Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഗില്‍ ഓപ്പണിങില്‍ നിന്നും മാറും, പുതിയ റോള്‍? സഞ്ജുവിനു അതേ സ്ഥാനം

സിംബാബ് വെയുമായുള്ള ഏകദിന പരമ്പര ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് സൂചന. ശിഖര്‍ ധവാനും യുവതാരം ശുഭ്മാന്‍ ഗില്ലുമായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനിരുന്നത്. എന്നാല്‍ നേരത്തേ ടീമില്‍ ഇല്ലാതിരുന്ന കെഎല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ കോച്ച് വിവിഎസ് ലക്ഷ്മണ്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

1

ക്യാപ്റ്റന്‍ കൂടിയായ രാഹുലിന് ഓപ്പണിങ് സ്ഥാനം നല്‍കേണ്ടതായി വരും. ധവാനും രാഹുലും ചേര്‍ന്നായിരിക്കും ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ മികച്ച ഫോമിലുള്ള ഗില്ലിനെ എവിടെ കളിപ്പിക്കുമെന്നതാണ് പ്രശ്‌നം. താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്താനും ഇന്ത്യക്കു താല്‍പ്പര്യമില്ല.

2

വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാന്‍- ശുഭ്മാന്‍ ഗില്‍ സഖ്യമായിരുന്നു ഓപ്പണ്‍ ചെയ്തത്. ഈ ജോടി ക്ലിക്കാവുകയും ചെയ്തിരുന്നു. നായകന്‍ കൂടിയായിരുന്ന ധവാനേക്കാള്‍ മികച്ച പ്രകടനമായിരുന്നു ഗില്ലിന്റേത്.
രണ്ടു ഫിഫ്റ്റിളടചിച്ച താരം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. 64, 43, 98* എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോറുകള്‍. ഈ കാരണത്താല്‍ തന്നെ സിംബാബ്‌വെയ്‌ക്കെതിരേ താരത്തെ മാറ്റി നിര്‍ത്തുന്നത് കടുത്ത അനീതി തന്നെയായിരിക്കും.

വലം കൈയന്‍ 11 vs ഇടം കൈയന്‍ 11, ഏകദിനം കളിച്ചാല്‍ ആര് ജയിക്കും?, പരിശോധിക്കാം

3

സിംബാബ്‌വെയുമായുള്ള പരമ്പരയില്‍ പുതിയ ബാറ്റിങ് പൊസിഷന്‍ ശുഭ്മാന്‍ ഗില്ലിനു നല്‍കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. കെഎല്‍ രാഹുല്‍- ശിഖര്‍ ധവാന്‍ സഖ്യം ഓപ്പണിങ് ഉറപ്പാക്കിയതോടെ ഗില്ലിനെ ഇന്ത്യ മൂന്നാം നമ്പറിലേക്കു മാറ്റാനാണ് സാധ്യത. താരത്തെ സംബന്ധിച്ച് ഈ പൊസിഷന്‍ അപരിചിതമല്ല. നേരത്തേ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലുള്‍പ്പെടെ ഗില്ലിന്റെ സ്ഥിരം പൊസിഷന്‍ മൂന്നാം നമ്പറായിരുന്നു. അതുകൊണ്ടു തന്നെ ഈ റോളുമായി വേഗം പൊരത്തപ്പെടാനും യുവതാരത്തിനു സാധിക്കും.

4

കെഎല്‍ രാഹുല്‍ നേരത്തേ സിംബാബ്‌വെ പര്യടനത്തിന്റെ ഭാഗമായിരുന്നില്ല. ശിഖര്‍ ധവാനെ നായകനാക്കിയായിരുന്നു സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചത്. മാസങ്ങളോളമായി പരിക്കേറ്റ് കളത്തിനു പുറത്തായിരുന്ന രഹുല്‍ ഏഷ്യാ കപ്പിലൂടെയായിരുന്നു മടങ്ങി വരാനിരുന്നത്. എന്നാല്‍ ഏഷ്യാ കപ്പ് വലിയൊരു ടൂര്‍ണമെന്റിനു മുമ്പ് മാച്ച് പ്രാക്‌സീസ് ആവശ്യമാണെന്നു ബിസിസിഐയ്ക്കു തോന്നിയതോടെ രാഹുലിനെ സിംബാബ്‌വെയ്‌ക്കെതിരായ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ടീമിന്റെ നായകസ്ഥാനവും അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യക്കു ഓപ്പണിങ് കോമ്പിനേഷനിലും മാറ്റം വരുത്തേണ്ടി വന്നിരിക്കുന്നത്.

ഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ്, അപൂര്‍വ്വ നേട്ടം മൂന്ന് പേര്‍ക്ക് മാത്രം!, അറിയാം

5

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ ശരിയായ രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരികയെന്നത് പ്രധാനമാണെന്നു മുന്‍ സെലക്ടര്‍മാരില്‍ ഒരാളും മുന്‍ ടെസ്റ്റ് ഓപ്പണറുമായ ദേവാങ് ഗാന്ധി പറയുന്നു. മികച്ചൊരു പരമ്പരയ്ക്കു ശേഷം ശുഭ്മാന്‍ ഗില്ലിനെ മാറ്റുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നു ഞാന്‍ സമ്മതിക്കുന്നു. പക്ഷെ നിലവിലെ ലക്ഷ്യം ഏഷ്യാ കപ്പിലെ ഓപ്പണിങ് സ്ഥാനത്തേക്കു കെഎല്‍ രാഹുലിനെ തയ്യാറാക്കുകയെന്നതാണ്. ടൂര്‍ണമെന്റിനു മുമ്പ് അദ്ദേഹത്തിനു ബാറ്റിങില്‍ ഒരുപാട് സമയം ക്രീസില്‍ ആവശ്യമാണെന്നും ഗാന്ധി വിലയിരുത്തി.

6

സിംബാബ്‌വെയ്‌ക്കെതിരേ ശുഭ്മാന്‍ ഗില്ലിനു ഓപ്പണിങ് സ്ഥാനം കൈവിടേണ്ടി വരുമെങ്കിലും സഞ്ജു സാംസണിനു തന്റെ സ്ഥാനം നഷ്ടമാവില്ല. നേരത്തേ വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അഞ്ചാം നമ്പറിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്. സിംബാബ്‌വെയ്‌ക്കെതിരേയും ഇതേ പൊസിഷനില്‍ തന്നെ സഞ്ജു തുടരുമെന്നുറപ്പാണ്. സഞ്ജുവിനു തൊട്ടുമുകളില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയായിരിക്കും.

Story first published: Monday, August 15, 2022, 12:39 [IST]
Other articles published on Aug 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+