വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ജഡ്ഡുവടക്കം രണ്ടു പേരെ സിഎസ്‌കെ വിറ്റേക്കും! മുംബൈ ഒരാളെ കൈവിടും

നവംബറിലായിരിക്കും കൈമാറ്റ വിപണി തുറക്കുക

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള ട്രേഡിങ് വിന്‍ഡോ നവംബറില്‍ തുറക്കാനിരിക്കെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഏതൊക്കെ കളിക്കാരെയായിരിക്കും പത്തു ഫ്രാഞ്ചൈസികള്‍ വില്‍പ്പനയ്ക്കു വയ്ക്കുകയെന്നാണ് ആകാംക്ഷയുണര്‍ത്തുന്ന ചോദ്യം. കഴിഞ്ഞ സീസണില്‍ വന്‍ തുക മുടക്കി ടീമിലേക്കു കൊണ്ടു വന്നിട്ടും ഫ്‌ളോപ്പായി മാറിയ ചില ഫ്രാഞ്ചൈസികള്‍ കൈവിടാന്‍ സാധ്യത കൂടുതലാണ്.

IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

1

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മിനി ലേലത്തിനു മുമ്പ് തങ്ങള്‍ക്കു ആവശ്യമില്ലാത്ത കളിക്കാരെ വിറ്റ് കാശാക്കാന്‍ ഫ്രാഞ്ചൈസികള്‍ക്കു മുന്നിലുള്ള അവസരമായിരിക്കും ട്രേഡിങ് വിന്‍ഡോ. ഡിസംബര്‍, ജനുവരി അല്ലെങ്കില്‍ ഫെബ്രുവരി ആദ്യം ലേലം നടത്താനാണ് ആലോചിക്കുന്നതെന്നും ട്രേഡിങ് വിന്‍ഡോ പതിവു പോലെ നവംബറിലോ, ഡിസംബര്‍ ആദ്യമോ തുറക്കുമെന്നും ബിസിസ്ിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

2

ട്രേഡിങ് വിന്‍ഡോയില്‍ എല്ലാവരുടെയും ശ്രദ്ധ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ആയിരിക്കും. കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ അവര്‍ വില്‍പ്പനയ്ക്കു വയ്ക്കുമോയെന്നതാണ് ചോദ്യം. ജഡ്ഡുവും ഫ്രാഞ്ചൈസിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലാണ് സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വച്ച് ജഡേജയെ നായകസ്ഥാനത്തു നിന്നും സിഎസ്‌കെ നീക്കിയതു മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം.

3

ജഡ്ഡു ടീമിന്റെ നായകനായിരുന്നപ്പോഴും കളിക്കളത്തില്‍ പലപ്പോഴും തീരുമാനങ്ങളെടുത്തിരുന്നത് എംഎസ് ധോണിയായിരുന്നു. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നായിരുന്നു ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയത്. ധോണിയെ വീണ്ടും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയുമായിരുന്നു.

ലാസ്റ്റ് ബോള്‍/ സൂപ്പര്‍ ഓവര്‍ ഏതു ഫിനിഷ് ഇഷ്ടം? എന്ത് സൂപ്പര്‍ പവര്‍ വേണം? സഞ്ജു പറയുന്നു

4

ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയ ശേഷം ചില മല്‍സരങ്ങള്‍ മാത്രമേ രവീന്ദ്ര ജഡേജ കളിച്ചിരുന്നുള്ളൂ. പരിക്കെന്ന കാരണം ചൂണ്ടിക്കാട്ടി താരം സീസണിലെ ബാക്കി മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുകയായിരുന്നു. അതിനു ശേഷം ജഡേജയും സിഎസ്‌കെ മാനേജ്‌മെന്റും തമ്മില്‍ ഒരിക്കല്‍പ്പോലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. മാത്രമല്ല ജഡേജ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സിഎസ്‌കെയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോസുമെല്ലാം നീക്കം ചെയ്തിരുന്നു. ഇതോടെയാണ് താരവും ഫ്രാഞ്ചൈസിയും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്നു പുറം ലോകമറിഞ്ഞത്.

5

ഇനി നേരെയാക്കാന്‍ കഴിയാത്ത വിധത്തില്‍ ജഡേജയും സിഎസ്‌കെയും തമ്മിലുള്ള ബന്ധം അറ്റുപോയെന്നാണ് അണിയറയില്‍ നിന്നുള്ള സൂചനകള്‍. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ട്രേഡിങ് വിന്‍ഡോയില്‍ താരത്തെ വിറ്റ് പരമാവധി തുക കൈക്കലാക്കുകയെന്നതായിരിക്കും സിഎസ്‌കെയു മുന്നിലുള്ള ഏറ്റവും നല്ല ഓപ്ഷന്‍.

കോലിയേക്കാള്‍ ധനികനോ രോഹിത്? എന്താണ് സത്യം?

6

രവീന്ദ്ര ജഡേജ മാത്രമല്ല ട്രേഡിങ് വിന്‍ഡോയില്‍ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള കളിക്കാര്‍ വേറെയുമുണ്ട്. ജഡേജയെക്കൂടാതെ സിഎസ്‌കെ കൈവിടാന്‍ സാധ്യതയുള്ള മറ്റൊരാള്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ആദം മില്‍നെയായിരിക്കും. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ താരം കളിച്ചിരുന്നുള്ളൂ.

7

മുംബൈ ഇന്ത്യന്‍സ് ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ടൈമല്‍ മില്‍സിനെ കൈവിട്ടേക്കും. കഴിഞ്ഞ സീസണില്‍ റണ്‍സ് വാരിക്കോരി നല്‍കിയ താരമാണ് അദ്ദേഹം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മനീഷ് പാണ്ഡെയെയും ഗുജറാത്ത് ടൈറ്റന്‍സ് വിജയ് ശങ്കറിനെയും പഞ്ചാബ് കിങ്‌സ് ഷാരൂഖ് ഖാനെയും ട്രേഡിങ് വിന്‍ഡോയില്‍ ഒഴിവാക്കുമെന്നാണ് സൂചനകള്‍.

Story first published: Thursday, August 18, 2022, 13:42 [IST]
Other articles published on Aug 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X