ഐപിഎല്ലില്‍ വിളിച്ചാല്‍ ഇവര്‍ നോ പറയില്ല, ഇന്ത്യയെങ്കില്‍ പരിക്കോട് പരിക്ക്!

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പരിക്കിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. പരിക്കു കാരണം അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ബുംറ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബുംറ ടൂര്‍ണമെന്റിലുണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം.

Also Read: IND vs SA T20: 'കട്ടൗട്ടും മാസ് ഡയലോഗും', പവനായി ശവമായി, രോഹിത്തിന് ട്രോള്‍ പൂരംAlso Read: IND vs SA T20: 'കട്ടൗട്ടും മാസ് ഡയലോഗും', പവനായി ശവമായി, രോഹിത്തിന് ട്രോള്‍ പൂരം

നാലു മാസമെങ്കിലും ബുംറ കളിക്കില്ല

നാലു മാസമെങ്കിലും ബുംറ കളിക്കില്ല

പുറംഭാഗത്തിനേറ്റ പരിക്കു കാരണമാണ് ബുംറയ്ക്കു ലോകകപ്പ് നഷ്ടമാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുങ്ങിയത് നാലു മാസമെങ്കിലും അദ്ദേഹത്തിനു മല്‍സരരംഗത്തു നിന്നു മാറി നില്‍ക്കേണ്ടി വന്നേക്കും. ബുംറയുടെ പരിക്കിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഒരു മല്‍സരം പോലും മിസ്സാവാതെ അദ്ദേഹം കളിക്കാറുണ്ടെന്നും ദേശീയ ടീമിലെത്തിയാല്‍ പലപ്പോഴും പരിക്കാണമെന്നുമാണ് വിമര്‍ശകരുടെ ആരോപണം. ഐപിഎല്ലില്‍ എല്ലായ്‌പ്പോഴും കളിക്കുകയും എന്നാല്‍ ദേശീയ ടീമിനായി പലപ്പോഴും പുറത്തിരിക്കുകയും ചെയ്യാറുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. ഇടംകൈയന്‍ സ്പിന്നറായ അദ്ദേഹം നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമാണ്. കഴിഞ്ഞ സീസണില്‍ ടീമിനായി ശ്രദ്ധേയമായ പ്രകടനവും കുല്‍ദീപ് നടത്തിയിരുന്നു. 21 വിക്കറ്റുകളുമായി കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ അദ്ദേഹം അഞ്ചാംസ്ഥാനത്തുമുണ്ടായിരുന്നു.
അതിനു ശേഷം ഇന്ത്യന്‍ ടീമിനു വേണ്ടി ചില മല്‍സരങ്ങളില്‍ കുല്‍ദീപ് ഇറങ്ങിയിരുന്നു. പക്ഷെ പരിക്കുകള്‍ കാരണം പല മല്‍സരങ്ങളും അദ്ദേഹം മിസ്സ് ചെയ്യു.

പരിക്കുകള്‍ വില്ലന്‍

പരിക്കുകള്‍ വില്ലന്‍

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് ഉള്‍പ്പെട്ടിരുന്നു. പക്ഷെ പരിക്കു കാരണം പിന്നീട് പിന്‍മാറുകയായിരുന്നു. ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമാവുന്നതില്‍ കുല്‍ദീപിനെ പലപ്പോഴും തടയുന്നത് പരിക്കുകളാണ്. പക്ഷെ ഐപിഎല്ലില്‍ 2021 മാറ്റിനിര്‍ത്തിയാല്‍ 2016 മുതലുള്ള സീസണുകളിലെല്ലാം അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു.

Also Read: IND vs SA T20: ആദ്യ മത്സരം ജയിച്ചു, പക്ഷെ ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ!, മൂന്ന് ആശങ്കകള്‍

ടി നടരാജന്‍

ടി നടരാജന്‍

ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റുമായ ടി നടരാജന്‍ ഐപിഎല്ലിലാണ് എല്ലായ്‌പ്പോഴും സ്ഥിരമായി കളിക്കുകയും പെര്‍ഫോം ചെയ്യുകയും ചെയ്യാറുള്ളത്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റില്‍ നിന്നും മൂന്നും രണ്ട് ഏകദിനങ്ങളില്‍ നിന്നും മൂന്നും നാലു ടി20കളില്‍ നിന്നും ഏഴും വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുമുണ്ട്.
പക്ഷെ പരിക്ക് നടരാജന്റെ കരിയറില്‍ അപ്രതീക്ഷിത വില്ലനായി മാറി. ഇതോടെ ദേശീയ ടീമിനു പുറത്തായ നട്ടു പിന്നീടൊരിക്കലും മടങ്ങിവന്നിട്ടുമില്ല.

18 വിക്കറ്റുകള്‍ വീഴ്ത്തി

18 വിക്കറ്റുകള്‍ വീഴ്ത്തി

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പമായിരുന്നു അദ്ദേഹം. 11 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. പക്ഷെ പരിക്കുകള്‍ കാരണം ഇന്ത്യന്‍ ടീമിലേക്കു ഇനിയും തിരിച്ചെത്താന്‍ നടരാജനായിട്ടില്ല. പക്ഷെ ഐപിഎല്‍ വന്നാല്‍ വീണ്ടും അദ്ദേഹം തുടര്‍ച്ചയായി കളിക്കുന്നതും കാണാം.

Also Read: IND vs SA T20: ധോണിയേയും കടത്തിവെട്ടി ഹിറ്റ്മാന്‍, ക്യാപ്റ്റന്‍സിയില്‍ ചരിത്ര നേട്ടം, അറിയാം

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദറാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം. ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം കളിച്ചുകഴിഞ്ഞു. ഒരു സമയത്ത് ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു വാഷിഷ്ടണ്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി അഞ്ചു ടി20കളും നാലു ടെസ്റ്റുകളുമാണ് താരം കളിച്ചത്. എന്നാല്‍ വര്‍ഷം ഒരു ടി20യോ, ടെസ്‌റ്റോ വാഷിങ്ടണ്‍ ഇനിയും കളിച്ചിട്ടില്ലെന്നു കാണാം.

ടി20 ലോകകപ്പ് നഷ്ടമായി

ടി20 ലോകകപ്പ് നഷ്ടമായി

ഫെബ്രുവരിയില്‍ മൂന്ന് ഏകദിനങ്ങളില്‍ താരം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പും വാഷിങ്ടണിനു നഷ്ടമായിരുന്നു.
പക്ഷെ കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി അദ്ദേഹം ഒമ്പത് മല്‍സരങ്ങളില്‍ കളിക്കുകയും ആറു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു. 2017 മുതല്‍ എല്ലാ സീസണുകളിലെയും ഐപിഎല്ലില്‍ വാഷിങ്ണ്‍ കളിച്ചിട്ടുമുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, September 29, 2022, 21:17 [IST]
Other articles published on Sep 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X