ഇത് ചോപ്രയുടെ ദശാബ്ദത്തിലെ ഏകദിന ടീം... ഇന്ത്യയില്‍ നിന്ന് 4 പേര്‍, വാര്‍ണറും ഗെയ്‌ലുമില്ല

ദില്ലി: കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ഏകദിന ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും ഇപ്പോള്‍ കമന്ററിയിലൂടെ ശ്രദ്ധേയനുമായ ആകാശ് ചോപ്ര. ഒരുപിടി മികച്ച താരങ്ങള്‍ ചോപ്രയുടെ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധേയരായ ചില കളിക്കാരെ പരിഗണിച്ചതുമില്ല.
ഇന്ത്യയില്‍ നിന്നു നാലു താരങ്ങളാണ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവുമധികം താരങ്ങളുള്ളതും ഇന്ത്യയില്‍ നിന്നാണ്. ദക്ഷിണാഫ്രിക്കയുടെ മൂന്നു താരങ്ങളും ടീമിലെത്തി.

വാര്‍ണറും ഗെയ്‌ലുമില്ല
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലും ചോപ്രയുടെ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയോടൊപ്പം ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയെയാണ് അദ്ദേഹം ടീമിലെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ടീമിലെ മൂന്നാമന്‍.

വിക്കറ്റ് കാക്കാന്‍ ധോണി
മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ചോപ്രയുടെ ഇലവന്റെ വിക്കറ്റ് കാക്കുക. ബാറ്റിങില്‍ കോലിക്കു പിന്നില്‍ നാലാമനായി ഇറങ്ങുന്നത് ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ്.
ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ റോസ് ടെയ്‌ലറാണ് അഞ്ചാമന്‍. ആറാമനായി ധോണിയും ഏഴാം നമ്പറില്‍ ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനും കളിക്കും.

തകര്‍പ്പന്‍ ബൗളിങ് നിര
ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും ഇന്ത്യയുടെ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയും ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്കയുമാണ് ചോപ്രയുടെ ഇലവന്റെ പേസ് ബൗളിങ് കൈകാര്യം ചെയ്യുന്നത്. ഏക അംഗീകൃത സ്പന്നറായി ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ താരം ഇമ്രാന്‍ താഹിറും ഉള്‍പ്പെട്ടിട്ടുണ്ട്.
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ചോപ്ര ദശാബ്ദത്തിലെ ഏകദിന ടീമിനെ കണ്ടെത്തിയത്. ടീമിനു താഴെ ആരാധകരുടെ അഭിപ്രായവും അദ്ദേഹം തേടിയിട്ടുണ്ട്.

ചോപ്രയുടെ ഏകദിന ടീം
രോഹിത് ശര്‍മ (ഇന്ത്യ), ഹാഷിം അംല (ദക്ഷിണാഫ്രിക്ക), വിരാട് കോലി (ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്), എംഎസ് ധോണി (ഇന്ത്യ), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), ലസിത് മലിങ്ക (ശ്രീലങ്ക), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ), ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications