വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്വിങ്ങുകളുടെ രാജകുമാരന് വിട, ഇര്‍ഫാന്‍ പഠാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് വിരമിക്കാനുള്ള തീരുമാനം ഇര്‍ഫാന്‍ പഠാന്‍ അറിയിച്ചത്. ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി-20 മത്സരങ്ങളും കളിച്ച താരമാണ് ഇര്‍ഫാന്‍ പഠാന്‍. ഒന്നര പതിറ്റാണ്ട് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2003 -ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു പഠാന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്ന് അദ്ദേഹത്തിന് പ്രായം 19.

താരതമ്യം അക്രവുമായി

പ്രതാപകാലത്ത് പാക് ഇതിഹാസ താരം വസീം അക്രവുമായാണ് ഇര്‍ഫാന്‍ പഠാന്‍ താരതമ്യം ചെയ്യപ്പെട്ടത്. ഇക്കാലത്ത് വശ്യമനോഹരമായ സ്വിങ്ങുകള്‍ക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കാന്‍ ഈ ഇടംകയ്യന്‍ മീഡിയം പേസര്‍ക്കായി.2006 -ലെ കറാച്ചി ടെസ്റ്റില്‍ ആദ്യ ദിനം ആദ്യ ഓവറില്‍ ത്രസിപ്പിക്കുന്ന ഹാട്രിക്ക് കുറിച്ചതാണ് താരത്തിന്റെ കരിയറിലെ ചരിത്ര മുഹൂര്‍ത്തങ്ങളിലൊന്ന്. അന്നത്തെ ആദ്യ ഓവറില്‍ സല്‍മാന്‍ ബട്ട്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ് എന്നിവരെ പഠാന്‍ പറഞ്ഞയക്കുമ്പോള്‍ പാകിസ്താന്റെ നില --- മൂന്നു വിക്കറ്റിന് പൂജ്യം റണ്‍സ്!

മാന്ത്രിക സ്പെൽ

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ബൗളറും ആദ്യ ഓവറില്‍ ഹാട്രിക് നേട്ടം കൈവരിച്ചിട്ടില്ല. 2007 -ലെ പ്രഥമ ട്വന്റി-20 ലോകകപ്പിലും ഇന്ത്യയുടെ കുന്തമുനയായിരുന്നു ഇര്‍ഫാന്‍ പഠാന്‍. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫൈനലില്‍ പാകിസ്താനെതിരെ പഠാന്‍ എറിഞ്ഞ മാന്ത്രിക സ്‌പെല്‍ ഇന്ത്യന്‍ ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു. നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

Most Read: കളിക്കാന്‍ ആളില്ല, ബാറ്റിങ് പരിശീലകനെ പന്ത്രണ്ടാമനാക്കി ന്യൂസിലാന്‍ഡ്

ബാറ്റ്സ്മാനായും തിളങ്ങി

കേവലം ബൗളറെന്ന ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കാത്ത കളിക്കാരനായിരുന്നു ഇര്‍ഫാന്‍ പഠാന്‍. ബാറ്റിങ് മികവ് മുന്‍നിര്‍ത്തി ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്ത ചരിത്രവും പഠാന് പറയാനുണ്ട്.2008 -ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വിരേന്ദര്‍ സെവാഗിനൊപ്പം ഓപ്പണ്‍ ചെയ്ത ഇര്‍ഫാന്‍ പഠാന്‍ എതിരാളികളെ പോലും അത്ഭുതപ്പെടുത്തി. ഓപ്പണര്‍ റോളിന് പുറമെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായും ഫിനിഷറായും പഠാന്‍ ലോക ക്രിക്കറ്റില്‍ തിളങ്ങിയിട്ടുണ്ട്.

പരുക്ക് വില്ലനായി

ഇതേസമയം, പരുക്ക് വില്ലനായപ്പോള്‍ താരത്തിന് പഴയ പ്രതിച്ഛായ നഷ്ടപ്പെട്ടു. 2012 ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഇര്‍ഫാന്‍ പഠാന്‍ ഏറ്റവും അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. 2013 ഐസിസി ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

Most Read: ഇത് ചോപ്രയുടെ ദശാബ്ദത്തിലെ ഏകദിന ടീം... ഇന്ത്യയില്‍ നിന്ന് 4 പേര്‍, വാര്‍ണറും ഗെയ്‌ലുമില്ല

ഐപിഎൽ കരിയർ

ടെസ്റ്റ് ക്രിക്കറ്റില്‍ കൃത്യം നൂറു വിക്കറ്റുകളുണ്ട് പഠാന്റെ പേരില്‍. ഏകദിനത്തില്‍ 173 വിക്കറ്റുകളും ട്വന്റി-20 -യില്‍ 28 വിക്കറ്റുകളും ഇദ്ദേഹം നേടി. 27 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തതാണ് പഠാന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. 103 മത്സരങ്ങളില്‍ നിന്നും 80 വിക്കറ്റുകളാണ് ഐപിഎല്ലില്‍ പഠാന്റെ സമ്പാദ്യം. നിലവില്‍ ജമ്മു കശ്മീര്‍ ടീമിന്റെ പരിശീലകനും മെന്‍ഡറുമാണ് ഇര്‍ഫാന്‍ പഠാന്‍.

Story first published: Saturday, January 4, 2020, 17:17 [IST]
Other articles published on Jan 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X