IND vs SA T20: ധോണിയേയും കടത്തിവെട്ടി ഹിറ്റ്മാന്‍, ക്യാപ്റ്റന്‍സിയില്‍ ചരിത്ര നേട്ടം, അറിയാം

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 16.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ബൗളര്‍മാര്‍ കളം വാണ മത്സരത്തില്‍ കെ എല്‍ രാഹുല്‍ (51*) സൂര്യകുമാര്‍ യാദവ് (50*) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ തുണച്ചത്.
രോഹിത് ശര്‍മ ഡെക്കിനും വിരാട് കോലി 3 റണ്‍സിനും പുറത്തായെങ്കിലും രാഹുലും സൂര്യയും ചേര്‍ന്ന് ഇന്ത്യ വിജയ തീരത്തേക്കെത്തിച്ചു. രോഹിത് ശര്‍മയുടെ മോശം ബാറ്റിങ് പ്രകടനത്തിന്റെ പേരില്‍ ഒരുഭാഗത്ത് ട്രോളുകളുണ്ടെങ്കിലും മറ്റൊരു വശത്ത് വമ്പന്‍ ക്യാപ്റ്റന്‍സി റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുടെ റെക്കോഡിനെ മറികടന്ന് ഒരു കലണ്ടര്‍വര്‍ഷം കൂടുതല്‍ ടി20 ജയം നേടുന്ന ഇന്ത്യന്‍ നായകനെന്ന ബഹുമതിയാണ് രോഹിത് നേടിയെടുത്തത്.

16 ജയമാണ് ഈ വര്‍ഷം രോഹിത് ഇന്ത്യക്ക് നേടിക്കൊടുത്തത്. 2016ല്‍ ഇന്ത്യയെ 15 ജയത്തിലേക്കെത്തിക്കാന്‍ ധോണിക്കായിരുന്നു. ഈ റെക്കോഡാണ് രോഹിത് മറികടന്നത്. ഈ പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. കൂടാതെ ടി20 ലോകകപ്പും വരാനിരിക്കെ ഈ റെക്കോഡില്‍ രോഹിത് ഇനിയും ഏറെ മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ രോഹിത്തിന് ബാറ്റിങ്ങില്‍ വലിയ സ്‌കോര്‍ നേടാനാവാതെ പോയത് നിരാശയായി മാറി.
മറ്റ് പല റെക്കോഡുകളും മത്സരത്തില്‍ പിറന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ 91 ടി20 ഇന്നിങ്‌സ് കളിച്ചപ്പോള്‍ ആദ്യമായി ഡെക്കായത് കാര്യവട്ടാത്താണ്. ഡെക്കാവാതെ 90 ടി20 മത്സരങ്ങളെന്ന റെക്കോഡിന് ഇപ്പോള്‍ ബ്രേക്കിട്ടിരിക്കുകയാണ്. മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം പ്രയാസപ്പെട്ട പിച്ചില്‍ വെടിക്കെട്ട് ഫിഫ്റ്റി നേടിയ സൂര്യകുമാര്‍ ഈ വര്‍ഷം 732 റണ്‍സാണ് സ്വന്തമാക്കിയത്.
പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാ

ഒരു കലണ്ടര്‍ വര്‍ഷം ഇന്ത്യക്കാരന്‍ ടി20യില്‍ നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. ഇന്ത്യയുടെ ആര്‍ അശ്വിന്‍ നാല് ഓവര്‍ പന്തെറിഞ്ഞപ്പോള്‍ വിട്ടുകൊടുത്തത് വെറും 8 റണ്‍സാണ്. ഒരു ടി20 ഇന്നിങ്‌സില്‍ കുറവ് റണ്‍സ് വിട്ടുകൊടുക്കുന്നവരുടെ റെക്കോഡില്‍ അശ്വിനും എത്തിയിരിക്കുന്നു. ഇന്ത്യയുടെ ടി20 ചരിത്രത്തിലെ ഏറ്റവും കുറവ് പര്‍പ്ലേ സ്‌കോറെന്ന നാണക്കേടും ഈ മത്സരത്തിലൂടെ പിറന്നു. പവര്‍പ്ലേയില്‍ 1 വിക്കറ്റിന് 17 എന്ന നിലയിലായിരുന്നു ഇന്ത്യ. 2016ല്‍ പാകിസ്താനെതിരേ 3 വിക്കറ്റിന് 23 എന്നതായിരുന്നു ഇതിന് മുമ്പത്തെ ഇന്ത്യയുടെ കുറഞ്ഞ പവര്‍പ്ലേ സ്‌കോര്‍

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്ക് അവസാന 7 മത്സരത്തില്‍ നിന്ന് നേടിയത് 46 റണ്‍സാണ്. 6.57 മാത്രമാണ് ശരാശരി. ഒരു കലണ്ടര്‍വര്‍ഷം കൂടുതല്‍ ടി20 സിക്‌സുകള്‍ നേടുന്ന താരമായും സൂര്യകുമാര്‍ മാറി. 45 സിക്‌സാണ് ഈ വര്‍ഷം ഇതുവരെ സൂര്യകുമാര്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോം ആശങ്കയുണ്ടാക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവസാന അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 32 റണ്‍സാണ് രോഹിത് നേടിയത്. ശരാശരി 6.40.
IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

പവര്‍പ്ലേയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളാണ് നേടിയത്. ഇത് അഞ്ചാം തവണയാണ് പവര്‍പ്ലേക്കുള്ളില്‍ എതിരാളികളുടെ ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യ നേടുന്നത്. 2007ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ, 2016ല്‍ ശ്രീലങ്കയ്‌ക്കെതിരേ, 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ, 2022ല്‍ അഫ്ഗാനിസ്ഥാനെതിരേയുമാണ് നേരത്തെ ഇന്ത്യ ഈ നേട്ടത്തിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications