കോലിയേക്കാള്‍ ധനികനോ രോഹിത്? എന്താണ് സത്യം?
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും വലിയ രണ്ടു താരങ്ങളാണ് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും. രണ്ടു പേര്‍ക്കും വലിയ ആരാധകസമൂഹം തന്നെയാണുള്ളത്. ആരാണ് മികച്ച ക്യാപ്റ്റനെന്നതിലും ബാറ്ററെന്നതിലും വലിയ തര്‍ക്കമാണ് ഇവര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കോലി, രോഹിത് ഫാന്‍സിന്റെ കൊമ്പുകോര്‍ക്കല്‍ പതിവുകാഴ്ചയാണ്.

രോഹിത്തിനേക്കാള്‍ മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയതും ടീമിന്റെ ക്യാപ്റ്റന്‍സി ലഭിച്ചതുമെല്ലാം കോലിക്കാണ്. 2013 മുതലാണ് രണ്ടു പേരും സ്ഥിരമായി ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ ആരംഭിച്ചത്. കോലിയും രോഹിത്തും സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള കായിക താരങ്ങളും പരസ്യ ബ്രാന്‍ഡുകള്‍ക്കു പ്രിയങ്കകരുമാണ്. അതുകൊണ്ട് തന്നെ ഇവരില്‍ ആരാണ് കൂടുതല്‍ സമ്പന്നനെന്നു പലരും ആലോചിക്കുന്നുമുണ്ടാവും.

ആസ്തിയുടെ കാര്യമെടുത്താല്‍ രോഹിത് ശര്‍മയേക്കാള്‍ ബഹുദൂരം മുന്നിലാണ് വിരാട് കോലി എന്നതാണ് യാഥാര്‍ഥ്യം. പരസ്യലോകത്തെ വമ്പന്‍ ബ്രാന്‍ഡ് തന്നെയാണ് കോലി. ലോകമെമ്പാടും അദ്ദേഹത്തിനു ഫോളോവേഴ്‌സുണ്ട്. കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഈ നേട്ടമെല്ലാം കൈവരിച്ച് ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്.
IND vs ZIM: ഫിനിഷറാവാന്‍ സഞ്ജു! ഈ റോള്‍ ഏറ്റവും ബെസ്റ്റ്, കാരണങ്ങളറിയാം

കൂടാതെ ലോകത്തിലെ ഏറ്റവും ഫിറ്റായിട്ടുള്ള അത്‌ലറ്റുകളില്‍ ഒരാളുമാണ് കോലി. എന്നാല്‍ രോഹിത്തിനു കോലിയെപ്പോലെയൊരു വലിയ ഫാന്‍സ് ലോകത്തുടനീളമില്ല. ഇന്‍സ്റ്റഗ്രാമില്‍ 24.5 മില്ല്യണ്‍ ഫോളോവേഴ്‌സാണ് രോഹിത്തിനുള്ളതെങ്കില്‍ കോലിയുടെ ഫോളേവേഴ്‌സ് 211 മില്ല്യണാണ്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവോഴ്‌സുള്ള ഇന്ത്യന്‍ സെലിബ്രിറ്റിയും അദ്ദേഹമാണ്.
IND vs ZIM: ഹൂഡ ഇത്രയ്ക്കു ഭയങ്കരനോ? ഇന്ത്യക്കൊപ്പമുള്ള റെക്കോര്‍ഡ് ഞെട്ടിക്കും!

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (35 മില്ല്യണ്‍) കോലിയേക്കാള്‍ ഏറെ പിന്നിലാണ്. ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിലൂടെ കോലിക്കു ലഭിക്കുന്ന വരുമാനം 6-7 കോടി രൂപയാണ്. അദ്ദേഹത്തിന്റെ ആകെയുള്ള ആസ്തി 840 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. രോഹിത്തിന്റെ ആസ്തിയാവട്ടെ 140 കോടിയോളം രൂപയുമാണ്.

ബിസിസിഐയില്‍ നിന്നും ഐപിഎല്ലിലൂടെയും ഏറെക്കുറെ ഒരേ ശമ്പളമാണ് കോലിക്കും രോഹിത്തിനും ലഭിക്കുന്നത്. പക്ഷെ ക്രിക്കറ്റിനു പുറത്തു നിന്നുമുള്ള ഭീമമായ വരുമാനമാണ് കോലിയെ കിങാക്കി മാറ്റുന്നത്. റോണ്‍ (Wrogn) എന്ന പേരില്‍ സ്വന്തമായൊരു ബ്രാന്‍ഡ് പോലും അദ്ദേഹത്തിനുണ്ട്.

ആസ്തിയുടെ കാര്യത്തില്‍ മാത്രമല്ല ഇതുവരെ നേടിയ റണ്‍സിന്റെ കാര്യത്തിലും രോഹിത് ശര്‍മയേക്കാള്‍മ മുകളിലാണ് വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ മൂന്നു ഫോര്‍മാറ്റുകളിലുമായി 23,276 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ രോഹിത്താവത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ നേടിയത് 16,000 റണ്‍സാണ്.

എന്നാല്‍ ഐപിഎല്ലിലെ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ മാത്രം വിരാട് കോലിക്കു മേല്‍ രോഹിത് ശര്‍മയ്ക്കു ആധിപത്യമുണ്ട്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചു ഐപിഎല്‍ കിരീടങ്ങളിലേക്കു നയിച്ച് റെക്കോര്‍ഡിട്ട ക്യാപ്റ്റനാണ് ഹിറ്റ്മാന്‍. കൂടാതെ താരമെന്ന നിലയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും അദ്ദേഹം കിരീടം നേടി. പക്ഷെ റോയല്‍ ചാലഞ്ചേഴ്‌സിനെ ഒരു തവണ പോലും ചാംപ്യന്‍മാരാക്കാന്‍ കോലിക്കായില്ല.

15 വര്‍ഷത്തെ ഐപിഎല്‍ ചരിത്രക്കില്‍ ആര്‍സിബിക്കു വേണ്ടി മാത്രമേ കോലി കളിച്ചിട്ടുള്ളൂ. 2021ലെ സീസണിനു ശേഷമാണ് അദ്ദേഹം നായകസ്ഥാനമൊഴിഞ്ഞത്. ഇതേ തുടര്‍ന്ന് അവസാന സീസണ്‍ ടീമിനെ നയിച്ചത് ഫഫ് ഡുപ്ലെസിയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications