For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: ഫിനിഷറാവാന്‍ സഞ്ജു! ഈ റോള്‍ ഏറ്റവും ബെസ്റ്റ്, കാരണങ്ങളറിയാം

ടീമിനായി വിക്കറ്റ് കാക്കുക അദ്ദേഹമായിരിക്കും

സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ സഞ്ജു സാംസണിനു ഏതു റോളായിരിക്കും ലഭിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടീമില്‍ തീര്‍ച്ചയായും അദ്ദേഹമുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാനത്തെ ഏകദിന പരമ്പരയില്‍ സഞ്ജു മൂന്നു മല്‍സരങ്ങളും ടീമിലുണ്ടായിരുന്നു. ഇന്ത്യയുടെ വിക്കറ്റ് കാത്തതും അദ്ദേഹമായിരുന്നു. വിക്കറ്റ് കീപ്പിങിനൊപ്പം ബാറ്റിങിലും താരം കസറി. കരിയറിലെ കന്നി ഏകദിന ഫിഫ്റ്റി സഞ്ഡു പരമ്പരയില്‍ കുറിച്ചിരുന്നു.

1

അതുകൊണ്ടു തന്നെ സിംബാബ്‌വെയ്‌ക്കെതിരേയും സഞ്ജുവിനു ഇതേ റോള്‍ തന്നെയായിരിക്കും ലഭിക്കുക. ബാറ്റിങെടുത്താല്‍ മുന്‍നിരയിലും മധ്യനിരയിലുമെല്ലാം തനിക്ക് കളിക്കാന്‍ സാധിക്കുമെന്നു അദ്ദേഹം ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. പക്ഷെ മുന്‍നിരയില്‍ ഇന്ത്യക്കു ഒരുപാട് ഓപ്ഷനുകളുള്ളതിനാല്‍ സഞ്ജുവിനു അവസരങ്ങള്‍ അധികം ലഭിക്കില്ല. സിംബാബ്‌വെയ്‌ക്കെതിരേ ഫിനിഷറുടെ റോളായിരിക്കും അദ്ദേഹത്തിനു ലഭിച്ചേക്കുക. ഈ പൊസിഷനില്‍ മിന്നുന്ന പ്രകടനം നടത്താനായാല്‍ സെലക്ടര്‍മാരുട ശ്രദ്ധ പിടിച്ചുപറ്റാന്‍ സഞ്ജുവിനു കഴിയും. ഫിനിഷറുടെ റോളുമായി താരം പൊരുത്തപ്പെടേണ്ടത് വളരെ പ്രധാനവുമാണ്. ഇതിന്റെ കാരമണങ്ങള്‍ നോക്കാം.

മുന്‍നിരയില്‍ ഒഴിവില്ല

മുന്‍നിരയില്‍ ഒഴിവില്ല

ഇന്ത്യന്‍ ടീമിന്റെ മുന്‍നിരയില്‍ സ്ഥാനത്തിനായി താരങ്ങളുടെ പിടിവലിയാണ് കാണാന്‍ സാധിക്കുക. ടീം മാനേജ്‌മെന്റിനെ സംബന്ധിച്ച് അവര്‍ക്കു മുന്നില്‍ ഒരുപാട് ഓപ്ഷനുകളുണ്ട്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, വിരാട് കകോലി, റിഷഭ് പന്ത് തുടങ്ങിയവരെല്ലാം മുന്‍നിരയില്‍ സ്ഥാനമുറപ്പാക്കിയവരാണ്. ഇവരിലൊരാളെ മറികടന്ന് ടീമില്‍ കയറിപ്പറ്റാമെന്ന് സഞ്ജു മോഹക്കേണ്ടതില്ല.

