Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: ആദ്യ മത്സരം ജയിച്ചു, പക്ഷെ ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ!, മൂന്ന് ആശങ്കകള്‍

1

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരിക്കുകയാണ്. ബൗളര്‍മാര്‍ കളം വാണ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയലക്ഷ്യം മറികടന്നത്. കെ എല്‍ രാഹുലിന്റെയും (51*) സൂര്യകുമാര്‍ യാദവിന്റെയും (50*) അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് ഗംഭീര ജയമൊരുക്കിയത്.

ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. അര്‍ഷദീപ് സിങ് മൂന്ന് വിക്കറ്റും ദീപക് ചഹാറും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി ഇന്ത്യക്കായി തിളങ്ങി. 9 റണ്‍സിനിടെ ദക്ഷിണാഫ്രിക്കയുടെ അഞ്ച് ബാറ്റ്സ്മാന്‍മാരെ കൂടാരം കയറ്റാന്‍ ഇന്ത്യക്ക് സാധിച്ചു. ടി20 ലോകകപ്പ് ഒക്ടോബര്‍ 16ന് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ജയമാണിത്. എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ ഇപ്പോഴും ചില ആശങ്കകള്‍ തുടരുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഓപ്പണര്‍മാര്‍ ക്ലിക്കാവുന്നില്ല

ഓപ്പണര്‍മാര്‍ ക്ലിക്കാവുന്നില്ല

ഇന്ത്യയുടെ വലിയ തലവേദന ഓപ്പണിങ് കൂട്ടുകെട്ടിലാണെന്നതാണ് വാസ്തവം. ഇന്ത്യക്കായി ഓപ്പണിങ്ങില്‍ ഇറങ്ങുന്നത് നായകന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ്. രണ്ട് പേരും ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച വ്യക്തിഗത റെക്കോഡുള്ളവരാണ്. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് വരുമ്പോള്‍ രണ്ട് പേര്‍ക്കും വലിയൊരു കൂട്ടുകെട്ട് സൃഷ്ടിക്കാനാവുന്നില്ല. രോഹിത് അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ നിലയുറപ്പിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്.

2

രണ്ട് പേരും ചേര്‍ന്ന് സമീപകാലത്ത് ഇറങ്ങിയ മത്സരങ്ങളിലെല്ലാം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിച്ചട്ടില്ല. 2021ലെ ടി20 ലോകകപ്പിലും ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഫ്ളോപ്പായിരുന്നു. പ്രധാന മത്സരങ്ങളില്‍ ഇവര്‍ക്ക് തിളങ്ങാനാവാത്തതാണ് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20യില്‍ 9 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ പിറന്നത്. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരത്തിനുള്ളില്‍ ഓപ്പണിങ് കൂട്ടുകെട്ടിന് തിളങ്ങാനാവാത്ത പക്ഷം ടി20 ലോകകപ്പിന് മുമ്പ് മാറ്റത്തിന് ഇന്ത്യ നിര്‍ബന്ധിതരാവും.

പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാ

രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്

രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പദ്ധതികള്‍ ആക്രമണത്തിലൂന്നിയുള്ളതാണെന്ന് നായകന്‍ രോഹിത് ശര്‍മ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ടി20യില്‍ ബാറ്റിങ് നിര കടന്നാക്രമിച്ച് തന്നെ മുന്നോട്ട് പോകേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. സ്ട്രൈക്കറേറ്റ് ഉയര്‍ത്തി കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. രോഹിത് പെട്ടെന്ന് പുറത്തായാല്‍ പവര്‍പ്ലേയില്‍ ഇന്ത്യയുടെ റണ്ണൊഴുക്കിന്റെ വേഗം കുറയുന്ന അവസ്ഥ.

രാഹുലിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാവാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20യില്‍ 56 പന്തില്‍ 51 റണ്‍സാണ് രാഹുല്‍ നേടിയത്. നാല് സിക്സും രണ്ട് ഫോറും പറത്തിയ താരത്തിന്റെ സ്ട്രൈക്കറേറ്റ് 91.07 ആയിരുന്നു. രാഹുല്‍ അല്‍പ്പം കൂടി വേഗത്തില്‍ റണ്‍സുയര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം.

IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

മധ്യനിരയില്‍ റിഷഭ് വേണോ?

മധ്യനിരയില്‍ റിഷഭ് വേണോ?

റിഷഭ് പന്തിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. ദിനേഷ് കാര്‍ത്തിക്-റിഷഭ് പന്ത് എന്നിവരിലൊരാളെയാവും ഇന്ത്യ ടി20 ലോകകപ്പ് പ്ലേയിങ് 11 ഉള്‍പ്പെടുത്തുക. റിഷഭ് പന്തിന്റെ കാര്യം ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനത്തിലൂടെ തീരുമാനിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ആരാധകര്‍. റിഷഭ് പന്തിനെ ആദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. റിഷഭ് പ്ലേയിങ് 11 വേണോ വേണ്ടയോ എന്നത് ഇപ്പോഴും വലിയ ആശങ്കയായി ടീമിന് മുന്നിലുള്ള ചോദ്യമാണ്.

Story first published: Thursday, September 29, 2022, 11:19 [IST]
Other articles published on Sep 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+