്രമം നല്‍കിയാണ് ഏകദിനത്തില്‍ ഇന്ത്യ ഇറങുന്നത്. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുക. സഞ്ജു സാംസണുള്‍പ്പെടെയുള്ളവര്‍ ടീമിന്റെ ഭാഗമാണ്. ഈ മാസം 22നാണ് ഏകദിന പരമ്പരയാരംഭിക്കുന്നത്. ഏകദിനത്തില്‍ ഇതുവരെ

2

136 മല്‍സരങ്ങളിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടിയത്. ഇതില്‍ 67 കളികളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 63 മല്‍സരങ്ങളില്‍ വിന്‍ഡീസും ജയം നേടി. മുന്‍നിര കളിക്കാരില്ലെങ്കിലും വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കെതിരേ വിന്‍ഡീസ് പതറിയേക്കും. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണന്നറിയാം.

IND vs ENG: ബട്‌ലറുടെ വലിയ പിഴ, നന്ദി പറഞ്ഞ് റിഷഭ് ഫാന്‍സ്!- ഇതാണ് സംഭവം

വിന്‍ഡീസിന്റെ നിലവിലെ ഫോം

വിന്‍ഡീസിന്റെ നിലവിലെ ഫോം

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ നിലവിലെ ഫോമും സമീപകാലത്തു അവര്‍ക്കെതിരേ ഇന്ത്യ പുലര്‍ത്തിയ ആധിത്യവുമാണ് ആദ്യത്തെ കാരണം. ഈ വര്‍ഷം 15 ഏകദിനങ്ങളിലാണ് വിന്‍ഡീസ് ടീം കളിച്ചിട്ടുള്ളത്. ഇതില്‍ അവര്‍ക്കു ജയിക്കാനായത് വെറും നാലു കളികളിലാണ്. ഇവയാവട്ടെ നെതര്‍ലാന്‍ഡ്‌സ്, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരേയുമായിരുന്നു.
നാട്ടില്‍ അയര്‍ലാന്‍ഡിനോടും ബംഗ്ലാദേശിനോടും ഏകദിന പരമ്പരകളില്‍ തോറ്റ വിന്‍ഡീസ് രണ്ടു എവേ പരമ്പരകളിലും പരാജയപ്പെട്ടു. ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.

4

അവസാനമായി കളിച്ച ആറു ഏകദിനങ്ങളിലും വിന്‍ഡീസിനു ജയിക്കാനായിട്ടില്ല. ഇന്ത്യക്കെതിരേ നാട്ടില്‍ അവസാനം കളിച്ച 10 ഏകദിനങ്ങളില്‍ രണ്ടെണ്ണത്തിലാണ് വിന്‍ഡീസ് ജയം നേടിയത്. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ നിക്കോളാസ് പൂരനും സംഘവും ഇന്ത്യക്കെതിരേയും പാടുപെടും.

IND vs WI: ധവാന്‍- ഇഷാന്‍ ഓപ്പണിങ്, സഞ്ജു മൂന്നാമന്‍, ഇന്ത്യയുടെ സാധ്യതാ ഇലവന്‍

സ്പിന്നര്‍മാര്‍ക്കെതിരായ പ്രകടനം

സ്പിന്നര്‍മാര്‍ക്കെതിരായ പ്രകടനം

സ്പിന്നര്‍മാര്‍ക്കെതിരേ ബാറ്റര്‍മാരുടെ ദയനീയ പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മറ്റൊരു പ്രധാന വീക്ക്‌നെസ്. അവസാനമായി ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇതു തുറന്നു കാണിക്കപ്പെടുകയും ചെയ്തിരുന്നു. സ്പിന്നര്‍മാരുടെ മികവില്‍ വിന്‍ഡീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ബംഗ്ലാദേശ് തൂത്തുവാരിയിരുന്നു. ഒരു മല്‍സരത്തില്‍പ്പോലും 200 റണ്‍സ് കടക്കാനും വിന്‍ഡീസിനായില്ല.

6

ആദ്യ ഏകദിനത്തില്‍ 141 റണ്‍സിനു വിന്‍ഡീസ് ഓള്‍ഔട്ടായിരുന്നു. തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളില്‍ 108, 178 എന്നിങ്ങനെയായിരുന്നു വിന്‍ഡീസിന്റെ സ്‌കോറുകള്‍. മികച്ച സ്പിന്‍ നിരയുമായിട്ടാണ് ഇന്ത്യ വരാനിരിക്കുന്ന പരമ്പരയില്‍ കളിക്കുന്നത്. അതുകൊണ്ടു തന്നെ വിന്‍ഡീസിനു റണ്ണെടുക്കുക ദുഷ്‌കരമാവുകയും ചെയ്യും. യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കുന്നത്.

ഇന്ത്യന്‍ താരങ്ങള്‍ തകര്‍പ്പന്‍ ഫോമില്‍

ഇന്ത്യന്‍ താരങ്ങള്‍ തകര്‍പ്പന്‍ ഫോമില്‍

ഏകദിന പരമ്പരയിലെ ഇന്ത്യന്‍ താരങ്ങലില്‍ പലരും മികച്ച ഫോമിലാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബാറ്റിങില്‍ മികച്ച ഫോമിലാണ്. ഈ മാസമാദ്യം ഇംഗ്ലണ്ടിനെതിരേ നടന്നഅഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു.

8

സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും മികച്ച ഫോമിലാണ് പന്തെറിയുന്നത്. ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തില്‍ നാലും മൂന്നാമങ്കത്തില്‍ മൂന്നും വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് തകര്‍പ്പന്‍ ഫോമിലുള്ള മറ്റൊരു താരം. അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ സെഞ്ച്വറിയടക്കം 151 റണ്‍സെടുത്ത ഹൂഡ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു. സൂര്യകുമാര്‍ യാദവും മിന്നുന്ന ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ അദ്ദേഹം കന്നി സെഞ്ച്വറി കുറിച്ചിരുന്നു,

Story first published: Monday, July 18, 2022, 13:04 [IST]
Other articles published on Jul 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+