Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ്, അപൂര്‍വ്വ നേട്ടം മൂന്ന് പേര്‍ക്ക് മാത്രം!, അറിയാം

1

ഐപിഎല്ലിന്റെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരമാറ്റിയെന്ന് പറയുന്നതില്‍ തെറ്റില്ല. നിരവധി യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ഐപിഎല്‍ കാരണമായി. ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശക്തമായ ബെഞ്ച് കരുത്തിന് കാരണം ഐപിഎല്ലാണെന്ന് തന്നെ പറയാം. ഇന്ന് ആരാധക പിന്തുണയിലും സാമ്പത്തിക കരുത്തിലും ഐപിഎല്ലാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല വിദേശ താരങ്ങളും ഐപിഎല്ലില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള സീസണുകളെല്ലാം വലിയ വിജയമായിരുന്നുവെന്ന് തന്നെ പറയാം. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ അവസാനമായി എറിഞ്ഞ പന്തില്‍ വിക്കറ്റ് നേടിയ ചില താരങ്ങളുണ്ട്. ആ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ആദം ഗില്‍ക്രിസ്റ്റ്

ആദം ഗില്‍ക്രിസ്റ്റ്

സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ആദം ഗില്‍ക്രിസ്റ്റിനെ അറിയാത്ത ക്രിക്കറ്റ് ആരാധകരില്ല. ബാറ്റിങ്ങിനിറങ്ങി വെടിക്കെട്ട് തീര്‍ക്കുന്ന ഗില്‍ക്രിസ്റ്റ് ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. ഐപിഎല്ലിലും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഗില്ലി. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് ഗില്ലി. വിക്കറ്റ് കീപ്പറായതിനാല്‍ത്തന്നെ അപൂര്‍വ്വമായാണ് അദ്ദേഹം പന്തെറിഞ്ഞത്.

അദ്ദേഹം ഐപിഎല്‍ കരിയറിലെറിഞ്ഞ അവസാന പന്തില്‍ വിക്കറ്റ് നേടിയാണ് മടങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരേ പഞ്ചാബ് കിങ്‌സിനായി കളിക്കുമ്പോഴായിരുന്നു ഗില്ലിയുടെ വിക്കറ്റ് നേട്ടം. മുംബൈക്ക് 6 പന്തില്‍ ജയിക്കാന്‍ 51 റണ്‍സ്. അവസാന ഓവര്‍ എറിയാന്‍ ഗില്ലിയെത്തി. ഓവറിലെ അവസാന പന്തില്‍ ഹര്‍ഭജന്‍ സിങ്ങിനെ പുറത്താക്കിയാണ് ഗില്‍ക്രിസ്റ്റ് ഈ നേട്ടത്തിലേക്കെത്തിയത്.

IND vs PAK: 100 % ജയം ഏതെങ്കിലും ക്യാപ്റ്റനുണ്ടോ?, മൂന്ന് പേര്‍ക്കുണ്ട്, ഒരേ ഒരു ഇന്ത്യക്കാരന്‍

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയും ഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ് നേടിയ താരമാണ്. ആര്‍സിബിയുടെ ക്യാപ്റ്റനായിരുന്ന കുംബ്ലെ 2010ലെ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ മത്സരത്തില്‍ കുംബ്ലെ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഓവറിലെ അവസാന പന്തില്‍ പ്രഗ്യാന്‍ ഓജയെ പുറത്താക്കിയാണ് കുംബ്ലെ ഈ നേട്ടത്തിലേക്കെത്തിയത്. ഇതിന് ശേഷം അദ്ദേഹം കളിച്ചിട്ടില്ല. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് കുംബ്ലെ.

ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

ലസിത് മലിംഗ

ലസിത് മലിംഗ

മുന്‍ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയും ഇൗ നേട്ടത്തിന്റെ ഭാഗമായിട്ടുള്ള താരമാണ്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഏറെ നാള്‍ ഒന്നാം സ്ഥാനത്ത് നിന്ന് മലിംഗ 2019ലാണ് അവസാനമായി ഐപിഎല്‍ കളിച്ചത്. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ അവസാന പന്തില്‍ മലിംഗ സിഎസ്‌കെയുടെ ശര്‍ദുല്‍ ഠാക്കൂറിനെ എല്‍ബിയില്‍ കുടുക്കി മുംബൈക്ക് ജയം നേടിക്കൊടുക്കുകയായിരുന്നു. ഇതിന് ശേഷം ഐപിഎല്ലില്‍ മലിംഗ കളിച്ചിട്ടില്ല. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് ഉപദേഷ്ടാവാണ് മലിംഗ.

Story first published: Sunday, August 14, 2022, 15:06 [IST]
Other articles published on Aug 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+