3

അപ്പോള്‍ താരത്തിനു പ്രതീക്ഷിക്കാവുന്നത് ഫിനിഷറുടെ റോളാണ്. നിലവില്‍ ടി20യില്‍ ഇന്ത്യ ഫിനിഷറുടെ റോള്‍ നല്‍കിയിരിക്കുന്നത് ദിനേശ് കാര്‍ത്തിക്കിനാണ്. എങ്കിലും സിംബാബ്‌വെയ്‌ക്കെതിരേ ഫിനിഷറായി തിളങ്ങാനായാല്‍ ഡിക്കെയുടെ ബാക്കപ്പായി സഞ്ജുവിനെയും ഈ സ്ഥാനേേത്തക്കു ഇന്ത്യ പരിഗണിക്കാനിടയുണ്ട്.

IPL 2022: ജഡേജയെ നായകസ്ഥാനത്ത് നീക്കിയതില്‍ ധോണിക്ക് പങ്ക്? പക്ഷെ വില്ലനല്ല, രക്ഷകന്‍!

ഏകദിന ലോകകപ്പ് സാധ്യത

ഏകദിന ലോകകപ്പ് സാധ്യത

സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പരയില്‍ ഫിനിഷറായി തിളങ്ങിയാല്‍ അതു അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ സഞ്ജു സാംസണിനു ഗുണം ചെയ്യും. കാരണം നിലവില്‍ ഏകദിനത്തില്‍ ഫിനിഷറുടെ പ്രത്യേക റോള്‍ ഇന്ത്യ ആര്‍ക്കും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ ഇതു കൈക്കലാക്കാന്‍ സഞ്ജുവിനു മുന്നിലുള്ള സുവര്‍ണാവസരമാണ് സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര.
വരാനിരിക്കുന്ന പരമ്പരയില്‍ അദ്ദേഹം ഫിനിഷറായി കളിക്കുമോയെന്നും ഈ റോളില്‍ തിളങ്ങുമോയെന്നുമാണ് അറിയാനുള്ളത്. താരത്തിന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ പരമ്പര കൂടിയായിരിക്കും ഇത്.

സഞ്ജുവിനെപ്പോലെയൊരാളെ വേണം

സഞ്ജുവിനെപ്പോലെയൊരാളെ വേണം

സഞ്ജു സാംസണിനെ ഇന്ത്യ സാധാരണയായി മധ്യ ഓവറുകളില്‍ ഇന്നിങ്‌സിന്റെ വേഗതം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കളിപ്പിക്കാറുള്ളത്. ഇതു വളരെ എളുപ്പത്തില്‍ താരത്തിന്റെ പുറത്താവലിലേക്കും നയിക്കുന്നു. എന്നാല്‍ ഫിനിഷറുടെ കുപ്പായം സഞ്ജുവിനു ഇന്ത്യ നല്‍കുകയാണെങ്കില്‍ അതു ടീമിനു വലിയ മുതല്‍ക്കൂട്ടായി മാറിയേക്കും.

6

IND vs ZIM: ഗില്‍ ഓപ്പണിങില്‍ നിന്നും മാറും, പുതിയ റോള്‍? സഞ്ജുവിനു അതേ സ്ഥാനം

ടി20യില്‍ 135.15 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റുള്ള സഞ്ജു തീര്‍ച്ചയായും ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരമാണ്. അതിനാല്‍ തന്നെ ഫിനിഷറുടെ റോള്‍ ഭംഗിയായി നിറവേറ്റാന്‍ ഈ സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തെ സഹായിക്കും. ടീം മാനേജ്‌മെന്റ് ഏതു റോള്‍ നല്‍കിയാലും വ്യക്തിഗത റെേേക്കാര്‍ഡ് നോക്കാതെ അത് ഏറ്റെടുക്കാന്‍ തയ്യാറാണെന്നു അടുത്തിടെ സഞ്ജു വ്യക്തമാക്കിയിരുന്നു. ഈയൊരു മനോഭാവമുള്ള താരത്തെയാണ് ഫിനിഷറുടെ റോളില്‍ ടീമിന് ഏറ്റവുമധികം ആവശ്യമുള്ളത്.

Story first published: Tuesday, August 16, 2022, 14:58 [IST]
Other articles published on Aug 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+